
‘ഞാൻ എന്ത് എന്ത് പറഞ്ഞാലും ലാൽ സാർ അത് കേൾക്കും’ ! ഒരാളെ സഹായിക്കുകയാണെങ്കില്‍ അത് പുറത്ത് ആരും അറിയാതെ ചെയ്യണം എന്ന് കരുതുന്ന ആളാണ് മോഹന്‍ലാല്‍ ! ആൻ്റണി പറയുന്നു !
മോഹൻലാൽ എന്ന നടൻ മലയാള സിനിമയിൽ നടന വിസ്മയം തീർക്കാൻ തുടങ്ങിയിട്ട് 42 വർഷങ്ങൾ കഴിഞ്ഞിരിക്കുകയാണ്. ഇന്നും അദ്ദേഹം അഭിനയ രംഗത്ത് നിറ സാന്നിധ്യമാണ്. ഇപ്പോൾ ഏത് കൊച്ചു കുട്ടികൾക്ക് പോലും മോഹൻലാൽ എന്ന പേര് കേൾക്കുമ്പോൾ തന്നെ ഒപ്പം ഓർമ വരുന്ന മറ്റൊരു പേര് ഒരുപക്ഷെ ആൻ്റണി പെരുമ്പാവൂർ എന്നായിരിക്കും. വെറും ഡ്രൈവറായി വന്ന ആൻ്റണി പെരുമ്പാവൂർ ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രൊഡ്യൂസർമാരിൽ ഒരാളായി മാറിയിരിക്കുകയാണ്. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമകൾ മാത്രമാണ് ആൻ്റണി പെരുമ്പാവൂരിന്റെ ആശിർവാദ് ഫിലിംസ് പ്രൊഡ്യൂസ് ചെയ്യുന്നത്. 12 ത്ത് മാൻ ആണ് ആശിർവാദ് സിനിമാസ് ബാനറിൽ അവസാനമിറങ്ങിയ ചിത്രം. ഇത് ആശിർവാദ് പ്രൊഡക്ഷൻസ് ബാനറിൽ ഇറങ്ങിയ മുപ്പതാമത്തെ സിനിമകൂടിയാണ്.
ഇപ്പോഴിതാ ആൻ്റണി ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. പലപ്പോഴും മോഹന്‍ലാല്‍ ഉച്ച ഭക്ഷണം കഴിക്കുന്നില്ല എന്നൊക്കെ സെറ്റില്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ കുറച്ച് കഴിയുമ്പോള്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടെന്നും സിദ്ദിക്ക് പറഞ്ഞു.ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധ പ്രകാരമാണ് മോഹന്‍ലാല്‍ അങ്ങനെ ചെയ്യുന്നതെന്നും. താന്‍ പറഞ്ഞാല്‍ മോഹന്‍ലാല്‍ കേള്‍ക്കാറുണ്ടെന്നും ആന്റണി അഭിമുഖത്തില്‍ പറയുന്നുണ്ട്.

അതുപോലെ അദ്ദേത്തിന്റെ സ്വഭാവത്തിൽ തനിക്ക് ഏറ്റവും പ്രിയമായി തോന്നിയ ഒരു കാര്യം എന്നത്, അദ്ദേഹം ഇപ്പോൾ ഒരാളെ സഹായിക്കുകയാണെങ്കില്‍ അത് പുറത്ത് ആരും അറിയാതെ ചെയ്യണം എന്ന് കരുതുന്ന ആളാണ് . തനിക്ക് അദ്ദേഹം ഏറെ പ്രിയപ്പെട്ടവന്‍ ആവാന്‍ കാരണവും ഈ സ്വഭാവമാണെന്നും ആന്റണി വ്യക്തമാക്കുന്നു. 30 വര്‍ഷം മുമ്പ് ‘കിലുക്കം’ എന്ന സിനിമയില്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു രേവതിയെ കയറ്റിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായിട്ടാണ് ഞാന്‍ ആദ്യമായി ഒരു സിനിമയിൽ അഭിനയിച്ചത്. ആന്റണി എന്നായിരുന്നു ആ സിനിമയിലെ കഥാപാത്രത്തിന്റെയും പേര്. പിന്നീട് പല സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുമ്പോഴും ലാല്‍ സാര്‍ എന്നോട് ചോദിക്കും, ‘ആന്റണി ഇതില്‍ അഭിനയിക്കുന്നില്ലേ’ എന്ന്. സത്യത്തില്‍ ആ ഒരു ചോദ്യമാണ് എന്നെ ഇത്രയും സിനിമകളില്‍ എത്തിച്ചത്’ അദ്ദേഹം എടുത്ത് പറയുന്നു.
മോഹൻലാൽ എന്ന നടനിൽ ഇത്രയും സ്വാധീനം ചെലുത്തിയ ഒരാൾ എന്ന നിയലായിൽ അദ്ദേഹത്തെ ഒരു അസൂയയോടെയാണ് ഏവരും നോക്കി കാണുന്നത്. കിരീടം വയ്ക്കാത്ത രാജാവ് എന്നാണ് ആൻറണി പെരുമ്പാവൂറിനെ കുറിച്ച് അറിയപ്പെടുന്നത് പൊതുവെയുള്ള സംസാരം. ‘മൂന്നാംമുറ’ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആൻറണിയും തമ്മിൽ ആദ്യമായി പരിചയപ്പെടുന്നത്. അന്ന് മോഹൻലാലിനു പേഴ്സണൽ ഡ്രൈവർ ഉണ്ടായിരുന്നില്ല. ഇവിടെന്ന് മുതലാണ് മോഹൻലാലിന്റെ ഡ്രൈവറായി ആൻറണി പെരുമ്പാവൂർ ചാർജ്ജ് എടുക്കുന്നത്. ഇരുവരും തമ്മിൽ പരിചയപ്പെടുന്ന സമയത്ത് മോഹൻലാൽ വിവാഹം കഴിച്ചിട്ടില്ല. തുടർന്ന് മോഹൻലാൽ വിവാഹിതനായി. തന്റെ ജീവിതത്തിലേക്ക് ആൻറണിയും ഭാര്യ സുചിത്രയും ഒരുമിച്ചാണ് വന്നത് എന്നാണ് മോഹൻലാൽ പറയാറുള്ളത്.
Leave a Reply