
പകരക്കാരി ആയി എത്തിയതോടെ ജീവിതം മാറിമറിഞ്ഞു ! മനോജ് ഗിന്നസിന്റെ ട്രൂപ്പിലെ ഡാൻസർ ആയിരുന്നു ! നടി മഞ്ജുവിന്റെ ജീവിതത്തിൽ സംഭവിച്ചത് !
ഇന്ന് ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന ഒരു മേഖലയായി സിനിമ ലോകം മാറിക്കഴിഞ്ഞു, എല്ലാവരും എങ്ങനെ എങ്കിലും പേരും പ്രശസ്തിയും ഒരുപോലെ കിട്ടുന്ന ഈ മേഖലയിൽ കയറിപ്പറ്റാൻ പെടാപാട് പെടുകയാണ്, അതിൽ കൂടുതൽ പേരും ചതിക്കുഴികളിൽ പെട്ട് പോകുന്നവരും ഉണ്ട്. മറ്റുചിലർ ചില ഭാഗ്യ നിമിഷങ്ങൾ കൊണ്ട് അവർ പോലും അറിയാതെ ജീവിതം വഴിമാറി പോകാറുണ്ട്. അത്തരത്തിൽ ജീവിതത്തിൽ ഉണ്ടാക്കിയ ആ നിമിഷത്തെ കുറിച്ച് പറയുമാകയാണ് സിനിമ, സീരിയൽ, കോമഡി താരം മഞ്ജു വിജേഷ്.
കോമഡി സ്റ്റാർസ് എന്ന ഏഷ്യാനെറ്റിലെ പരിപാടി പലർക്കും ഒരു പുതു ജീവിതം നൽകിയിട്ടുണ്ട്. അതുപോലെ തന്നെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് മഞ്ജുവിനെ ഏവർക്കും പരിചിതയായതും. കൂടാതെ മഞ്ജുവിന്റെ ആദ്യ സിനിമ കുഞ്ഞനന്തന്റെ കട ആയിരുന്നു, ശേഷം സലിം കുമാർ സംവിധാനം ചെയ്ത ദൈവമേ കൈതൊഴാം കേൾക്കുമാറാകണം, ഇത് താൻടാ പോലീസ്, പ്രേമ സൂത്രം തുടങ്ങിയ ചിത്രങ്ങളിൽ മഞ്ജു അഭിനയിച്ചിരുന്നു.
തന്റെ സ്‌കൂൾ പഠന കാലം മുതൽ തന്നെ കലാപരമായി മുന്നിൽ തന്നെ ഉള്ള ആളായിരുന്നു മഞ്ജു, കൂടാതെ കോളേജ് പഠന കാലത്ത് തന്നെ ഇരുപതോളം സംഗീത ആൽബങ്ങളിലും, ടെലി ഫിലിമുകളിലും അഭിനയിച്ചിരുന്നു. ശേഷം മനോജ് ഗിന്നസിന്റെ ട്രൂപ്പിലെ ഡാൻസർ ആയിരുന്നു മഞ്ജു. അങ്ങനെ ഒരു ദിവസം മനോജിന്റെ സ്കിറ്റിൽ അഭിനയിക്കേണ്ട ഒരു നടി എത്താതെ പോകുകയും ആ സമയത്ത് വളരെ അപ്രതീക്ഷിതമായാണ് മഞ്ജുവിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്‌തത്, അങ്ങനെ ആ സ്കിറ്റ് മഞ്ജു വളരെ ഗംഭീരമായി കൈകാര്യം ചെയ്യുകയും അത് അവരുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവാകുകയും ആയിരുന്നു.

അസാധ്യ പ്രകടനം കാഴ്ചവെച്ച മഞ്ജുവിന് പിന്നീട് കൂടുതൽ അവസരങ്ങൾ തേടിയെത്തി, അങ്ങനെ ഏഷ്യനെറ്റിലെ കോമഡി സ്റ്റാറിൽ മഞ്ജു മെയിൻ ആർട്ടിസ്റ്റായി മാറുകയും, ആ വേദിയിൽ നിന്നും സീരിയൽ, സിനിമ എന്നിങ്ങനെ ജീവിതം മാറി മറിയുകയായിരുന്നു, മഞ്ജുവിന് എല്ലാ പിന്തുണയും സപ്പോർട്ടും നൽകി ഭർത്താവ് വിജേഷും ഒപ്പമുണ്ട്. ഇവർക്ക് ഒരു മകളുമുണ്ട്, സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സീരിയലിലൂടെയാണ് താരം മിനിസ്ക്രീൻ രംഗത്ത് സജീവമാകുന്നത്.
പിന്നീടങ്ങോട്ട് നിരവധി ടെലിവിഷൻ പരിപാടികൾ മഞ്ജുവിനെ തേടിയെത്തി, ആടാം പാടാം, കളിയും ചിരിയും, മറിമായം, തുടങ്ങിയ പരിപാടികളിൽ കൂടി കൂടുതൽ ജനശ്രദ്ധ നേടി എടുത്തു, അല്ലിയാമ്പൽ എന്ന ഹിറ്റ് സീരിയലിൽ വളരെ മികച്ച ഒരു വേഷം മഞ്ജു ചെയ്തിരുന്നു, വില്ലത്തി വേഷങ്ങളിലും മഞ്ജു തന്റെ കഴിവ് തെളിച്ചിരുന്നു, ഇപ്പോൾ സീ കേരളത്തിലെ ഹിറ്റ് സീരിയൽ ആയ ‘കൈയെത്തും ദൂരത്ത്’ കുടുംബവിളക്ക് എന്നിവയിൽ മികച്ച വേഷം ചെയ്തുവരുന്നു,
പുനലൂരാണ് ഇവരുടെ സ്ഥലം എങ്കിലും ഇപ്പോൾ എറണാകുളത്ത് തൈക്കുടം എന്ന സ്ഥലത്താണ് താമസം. കൂടാതെ ഇവർക്ക് ഇപ്പോൾ സ്വന്തമായി ഒരു നൃത്ത ട്രൂപ്പ് ഉണ്ട്, കൂടാതെ ഭർത്താവ് വിജേഷിന്റെ നേതൃത്വത്തിൽ പല പ്രമുഖ കലാകാരൻമാരെയും ഉൾപ്പെടുത്തികൊണ്ട് കൊച്ചിൻ വിസ്മയ എന്ന സ്വന്തം സമിതിയിൽ പ്രോഗ്രാമുകൾ ചെയ്തുവരികയാണ്.. ഇവർ ഇതിനോടകം നിരവധി വിദേശ പരിപാടികളും ചെയ്തിരുന്നു.
Leave a Reply