
ലാലേട്ടന്റെ ജന്മദിനത്തിൽ ആ സന്തോഷ വാർത്തയുമായി ശ്രീകുമാർ മേനോൻ ! ഒരുകോടി കടന്നു ! ഇനി നിങ്ങൾ കാണാൻ പോകുന്നത് പുതിയ ലാലേട്ടനെ !
മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ. അദ്ദേഹത്തിന് ഇന്ന് ജന്മദിനമാണ്. താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് എത്തികൊണ്ടിരിക്കുകയാണ്, ആ കൂട്ടത്തിൽ സംവിധായകൻ ശ്രീകുമാർ മേനോൻ പങ്കുവെച്ച ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ശ്രീകുമാർ മേനോനും മോഹൻലാലും ഒരുമിച്ച ചിത്രമായിരുന്നു ഒടിയൻ. ചിത്രത്തിന്റെ തുടക്കം മുതൽ വലിയ ഹൈപ്പ് ആയിരുന്നു ശ്രീകുമാർ ചിത്രത്തിന് നൽകിയിരുന്നത്. വമ്പൻ താര നിര അണിനിരന്ന ചിത്രം റിലീസിന് ശേഷം ഏറെ വിമർശങ്ങൾ നേരിട്ടിരുന്നു. ഒടിയൻ പ്രതീക്ഷിച്ച അത്ര വിജയം നേടിയിരുന്നില്ല എന്നത് മാത്രമല്ല മോഹൻലാലിന് സഹിതം വിമർശന പെരുമഴ ആയിരുന്നു.
ആ ചിത്രത്തിലെ കഥാപാത്രത്തിന്റെ പൂർണ്ണതക്ക് വേണ്ടി മോഹൻലാൽ മുഖത്തെ ചുളിവുകൾ മാറ്റാൻ വേണ്ടി ബോട്ടക്സ് ഇഞ്ചക്ഷൻ എടുത്തിരുന്നു എന്ന രീതിയിൽ വരെ വാർത്തകൾ സജീവമായിരുന്നു. അതിനു ശേഷം മോഹൻലാൽ മുഖത്ത് നിന്ന് താടി നീക്കം ചെയ്യാത്തതും പല ഗോസ്സിപ്പുകൾക്കും വഴിയൊരുക്കി. ശ്രീകുമാറിന്റെ ആദ്യത്തെ സംവിധാന സംരംഭം ആയിരുന്നു ഒടിയൻ. എന്നാൽ ഇന്നിപ്പൊഴിതാ ഓടിയന്റെ തന്നെ ഒരു സന്തോഷ വാർത്തയാണ് ശ്രീകുമാർ മേനോൻ പങ്കുവെച്ചിരിക്കുന്നത്.

കുറച്ച് നാളുകൾക്ക് മുമ്പ് ഓടിയൻ ഹിന്ദിയിലേക്ക് മൊഴിമാറ്റിയിരുന്നു. എന്നാൽ ഹിന്ദിയിലെ ഒടിയനു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. യുട്യൂബിൽ റിലീസ് ചെയ്ത് ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയായിരുന്നു. മൊഴിമാറ്റിയ ചിത്രം മൂന്ന് ആഴ്ചക്കുളിൽ ഒരു കോടി പ്രേക്ഷകരാണ് ചിത്രം കണ്ടത്. മൊഴിമാറ്റിയ ഹിന്ദി ഒടിയൻ യുട്യൂബിൽ വീക്ഷിച്ച പ്രേക്ഷകർ ലാലേട്ടനിലെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണ് കമന്റ് ബോക്സ് നിറയെ. ആർആര്ആർ ഹിന്ദിയിൽ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പർഹിറ്റുകൾ നിർമ്മിക്കുകയും ചെയ്ത പെൻമൂവിസാണ് ഒടിയൻ ഹിന്ദി പ്രേക്ഷകരിൽ എത്തിച്ചത്. 1,00,00,000 പിറന്നാൾ ആശംസകൾ ലാലേട്ടാ. ശ്രീകുമാർ പറഞ്ഞു.
അതുമാത്രമല്ല ലാലേട്ടനെ നായകനാക്കി താൻ മറ്റൊരു ചിത്രം കൂടി സംവിധാനം ചെയ്യാൻ പോകുന്ന സന്തോഷ വാർത്തയും അദ്ദേഹം നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. ‘മിഷൻ കൊങ്കൺ’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. എന്നത്തേയും പോലെ മ്പൻ പദ്ധതികൾ ചിത്രത്തിന് പിന്നിൽ ഉണ്ട് എന്നും അദ്ദേഹം അറിയിച്ചു. നിങ്ങൾ ഇതുവരെ കണ്ട ലാലേട്ടനെ അല്ല കൊങ്കണിൽ കാണാൻ പോകുന്നതെന്ന് അദ്ദേഹം എടുത്തുപറയുകയാണ്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നും അദ്ദേഹം പറയുന്നു. എന്തായാലും ചിത്രം എന്താകും എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ.
Leave a Reply