
‘പൂർണിമയുടെ മകൾ ആയിരിക്കും ഇതിനു പിന്നിൽ’ ; ‘ഓരോ ചിത്രങ്ങൾ വരുത്തിവെയ്ക്കുന്ന വിനകൾ’ !!
ഒരു കുടുബത്തിലുള്ള എല്ലാവർക്കും ആരാധകർ എന്ന് വിഷ്വസിക്കാൻ പ്രയാസമാകും എന്നാൽ അത് സത്യമാണ് അതെ വേറെ ആരുടെയും കുടുംബമല്ല അന്തരിച്ച അനശ്വര നടൻ സുകുമാരന്റെ ഭാര്യ മല്ലികയുടെയും കുടുംബം… അവരുടെ രണ്ട് ആൺ മക്കൾ ഇന്ദ്രജിത്തും പ്രിഥ്വിയും. ഇന്ന് മലയാള സിനിമ അടക്കി വാഴുന്ന താരമാണ് പൃഥ്വിരാജ്. നടൻ സംവിധായകൻ, നിർമാതാവ് എന്ന് എല്ലാ മേഖലകളിലും ഇന്ന് അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു. ഭാര്യ സുപ്രിയയും ഒട്ടും പിറകിലല്ല പൃഥിയുടെ പ്രൊഡക്ഷൻ കമ്പനിയുടെ നടത്തിപ്പുകാരി സുപ്രിയ മേനോനാണ്.
ഇന്ദ്രജിത്തും ഒട്ടും പിറകിലല്ല, അടുത്തതായി 7 പുതിയ ചിത്രങ്ങളാണ് ഇന്ദ്രജിത്തിന്റേതായി പുറത്തിറങ്ങാൻ പോകുന്നത്.. അയൽവാസി, ഡിസ്കോ, ഏമ്പുരാൻ, തീർപ്പ് അങ്ങനെ നീളുന്നു താരത്തിന്റെ പുതിയ ചിത്രങ്ങളുടെ ലിസ്റ്റ്.. കൂടാതെ ഭാര്യ പൂർണിമ ഇന്ദ്രജിത്ത് ഇന്ന് തിരക്കേറിയ ഒരു ഫാഷൻ ഡിസൈനറാണ്, കൊച്ചിയിൽ ഇവർക്ക് പ്രാണ എന്ന പേരിൽ ബോട്ടിഖും ഉണ്ട്.. അതുമാത്രവുമല്ല അവർ നിരവധി പ്രൊഡക്ടുകളുടെ ബ്രാൻഡുമാണ്..
മലയാള സിനിമയിൽ ശോഭിക്കാൻ പൂർണിമക്ക് സാധിച്ചില്ലായെങ്കിലും, അവർ ചെയ്തിരുന്ന എല്ലാ ചിത്രങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടതും കൂടാതെ ഹിറ്റ് ചിത്രങ്ങളുമായിരുന്നു.. 1995 ൽ പുറത്തിറങ്ങിയ ശിപായി ലഹളയാണ് താരത്തിന്റെ ആദ്യ ചിത്രം അതിനുശേഷം വർണക്കാഴ്ചകൾ, വല്യേട്ടൻ, നാറാണത്തുതമ്പുരാൻ, രണ്ടാം ഭാവം, ഉന്നതങ്ങളിൽ മേഘമൽഹാർ തുടങ്ങി നിരവധി ചിത്രങ്ങൾ താരത്തിന് സ്വാന്തമായി എത്തിയിരുന്നു…

കൂടാതെ നിരവധി സീരിയലുകളും താരം ചെയ്തിരുന്നു, ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത താരം പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇന്ന് പൂർണിമ ഇന്ദ്രജിത്ത് ഒരു മോഡൽ, അവതാരക, ഫാഷൻ ഡിസൈനർ, ഡാൻസർ, ഡബ്ബിങ് ആര്ടിസ്റ്, ബിസിനെസ്സ് സംരംഭക, ആര്ടിസ്റ് തുടങ്ങി നിരവധി റോളുകളാണ് താരം കൈകാര്യം ചെയ്യുന്നത്, കൈവെച്ച എല്ലാ മേഖലകളിലും വിജയം..
അതോടോഅപ്പം തന്റെ കുടുംബവും വളരെ ശ്രദ്ധയോടെയും ചിട്ടയോടെയുമാണ് താരം മുന്നോട്ട് കൊണ്ടുപോകുന്നത്, രണ്ടു പെൺ മക്കളാണ് താരത്തിനുള്ളത് മൂത്ത മകൾ പ്രാർഥന ഇന്ദ്രജിത്ത്, ഇളയവൾ നക്ഷത്ര ഇന്ദ്രജിത്ത്, ഇവർ ഇരുവർക്കും ഇന്ന് നിരവതി ആരധകരുണ്ട്, പ്രാർഥന ഇന്ന് സോഷ്യൽ മീഡിയിൽ വളരെ സജീവമാണ്, ഫാഷൻ ഗേൾ ആയ താരത്തിന് നിരവധി ആരാധകരുണ്ട്…. ഇപ്പോൾ സോഷ്യൽ മീഡിയിൽ സംസാര വിഷയം പൂർണിമ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ചിത്രമാണ്…

വളരെ റോമാറ്റിക് മൂഡിൽ ഇന്ദ്രജിത്തിന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടക്കുന്ന പൂർണിമയുടെ ചിത്രമാണത്, അതിന്റെ ക്യാപ്‌ഷൻ “ജാടയാണോ മോനൂസേ” എന്നായിരുന്നു. നിരവധി രസകരമായ കണമെന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത് .. എത്ര മനോഹര ചിത്രം ആരാണിത് എടുത്തത് എന്നായിരുന്നു പൂർണിമയുടെ സുഹൃത്തും നടിയുമായ ഗീതു മോഹൻദാസ് ചോദിച്ചത്, വേറെ ആരുമാകില്ല അത് ആ മൂത്തമകൾ പ്രർത്ഥന ആയിരിക്കും അവളല്ലാതെ ഇത് വേറെആറുമയെടുക്കില്ല എന്നൊക്കെയാണ് സോഷ്യൽ മീഡിയ കമന്റുകൾ…..
Leave a Reply