
ആശുപത്രി പരസ്യത്തിന്റെ പ്രതിഫലത്തിന് പകരം സോനു സൂദ് ആവശ്യപ്പെട്ടത് 50 കരൾമാറ്റ ശസ്ത്രക്രിയകൾ ! കൈയ്യടിച്ച് ആരാധകർ !
ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടനാണ് സോനു സൂദ്. വില്ലൻ വേഷങ്ങളിൽ തിളങ്ങിയ അദ്ദേഹം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ബോളിവുഡ് വരെ കീഴടിക്കിയത്. സിനിമയിൽ വില്ലൻ വേഷങ്ങളിലാണ് ശ്രദ്ധ നേടിയത് എങ്കിലും റിയൽ ലൈഫിൽ അദ്ദേഹം ഒരു സുതഃർ ഹീറോ ആണെന്നാണ് ആരാധകർ പറയുന്നത്. വിവിധ സന്നധ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയത് തന്നെ അതിന് തെളിവാണ്. സോനുവിന്റെ നിരവധി നന്മപ്രവർത്തനങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ പ്രമുഖ ആശുപത്രിയുടെ പ്രമോഷന് സഹകരിക്കുന്നതിന് സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരൾമാറ്റ ശസ്ത്രക്രിയകളെന്ന വിവരമാണ് പുറത്തുവരുന്നത്.
ഇതിനു മുമ്പും സമാനായ പ്രവർത്തികൾ ചെയ്ത് ഏവരെയും ഞെട്ടിച്ച ആളുകൂടിയാൻ സോനു. ഏറ്റവും പുതിയതായി ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. തന്റെ ഒരു ദുബായി യാത്രക്കിടെ ആശുപത്രി അധികൃതരിൽ ഒരാൾ തന്നെ ബന്ധപ്പെടുന്നത്. ഞാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് അവർ പറഞ്ഞു. ഞാൻ അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായ 50 പേരുടെ കരൾമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടതായും സോനു പറയുന്നു. ഇത്രയും ആളുകൾക്ക് ശസ്ത്രക്രിയ നടത്തണമെങ്കിൽ 12 കോടിയോളം രൂപവേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു. താൻ ഈക്കാര്യം ചെയ്യണം എന്ന് കരുതി ഇറക്കുമ്പോഴാണ് ഇത്തരമൊരു ആശുപത്രി അധികൃതർ തന്നെ ഇങ്ങോട്ട് കോൺടാക്ട് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

ഒരുപാട് സന്തോഷം തരുന്ന ഒരു കാര്യമാണിത്. 12 കോടിയോളം ചെലവ് വരുന്ന ശസ്ത്രക്രിയ ഇപ്പോൾ അതേ ആശുപത്രിയിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും, ഈ ചികിത്സക്കായി സാമ്പത്തിക സ്ഥിതിയില്ലാത്തവർക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നതെന്നും, അത്തരക്കാർക്കാണ് മുൻഗണന എന്നും സോസു സൂദ് വ്യക്തമാക്കുന്നു. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തിന്റെ അഭിനന്ദനവുമായി രംഗത്തെത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ ഒരിക്കൽ കൂടി സോനുവിന് ആശംസകൾ കൊണ്ട് പൊതിയുകയാണ്.
ഇതിനുമുമ്പും അദ്ദേഹം ഇത്തരം കാരുണ്യ പ്രവർത്തങ്ങൾ ചെയ്ത് കയ്യടിവാങ്ങിയിരുന്നു, കൊവിഡ് രണ്ടാം തരംഗത്തിന്റെ ആരംഭം മുതൽ തന്നെ സന്നദ്ധപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് സോനു. ഓക്സിജൻ സിലിൻഡർ, ആശുപത്രി കിടക്ക തുടങ്ങിയവ ആവശ്യമുള്ളവരെ സോനു സൂദ് ദിനരാത്രം സഹായിച്ച് കൊണ്ടേയിരുന്നിരുന്നു. കഴിഞ്ഞ വർഷം ലോക്ഡൗൺ സമയത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി പോകേണ്ടി വന്ന ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് സഹായമെത്തിക്കാൻ സോനു സൂദ് മുന്നിൽ തന്നെയുണ്ടായിരുന്നു.
Leave a Reply