
എല്ലാം നേടി, പക്ഷേ ഇന്നെനിക്ക് ഒന്നുമില്ല ! ചിരട്ട എടുത്ത് തെണ്ടാനാണ് മകൻ പറഞ്ഞത് ! നടി മീന ഗണേഷിന്റെ ഇപ്പോഴത്തെ അവസ്ഥ !
മലയാളികൾക്ക് വളരെ പരിചതയായ അഭിനേത്രിയാണ് മീന ഗണേഷ്. ഒരുപാട് സിനിമകളിൽ അഭിനയിച്ച മീന കൂടുതലും ചെയ്തിരിക്കുന്നത് നടൻ കലാഭവൻ മാണിയുടെ അമ്മയായിട്ടാണ്. മലയാള സിനിമയിലെ അമ്മ വേഷങ്ങൾ പല തരത്തിൽ വേർതിരിച്ചുപറഞ്ഞാൽ, പണക്കാരന്റെ അമ്മയായി കവിയൂർ പൊന്നമ്മ അതുപോലെ ഉള്ള അമ്മമാർ, തെറി പറയുന്ന അമ്മമാർ ആകുമ്പോൾ അത് കുളപ്പള്ളി ലീല യെ പോലെയുള്ള അമ്മമാർ, അതും കൂടാതെ പാവപ്പെട്ടവന്റെ അമ്മ വേഷങ്ങൾ ചെയ്യാൻ കുറച്ച് അമ്മമാർ. അതിൽ സ്ഥിരമായി അത്തരത്തിൽ പാവപ്പെട്ടവന്റെ ‘അമ്മ വേഷങ്ങളിൽ സിനിമയിൽ നിറഞ്ഞാടിയ നടിയാണ് മീന ഗണേഷ്.
ഈ അമ്മയുടെ ജീവിതജം ഒരു സിനിമയെ വെല്ലുന്നതാണ്. വ്യക്തി ജീവിതത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ച ആളുകൂടിയായ മീനാമ്മയുടെ ഇപ്പോഴത്തെ ജീവിതം വളരെ ദുരിതം നിറഞ്ഞതാണ്. തന്റെ മകൻ തനിക്ക് ഭക്ഷണവും മരുന്നും നൽകാതെ മാനസികമായി വേദനിപ്പിക്കുന്നു എന്നും പറഞ്ഞുകൊണ്ട് പരാതി കൊടുത്തപ്പോഴാണ് ഈ അമ്മയുടെ ദുരിത ജീവിതം പുറം ലോകം അറിയുന്നത്. അന്ന് മകനെതിരെ ഷൊര്‍ണൂര്‍ പോലീസിനെയാണ് മീന ഗണേഷ് സമീപിച്ചത്. സമയത്ത് ഭക്ഷണവും മരുന്നും നല്‍കിയിരുന്നില്ലെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണു പരാതി. മക്കളെ വിളിച്ചു വരുത്തി പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിച്ചതായി പൊലീസ് അറിയിച്ചിരുന്നു.

എന്നാൽ കാര്യമായ രീതിയിൽ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു എങ്കിലും പരസഹായത്തോടെ താരം അഭിനയിക്കുവാൻ ഷൂട്ടിങ്ങ് ലൊക്കേഷനുകളിൽ എത്തിയിരുന്നു. അതിനിടെയാണ് അസുഖം വല്ലാതെ തളർത്തുന്നത്. ഭർത്താവ് മരിക്കുന്നതിന് മുൻപ് മീനയ്ക്ക് ബിപി കൂടി തല കറക്കം അനുഭവപ്പെട്ട് തുടങ്ങിയതോടെയാണ് മീന അവശയായി മാറിയത്. പിന്നാലെ ഭർത്താവിൻ്റെ മരണത്തോടെ നടി തീർത്തും ഒറ്റപ്പെടുകയായിരുന്നു.
അവരുടെ കുടുബത്തിൽ സ്വത്ത് തർക്കമായിരുന്നു പ്രശ്‌നം. ആകെയുള്ള സ്വത്ത് മകള്‍ക്ക് മാത്രമായി നല്‍കിയെന്ന തെറ്റിധാരണയുടെ പുറത്തായിരുന്നു പീ ഡ നമെന്നായിരുന്നു അന്ന് മീനാ ഗണേഷ് പറഞ്ഞിരുന്നത്. സമയത്ത് ഭക്ഷണവും മരുന്നും നല്‍കിയിരുന്നില്ല. മാനസികമായി പീഡിപ്പിച്ചു. മകളുമായി ഫോണില്‍ സംസാരിക്കാനും പോലും കഴിയാത്ത സാഹചര്യത്തിലാണ് പരാതിപ്പെടാന്‍ കാരണമായത്. കൂടാതെ തന്നോട് ചിരട്ട എടുത്ത് റോഡിൽ തെണ്ടാൻ മകനും മരുമകളും കൂടി പറഞ്ഞിരുന്നു എന്നും മീന പറഞ്ഞത് പ്രകാരം മകനേയും മകളേയും സ്‌റ്റേഷനിലേക്കു വിളിച്ചു വരുത്തിയ പോലീസ് പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിച്ചു.
ഇപ്പോൾ മീനാമ്മയുടെ ആരോഗ്യാവസ്ഥ വളരെ മോശമാണ്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കുറച്ചു നാൾ പാലക്കാട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അന്ന് രണ്ട് ആഴ്ചയിലധികം ആശുപത്രിയിൽ കഴിയേണ്ടിയും വന്നു. പിന്നീട് മീനയെ കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ‘അമ്മ’ താര സംഘടനയുടെയും, ഫിലിം സൊസൈറ്റിയുടെയും പെൻഷൻ ലഭിക്കുന്നത് മാത്രമാണ് അന്നുണ്ടായിരുന്ന ഏക ആശ്വാസമെന്നും മീന ഗണേഷ് പറഞ്ഞിരുന്നു.
Leave a Reply