
‘ഒടുവിൽ ആ പ്രതികരണം എത്തി’ ! സിനിമയെ കുറിച്ചുള്ള വിമർശനങ്ങളും, വെറുപ്പ് നിറഞ്ഞ അഭിപ്രായപ്രകടനങ്ങളും, ട്രോളുകളും ഒക്കെ കാണുന്നുണ്ട് ! കുറിപ്പ് !
മഞ്ജു വാര്യരുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. ചിത്രം ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങി തിയറ്ററിൽ വലിയ പരാജയം നേരിട്ടിരുന്നു. ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. സിനിമ കണ്ട് കിളിപോയെന്നും എന്താണ് സിനിമ സംസാരിക്കുന്നതെന്ന് മനസിലാക്കാനായില്ലെന്നും പറഞ്ഞ് സിനിമാ താരങ്ങൾ അടക്കം രംഗത്തെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.
ചിത്രത്തെ കുറിച്ച് സന്തോഷ് ശിവൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, താൻ സിനിമ രംഗത്ത് പുതിയ ഒരു തുടക്കം ഇട്ടുനോക്കിയതാണ് എന്നും, കണ്ടംപെററി സിനിമ ചെയ്യണമെന്ന തൻ്റെ ആഗ്രഹത്തില്‍ നിന്നുമാണ് ജാക്ക് ആന്‍ഡ് ജില്‍ ഉണ്ടായതെന്ന് സന്തോഷ് ശിവന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് ലഭിക്കുന്ന വിമർശനങ്ങളെ കുറിച്ച് സംഭാഷണരചയിതാക്കളിൽ ഒരാളായ സുരേഷ് കുമാർ രവീന്ദ്രൻ്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ജാക്ക് & ജിൽ’ എന്ന സിനിമയെ കുറിച്ചുള്ള വിമർശനങ്ങളും, വെറുപ്പ് നിറഞ്ഞ അഭിപ്രായപ്രകടനങ്ങളും, ട്രോളുകളും ഒക്കെ കാണുന്നുണ്ട്. സിനിമയുടെ സംഭാഷണ രചയിതാക്കളിൽ ഒരാളെന്ന നിലയിൽ അതൊക്കെ പോസിറ്റീവ് മനസ്സോടെ തന്നെ സ്വീകരിക്കുന്നുമുണ്ട്. അങ്ങനെ തന്നെയാണ്, അത്തരം കാര്യങ്ങളെ ഇതുവരെയും കാണാൻ ശ്രമിച്ചിട്ടുള്ളത്.

ഈ ചിത്രത്തിന്റെ ഒരു ഭാഗം എന്ന നിലയിൽ എന്തായാലും, ‘ജാക്ക് & ജിൽ’ എന്ന സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നു. വളരെയധികം അടുപ്പമുണ്ടായിട്ടും സ്വകാര്യ ചാറ്റിൽ വന്ന് ഒരു വാക്ക് പോലും പറയാത്ത, ചില സുഹൃത്തുക്കളുടെ ‘സ്‌പെഷ്യൽ’ റിവ്യൂസ് കണ്ടപ്പോൾ ‘അയ്യേ’ എന്ന് തോന്നിയതൊഴിച്ചാൽ ബാക്കിയെല്ലാം ഭാവിയിലേക്കുള്ള പ്രചോദനങ്ങൾ തന്നെയാണ്.
അതുപോലെ മറ്റൊരു കാര്യം ഒരു പ്രിയസുഹൃത്ത്, എന്റെ വേറൊരു പോസ്റ്റിലെ കമന്റിലൂടെയും, വാട്സാപ്പ് മെസ്സേജിലൂടെയും ‘ചട്ടമ്പിനാട്’ സുരാജ് വെഞ്ഞാറമൂട് ശൈലിയിലൊരു വാചകം അയച്ചിരുന്നു, “ഞാൻ ജാക്ക് & ജിൽ കണ്ടു, കേട്ടോ…” ഈ പറഞ്ഞ ‘ങും ങും, ഞാൻ കണ്ടു കേട്ടോ’ വായിച്ചിട്ട് ഞാൻ തിരികെ “എങ്ങനെയുണ്ട് ഡിയർ” എന്ന് ചോദിക്കുമെന്ന് പ്രതീക്ഷിച്ച് അദ്ദേഹം ഇപ്പോഴും കാത്തിരിക്കുന്നുണ്ടാവും, പാവം! വേറൊരു സുഹൃത്തിന്റെ ക്രോക്കൊഡൈൽ രോദനം (ഹാവൂ, എന്റെ സുഹൃത്തിന്റെ പടം ഖുദാഗവ’യായല്ലോ, തൃപ്തിയായി) ഇപ്രകാരമായിരുന്നു.
എന്തായാലും എന്റെ ആദ്യ ചിത്രത്തിൽ തന്നെ പ്രതിഭാശാലികളായ ആളുകളുടെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമായി എടുക്കുന്നു എന്നും അദ്ദേഹം പറയുന്നു.
Leave a Reply