ദുരിത ജീവിതം, എഴുനേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥ ! എന്റെ മണി ജീവിച്ചിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു ! മീന ഗണേഷിന്റെ ജീവിതം !

മലയാള സിനിമയിലെ അമ്മ വേഷങ്ങൾ പല തരത്തിൽ വേർതിരിച്ചുപറഞ്ഞാൽ, പണക്കാരന്റെ അമ്മയായി കവിയൂർ പൊന്നമ്മ അതുപോലെ ഉള്ള അമ്മമാർ, തെറി പറയുന്ന അമ്മമാർ ആകുമ്പോൾ അത് കുളപ്പള്ളി ലീല യെ പോലെയുള്ള അമ്മമാർ, അതും കൂടാതെ പാവപ്പെട്ടവന്റെ അമ്മ വേഷങ്ങൾ ചെയ്യാൻ കുറച്ച് അമ്മമാർ. അതിൽ സ്ഥിരമായി അത്തരത്തിൽ പാവപ്പെട്ടവന്റെ ‘അമ്മ വേഷങ്ങളിൽ സിനിമയിൽ നിറഞ്ഞാടിയ നടിയാണ് മീന ഗണേഷ്, ഏറ്റവും കൂടുതൽ നടൻ കലാഭവൻ മാണിയുടെ അമ്മയായിട്ടാണ് മീന അഭിനയിച്ചിട്ടുള്ളത്.

ഈ അമ്മയുടെ ജീവിതം ഒരു സിനിമയെ വെല്ലുള്ള രീതിയിൽ ഉള്ളതാണ്, ഒരുപാട് കഷ്ടതയാർന്ന ജീവിതം സാഹചര്യങ്ങൾ അഭിമുഖീകരിച്ച മീനയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. 2017 ൽ തന്റെ മകൻ തനിക്ക് ഭക്ഷണവും മരുന്നും നൽകാതെ മാനസികമായി വേദനിപ്പിക്കുന്നു എന്നും പറഞ്ഞുകൊണ്ട് പരാതി കൊടുത്തപ്പോഴാണ് ഈ അമ്മയുടെ ദുരിത ജീവിതം പുറം ലോകം അറിയുന്നത്. അന്ന് മകനെതിരെ ഷൊര്‍ണൂര്‍ പോലീസിനെയാണ് മീന ഗണേഷ് സമീപിച്ചത്. സമയത്ത് ഭക്ഷണവും മരുന്നും നല്‍കിയിരുന്നില്ലെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണു പരാതി. മക്കളെ വിളിച്ചു വരുത്തി പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിച്ചതായി പൊലീസ് അറിയിച്ചു.

സ്വത്ത് തർക്കമായിരുന്നു പ്രശ്‌നം. ആകെയുള്ള സ്വത്ത്  മകള്‍ക്ക് മാത്രമായി നല്‍കിയെന്ന തെറ്റിധാരണയുടെ പുറത്തായിരുന്നു പീ ഡ നമെന്നായിരുന്നു അന്ന് മീനാ ഗണേഷ് പറഞ്ഞിരുന്നത്.  സമയത്ത് ഭക്ഷണവും മരുന്നും നല്‍കിയിരുന്നില്ല. മാനസികമായി പീഡിപ്പിച്ചു. മകളുമായി ഫോണില്‍ സംസാരിക്കാനും പോലും  കഴിയാത്ത  സാഹചര്യത്തിലാണ് പരാതിപ്പെടാന്‍ കാരണമായത്. മകനേയും മകളേയും സ്‌റ്റേഷനിലേക്കു വിളിച്ചു വരുത്തിയ പോലീസ് പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിച്ചു.

 

നടിയുടെ   വീടും സ്ഥലവും ആറു മാസത്തിനകം വില്‍പ്പന നടത്തി ഇരു മക്കള്‍ക്കും തുല്യമായി വീതിച്ചു നല്‍കാനായിരുന്നു  ധാരണ. 73 വയസുള്ള നടി തന്റെ  മകള്‍ക്കൊപ്പം താമസിക്കും എന്നായിരുന്നു ധാരണ. അന്ന് ഈ പ്രശ്‌നം വലിയ വാർത്തായപ്പോൾ താര സംഘടനായ അമ്മക്കെതിരെ അന്ന് പലരും രംഗത്ത് വന്നിരുന്നു. പ്രമുഖ താരങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയാണ് അമ്മ എന്ന രീതിയിൽ പല വിമർശനങ്ങളും ഉയർന്നിരുന്നു.

പക്ഷെ അതിനു ശേഷവും മീന ഗണേഷ് ഏറെ നാൾ അവരുടെ വീട്ടിൽ തന്നെ ആയിരുന്നു താമസിച്ചത്, മകനും മരുമകളുമായി പല വാക്ക് തർക്കങ്ങളും ഉണ്ടായിരുന്നു. അതിനു ശേഷം ഈ വർഷം ജനുവരിയിൽ സിനിമ പ്രവർത്തകനായ വിജയ് ശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ മീന ഗണേഷിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞിരുന്നു. മീന ഗണേഷ് ഇപ്പോൾ നടക്കുവാൻ പോലും വയ്യാത്ത അവസ്ഥയിലാണെന്നും കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ അവർക്കു വേണ്ട സഹായങ്ങൾ ചെയ്തു നൽകുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നത്.

അത് പലപ്പോഴും മീന ഗണേഷും പറഞ്ഞിരുന്നു, അഹംഭാവം ഇല്ലാത്ത നല്ലൊരു മനുഷ്യനാണെന്നാണ് മണി എന്നും എന്നെ അമ്മയെന്നാണ് വിളിക്കുന്നത്. മണിയുടെ വണ്ടിയിലായിരുന്നു എന്നെ വീട്ടിൽ കൊണ്ട് വിട്ടിരുന്നത്. എല്ലാ സഹായത്തിനും മുന്നിട്ട് നിൽക്കും. ആരെയും സഹായിക്കും. നല്ലവർക്കു ദൈവം ആയുസ്സ് കൊടുക്കില്ലല്ലോ എന്നും അവർ വളരെ വേദനയോടെ പറഞ്ഞിരുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *