
മഞ്ജു വാര്യർ ചിത്രത്തിന് വിമർശന പെരുമഴ ! താരങ്ങൾ വരെ വിമർശനവുമായി രംഗത്ത് ! കണ്ടംപെററി സിനിമ ആണെന്ന് സന്തോഷ ശിവൻ !
നീണ്ടൊരു ഇടവേളക്ക് ശേഷം സിനിമ ലോകത്തേക്ക് തിരികെ വന്ന മഞ്ജു വാര്യറിനെ ഇരു കയ്യും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. എന്നാൽ മഞ്ജുവിന്റെ തിരിച്ചുവരവിൽ നടി ഇതുവരെ ചെയ്തിട്ടില്ലാത്ത രീതിയിൽ ഉള്ള ഒരുപാട് കഥാപാത്രങ്ങൾ പരീക്ഷിച്ച് നോക്കി എങ്കിലും വിരലിൽ എണ്ണാവുന്ന വിജയ ചിത്രങ്ങൾ മാത്രമാണ് നടിക്ക് ഈ രണ്ടാം വരവിൽ സംഭവിച്ചിട്ടുള്ളൂ. അടുത്തിടെ ഇറങ്ങിയ മഞ്ജുവിന്റെ ചിത്രങ്ങൾ എല്ലാം പ്രേക്ഷക പ്രതീക്ഷക്ക് ഒത്ത് ഉയരാൻ കഴിയാതെ പോയി എന്നത് ഏറെ നിരാശ ജനകമായ ഒന്നായിരുന്നു.
ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ തിയറ്റർ റിലീസ് ചിത്രമായിരുന്ന ജാക്ക് ആൻഡ് ജിൽ തിയ്യറ്ററിൽ വലിയ പരാജയമായി മാറിയിരുന്നു. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. സിനിമ കണ്ട് കിളിപോയെന്നും എന്താണ് സിനിമ സംസാരിക്കുന്നതെന്ന് മനസിലാക്കാനായില്ലെന്നും പറഞ്ഞ് സിനിമാ താരങ്ങൾ അടക്കം രംഗത്തെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.

തിയറ്ററിലെ വമ്പൻ പരാജയത്തിന് ശേഷം സിനിമ ഓടിടിയിൽ റിലീസായ ശേഷം, കഴിഞ്ഞ ദിവസം സീരിയൽ നടി അശ്വതി തോമസ് ചിത്രത്തിനെ വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. കേശു ഏട്ടനും, ആറാട്ടും ഇതിൽ എത്രയോ മികച്ചതായിരുന്നു എന്നാണ് അശ്വതി പറഞ്ഞത്, ഇത്രയും ഒരു മോശം പടം അടുത്തിടെ എങ്ങും കണ്ടിട്ടില്ല എന്നും താരം പറഞ്ഞിരുന്നു. അതുപോലെ ഓടിടി റിലീസിന് ശേഷം സോഷ്യൽ മീഡിയയിലും ജാക്ക് ആൻ്റ് ജില്ലിനും സംവിധായകനും ട്രോളുകളാണ്. അതിനിടെ ഇപ്പോഴിതാ സംവിധായകൻ സന്തോഷ് ശിവൻ സിനിമയെ പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
താൻ സിനിമ രംഗത്ത് പുതിയ ഒരു തുടക്കം ഇട്ടുനോക്കിയതാണ് എന്നും, കണ്ടംപെററി സിനിമ ചെയ്യണമെന്ന തൻ്റെ ആഗ്രഹത്തില്‍ നിന്നുമാണ് ജാക്ക് ആന്‍ഡ് ജില്‍ ഉണ്ടായതെന്ന് സന്തോഷ് ശിവന്‍ പറയുന്നു. ഉറുമി പോലെയുള്ള എപിക് ചിത്രങ്ങളാണ് എപ്പോഴും തന്നില്‍ നിന്നും പ്രേക്ഷകർ ആവശ്യപ്പെടുന്നതെന്നും അടുത്ത വര്‍ഷം മറ്റൊരു വ്യത്യസ്തമായ മലയാളം പടം ചെയ്യുന്നുണ്ടെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിൽ സന്തോഷ് ശിവൻ പറഞ്ഞു. സന്തോഷ് ശിവന്റെ ഈ പ്രതികരണവും ഇപ്പോൾ ട്രോളുകൾ ആയി മാറുന്ന കാഴ്ചയാണ് കാണുന്നത്. അതുപോലെ മഞ്ജു വാര്യരിൽ നിന്നും കുറച്ചും കൂടി മികച്ച സിനിമകളാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് എന്നുമാണ്, ആരാധകർ അവകാശപ്പെടുന്നത്.
Leave a Reply