വീണു പോകുന്നത് ഒരിക്കലും നമ്മുടെ കുറ്റമല്ല ! പക്ഷെ വീണടത്ത് തന്നെ കിടക്കുന്നതാണ് നിങ്ങളുടെ തെറ്റ് ! കുറിപ്പ് വൈറലാകുന്നു !

മഞ്ജു വാര്യയർ ഇന്ന് മലയാള സിനിമയുടെ അഭിമാനമായി മാറികൊണ്ടിരിക്കുകയാണ്. മലയാള സിനിമയിലെ മുൻ നിര നായികയായി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ വിജയ തിളക്കത്തിൽ നിന്ന മഞ്ജു അതെല്ലാം വേണ്ടെന്ന് വെച്ച് ദിലീപിനെ ഇഷ്ടപ്പെടുകയും വീട്ടുകാരുടെ സമ്മതം ഇല്ലാതെപോലും താൻ ആഗ്രഹിച്ച ജീവിതം ഒരു സ്വപ്നങ്ങളോടെ പ്രതീക്ഷയുടെ തുടക്കം കുറിച്ചു. പിന്നീട് പതിനഞ്ച് വർഷം അവരെ ആരും കണ്ടിട്ടില്ല. പിന്നീട് ഇവരുടെ ജീവിതത്തിൽ  നടന്നതിനെല്ലാം മലയാളികൾ സാക്ഷികളാണ്.

ഇന്ന് അവർ അവരുടെ ജീവിതം തിരികെ പിടിച്ചു. ജീവിതത്തിൽ തളർന്ന് പോകുന്ന ഒരുപാട് സ്ത്രീകൾക്ക് പ്രജോദനമാണ്. ഇപ്പോൾ മഞ്ജുവിനെ കുറിച്ച് സന്ദീപ് ദാസ് എന്ന ആരാധകൻ സോഷ്യൽ മീഡിയിൽ കുറിച്ചിരിക്കുന്ന കുറിപ്പാണ് ഇപ്പോൾ എല്ലാവരുടെയും സംസാര വിഷയം…. ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ജീവിതത്തില്‍ പൊരുതി ജയിക്കാനും വലിയ സ്വപ്നങ്ങള്‍ കാണാനും നമ്മെ പ്രേരിപ്പിക്കുന്ന വ്യക്തി. കുടുംബത്തിനുവേണ്ടി സ്വന്തം ജീവിതം ബലികൊടുത്ത ഒരുപാട് സ്ത്രീകളെ കണ്ടിട്ടുണ്ട്. വിവാഹത്തിനുശേഷം പഠനവും ജോലിയും ഉപേക്ഷിച്ച സ്ത്രീകളുടെ കണക്കെടുത്താല്‍ അതിന് അവസാനമുണ്ടാവില്ല.മഞ്ജുവിന്‍്റെ കഥയും സമാനമാണ്. ദിലീപിനെ വിവാഹം കഴിക്കുന്ന സമയത്ത് അവര്‍ മലയാളസിനിമയിലെ ഏറ്റവും തിരക്കുള്ള അഭിനേത്രിയായിരുന്നു. നടനകലയുടെ പെരുന്തച്ചനായ സാക്ഷാല്‍ തിലകനെപ്പോലും അത്ഭുതപ്പെടുത്തിയ നടി.

പക്ഷെ നിർഭാഗ്യവശാൽ വിവാഹം കഴിഞ്ഞതോടെ അവര്‍ക്ക് അഭിനയം ഉപേക്ഷിക്കേണ്ടിവന്നു. മഞ്ജു സ്വന്തം ഇഷ്ടപ്രകാരം അങ്ങനെയൊരു തീരുമാനം എടുത്തതല്ല. അവര്‍ അതിന് നിര്‍ബന്ധിക്കപ്പെട്ടതാണ്. ഇതുപോലുള്ള സാഹചര്യങ്ങളില്‍ പല സ്ത്രീകളും തോല്‍വി സമ്മതിക്കാറുണ്ട്. ജീവിതം മുഴുവനും തെറ്റായ ട്രാക്കിലൂടെ സഞ്ചരിക്കാറുണ്ട്. എന്നാല്‍ മഞ്ജു അങ്ങനെ തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഒരുപാട് വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം മഞ്ജു സിനിമയിലേക്ക് തിരിച്ചുവന്നു.

എന്നാൽ ആ സമയത്തും അവർ നിരവധി വിമര്‍ശനങ്ങള്‍ക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. ഭര്‍ത്താവിനെ ഉപേക്ഷിച്ച അടക്കവും ഒതുക്കവും ഇല്ലാത്ത പെണ്ണ് എന്ന വിശേഷണം യാഥാസ്ഥിതികര്‍ മഞ്ജുവിന് ചാര്‍ത്തിക്കൊടുത്തു. നമ്മുടെ സമൂഹത്തിന്‍്റെ പ്രത്യേകതയാണത്. ഡിവോഴ്സ് രണ്ട് വ്യക്തികളുടെ സ്വകാര്യ വിഷയം മാത്രമാണെന്ന് അംഗീകരിക്കാനുള്ള പക്വത നമുക്ക് ഇപ്പോഴും വന്നിട്ടില്ല. ദാമ്ബത്യബന്ധം ബഹുമാനപൂര്‍വ്വം വേര്‍പെടുത്തുന്ന സ്ത്രീകള്‍ നമ്മുടെ കണ്ണില്‍ കുറ്റക്കാരികളാണ്.

ഒരു സ്ത്രീ അവരുടെ സ്വപ്നങ്ങളെ പിന്തുടരുമ്പോൾ അവളെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്ന സ്വഭാവവും സമൂഹത്തിനുണ്ട്. അതുകൊണ്ടാണ് മഞ്ജു ഇങ്ങനെ ആക്രമിക്കപ്പെട്ടത്. പക്ഷേ ഇത്രയേറെ കല്ലേറ് കൊണ്ടതിനുശേഷവും മഞ്ജു ഇവിടെ സൂപ്പര്‍സ്റ്റാറായി വിജയിച്ചുനില്‍ക്കുന്നുണ്ട്. നാല്‍പത് വയസ്സ് പിന്നിട്ടുകഴിഞ്ഞ അവര്‍ക്ക് ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ രൂപഭാവങ്ങളാണ് കാണുന്നത്. ഈ നാട്ടിലെ സ്ത്രീകളോട് മഞ്ജു വിളിച്ചുപറയുകയാണ്- ”വീണുപോകുന്നത് നിങ്ങളുടെ തെറ്റല്ല. പക്ഷേ വീണിടത്ത് തന്നെ കിടക്കുന്നത് നിങ്ങളുടെ പിഴവാണ്. പറക്കാനുള്ള ചിറകുകള്‍ സമൂഹം വെട്ടിക്കളഞ്ഞാല്‍ അതിന്റെ പേരില്‍ കരഞ്ഞുതളര്‍ന്നിരിക്കരുത്. ചിറകുകള്‍ സ്വന്തമായി തുന്നുക. അതിരുകളില്ലാത്ത ആകാശത്ത് പറന്നുല്ലസിക്കുക… ഇങ്ങനെയായിരുന്നു ആ കുറിപ്പ്…..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *