എന്റെ മോന്റെ ഒരു കൊച്ചിനെ കാണാൻ സാധിച്ചില്ലല്ലോയെന്ന് അവർക്ക് തോന്നരുതല്ലോ ! വീണ്ടുമൊരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചത് ഞാനാണ് ! ഉർവശി പറയുന്നു !
മലയാള സിനിമക്ക് അഭിമാനമായി മാറിയ ആളാണ് ഉർവശി. ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ ഉർവശി ഏറെ ആരാധകരുള്ള മുൻനിര താരമാണ്. മനോജ് കെ ജയനുമായുള്ള വിവാഹ മോചിതയായ ശേഷം ശിവപ്രസാദുമായി ഉർവശി വീണ്ടും വിവാഹം കഴിക്കുകയായിരുന്നു. ശേഷം ഇവർക്ക് ഇഷാൻ എന്നൊരു മകനും ഉണ്ട്, ഇപ്പോഴിതാ തന്റെ കുടുംബ വിശേഷങ്ങൾ കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉർവശി.
തന്റെ രണ്ടാമത്തെ മകന്റെ ജനനത്തെ കുറിച്ച് ഉർവശിയുടെ വാക്കുകൾ ഇങ്ങനെ, സൗന്ദര്യം പോകുമോ എന്നതിനെ കുറിച്ചൊന്നും താൻ ആലോചിച്ചിരുന്നില്ലെന്നും ഉർവശി പറയുന്നു. കരിയറിലെ തിരിച്ചുവരവിൽ ഏറ്റവും കൂടുതൽ കരുത്തായി നിന്നത് ഭർത്താവാണെന്ന് പറഞ്ഞുകൊണ്ടാണ് ഉർവശി സംസാരിച്ച് തുടങ്ങിയത്. നമ്മളെ മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തി അടുത്തുണ്ടാകുമ്പോൾ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ വരും. അതുകൊണ്ട് തന്നെ എന്റെ തിരിച്ചുവരവിന്റെ എല്ലാ ക്രഡിറ്റും എന്റെ ഭർത്താവിനാണ്. എന്റെ അമ്മ അഞ്ച് പ്രസവിച്ചതാണ്.
ഞങ്ങൾ മൂന്ന് പേർക്കും ഓരോ മക്കൾ മാത്രമാണ് ഉണ്ടായിരുന്നത്, നിങ്ങൾ ഇല്ലാതാകുന്ന കാലത്ത് നിങ്ങളുടെ കുഞ്ഞിന് കൂട്ടായി ഒരു കൂടപ്പിറപ്പ് കൂടി വേണമെന്ന് അമ്മ ഞങ്ങൾ എല്ലാവരോടും എപ്പോഴും പറയുമായിരുന്നു. അതുപോലെ എന്റെ ഭർത്താവിന്റെ മാതാപിതാക്കൾ നാട്ടിൻപുറത്തുകാരാണ്. ഇന്ന് അല്ലെങ്കിൽ നാളെ എന്റെ മോന്റെ ഒരു കൊച്ചിനെ കാണാൻ സാധിച്ചില്ലല്ലോയെന്ന് അവർക്ക് തോന്നരുതല്ലോ.
അങ്ങനെയൊരു ഒരു ചിന്ത എപ്പോഴും എന്റെ ഉള്ളിലുണ്ടായിരുന്നു. പക്ഷെ അവരോ എന്റെ ഭർത്താവോ എന്നെ അതിനായി നിർബന്ധിച്ചിട്ടില്ല. എന്റെ മനസിൽ തോന്നിയതാണ് ഒരു കുഞ്ഞ് കൂടി വേണമെന്നത്. മകളെ ഗർഭിണിയായിരിക്കുമ്പോൾ ഡപ്പാംകൂത്ത് ഡാൻസ് കളിച്ചിട്ടുള്ളയാളാണ് ഞാൻ. കമ്മിറ്റ് ചെയ്ത സിനിമ നമ്മൾ പൂർത്തിയാക്കണ്ടേതുണ്ടായിരുന്നു. അതെന്റെ ജോലിയുടെ ഭാഗമാണ്, ഉത്തമപുത്രനെന്ന സിനിമയുടെ ഡബ്ബിങ് തീർത്ത് പിറ്റേദിവസമാണ് ഞാൻ പ്രസവിച്ചത്.
പ്രസവിച്ച് പത്ത് ദിവസത്തിന് ശേഷം ഞാൻ വീണ്ടും ലൊക്കേഷനിൽ എത്തി, അപ്പോഴൊന്നും പ്രസവിച്ചിട്ട് വിശ്രമിക്കാത്തതിന്റെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ഇനി ഉണ്ടായേക്കും. അനന്തരഫലങ്ങൾ പ്രായം കൂടുമ്പോഴാണല്ലോ വരിക എന്നും ഉർവശി പറയുന്നു.
Leave a Reply