
സുപ്രിയയെ ഞാൻ ബഹുമാനിക്കുന്നു, അതിനൊരു കാരണമുണ്ട് ! അവരിൽ നിന്നും പകർത്താൻ ആഗ്രഹിക്കുന്ന രണ്ടു കാര്യങ്ങൾ ! പൂർണിമ !
മലയാളികൾ ഏറെ ഇഷ്ടപെടുന്ന ഒരു താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. അതുപോലെ പൃഥ്വിയും ഇന്ദ്രനും പൂർണമായും, സുപ്രിയയും മല്ലികയും എല്ലാവരും ഇന്ന് ഒരുപാട് ആരാധകർ ഉള്ള താരങ്ങളാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ തുറമുഖത്തിന്റെ പ്രമോഷൻറെ ഭാഗമായി പൂർണിമ നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കുടുംബ വിശേഷങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. പൂര്‍ണിമയുടെ വാക്കുകൾ ഇങ്ങനെ, അമ്മ മല്ലിക സുകുമാരൻ എന്നെ വളരെയേറെ സ്വാധീനിച്ച ഒരു വ്യക്തി ആണെന്നാണ് പൂർണിമ പറയുന്നത്. സുകുമാരന്റെ ഭാര്യ, അല്ലെങ്കിൽ ഇന്ദ്രന്റെയും പൃഥ്വിയുടേയും അമ്മ എന്നതുനുമപ്പുറം സ്വന്തമായിരു വ്യക്തിത്വം ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞ ആളാണ് ‘അമ്മ. അത് ഉണ്ടാക്കി എടുക്കാൻ ഒരുപാട് കഷ്ടപ്പെട്ട ആളാണ്.
ജീവിതം പൊരുതി നേടിയ ഒന്നാണ്. എത്രപേര്‍ക്ക് അങ്ങനെ പറ്റും. ആ ഊര്‍ജം, ആത്മവിശ്വാസം, മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനസാണ് അമ്മയുടേത്. ഇങ്ങനെ ഒരമ്മയെ കിട്ടിയതാണ് ഞങ്ങളുടെ ഭാഗ്യം. അമ്മക്ക് ഏറ്റവും ഇഷ്ടം തനറെ രണ്ടുമക്കളുടെയും ഇടയിൽ ഒതുങ്ങി കൂടാനാണ്. പക്ഷെ എനിട്ടും അമ്മ ഒറ്റക്ക് ജീവിക്കാനാണ് തലപര്യപ്പെടുന്നത്. ഞാൻ മക്കൾ പറയുന്നത് പോലെയല്ല എനെറെ ഇഷ്ടത്തിനാണ് ജീവിക്കുന്നത് എന്ന് പറയാനാണ് അമ്മ ഇഷ്ടപ്പെടുന്നത്. ഞങ്ങളൊക്ക ബഹുമാനത്തോടെ ഉറ്റുനോക്കുന്നത് അമ്മയുടെ ആ ശക്തിയെയാണ്. ആളുകളുടെ വിചാരണയോ വിധിനിര്‍ണയമോ അമ്മയെ അലട്ടാറില്ല.അമ്മയുടെ പ്രായമെത്തുമ്പോൾ എനക്കും ഇതുപോലെ ആകണം എന്നാണ് ആഗ്രഹം.

അതുപോലെ അമ്മക്ക് എതിരെ വന്ന ലംബോർഗിനി ട്രോളുകൾ ഏറെ വിഷമിപ്പിച്ചു. പക്ഷെ അമ്മ അത് വളരെ കൂളായി കൈകാര്യം ചെയ്തു. അതിൽ ഞങ്ങൾക്ക് വലിയ സന്തോഷം തോന്നി. അതുപോലെ രാജു വ്യക്തി ജീവിതത്തിലും കരിയറിലും രാജു വളരെ അനുഗ്രഹീതനാണ്.അങ്ങനെ പറയാൻ കാരണം സുപ്രിയയാണ്. ആ കുട്ടിയോട് എനിക്ക് ബഹുമാനമാണ്. സുപ്രിയയെ കുറിച്ച് ചോദിച്ചാല്‍ അഭിമാനമേ തോന്നിയിട്ടുള്ളൂ എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം അവൾക്ക് എപ്പോഴും അവളുടേതായ കാഴ്ചപ്പാടും വ്യക്തിത്വവുമുണ്ട്.
അതുപോലെ സുപ്രിയയിൽ നിന്ന്സ്ഥി പകർത്താൻ ആഗ്രഹഗിക്കുന്ന ക്വാളിറ്റികൾ എന്തെന്നാൽ സ്ഥിരോത്സാഹം, പിന്നെ വളരെ സിസ്റ്റമാറ്റിക് ആണ്. ഗോ ഗെറ്റര്‍ ആണവള്‍. ഓരോ കാര്യത്തേയും പ്ലാന്‍ ചെയ്ത് ഹാര്‍ഡ് വര്‍ക്ക് ചെയ്ത് ഗോളിലേക്ക് എത്തും. പിന്നെ രാജുവിന്റെ ഭാര്യ എന്ന നിലയിലുള്ള ഉത്തരവാദിത്തവും ഉണ്ടല്ലോ. എല്ലാദിവസവും ഹാന്‍ഡില്‍ ചെയ്യേണ്ടതാണ് ഇതൊക്കെ. കാണുമ്പോള്‍ ഈസിയാണെന്ന് തോന്നും. പ്രിവിലേജുണ്ട്. ശരിയാണ്. ജീവിതം ഈസിയാണ്. പക്ഷെ അതിനോടൊപ്പം വരുന്ന ബാറ്റിലുകളുണ്ട്. സുപ്രിയയെ ശരിക്കും ബോംബെയില്‍ നിന്നും ഇവിടേക്ക് പറിച്ച് നടുകയായിരുന്നുവെന്ന് പറയാം. പക്ഷെ മനോഹരമായി അതിനെ കൈകാര്യം ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് ഇന്ന് നിങ്ങള്‍ എന്നോട് ഇതുപോലൊരു ചോദ്യം ചോദിക്കുന്നതെന്നായിരുന്നു ഇതിന് പൂര്‍ണിമയുടെ മറുപടി.
Leave a Reply