സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയാം, ഞാൻ മണിച്ചേട്ടനെ അപമാനിച്ചു, അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കാൻ കഴിയില്ലെന്ന് പറഞ്ഞു ! വാർത്തകളോട് പ്രതികരിച്ച് ദിവ്യ ഉണ്ണി !

ഒരു സമയത്ത് മലയാള സിനിമയിലെ മുൻ നിര നായികയായിരുന്നു ദിവ്യ ഉണ്ണി. കല്യാണ സൗഗന്ധികം എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായിട്ടാണ് ദിവ്യ ഉണ്ണിയുടെ അരങ്ങേറ്റം, അതിനുമുമ്പ് ബാലതാരമായും ദിവ്യ അഭിനയിച്ചിരുന്നു. മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന ഒരുപിടി വിജയ ചിത്രങ്ങളുടെ നായികയായിരുന്ന ദിവ്യ  തമിഴിലും ഏറെ പ്രശസ്തയായ അഭിനേത്രി ആയിരുന്നു. എന്നാൽ മലയാളത്തിൽ ദിവ്യ ഏറെ വിമർശനങ്ങൾ നേരിട്ടത് കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞു എന്ന പേരിലായിരുന്നു. ഒരു മുന്‍നിര നായിക, മണിയെ പോലെ ഒരു  നടനെ നിറത്തിന്റെ പേരില്‍ അപമാനിച്ചുവെന്ന തരത്തില്‍ വലിയ വാര്‍ത്തകള്‍ വന്നിരുന്നു.

ഇപ്പോഴും ആ വാർത്തകൾക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല, ഇപ്പോഴിതാ അതിനെ കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണ് ദിവ്യ ഉണ്ണി, എന്‍ടിവി യുഎഇ എന്ന യുട്യൂബ് ചാനലിനോടായിരുന്നു ദിവ്യയുടെ പ്രതികരണം, വാക്കുകൾ ഇങ്ങനെ. അതിനെ കുറിച്ച് സംസാരിക്കുന്നില്ല ഞാന്‍. കാരണം കമന്റുകള്‍ തന്നെയാണ്. നമ്മള്‍ ഇപ്പോൾ ഇനി എന്തൊക്കെ പറഞ്ഞാലും അതാരു ജസ്റ്റിഫിക്കേഷന്‍ പോലെ ആകും.
നമ്മള്‍ ശരിയാണ് അല്ലൈങ്കില്‍ നമ്മള്‍ നമ്മളുടെ ഭാഗം പറയുമ്പോലെ ഒക്കെയാവും. അതിലൊരു കാര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല, അതുകൊണ്ട് അതേ കുറിച്ച് ഞാൻ ഇനി പറയാന്‍ താല്‍പര്യപ്പെടുന്നില്ല.

സത്യം പക്ഷെ ,മറ്റൊന്നാണ്, മണിച്ചേട്ടനുമായുള്ള ബന്ധം എന്ന് പറയുന്നത്, ആദ്യത്തെ സിനിമ മുതല്‍ എത്രയോ സിനിമകള്‍ ചെയ്തതാണ്. അദ്ദേഹത്തിന്റെ ആത്മാവിനോടുള്ള ബഹുമാനം കാണിച്ച് കൊണ്ടുതന്നെ ഞാന്‍ പറയുകയാണ്. ആ സംഭവത്തിന്റെ സത്യാവസ്ഥ എന്താണ് എന്ന് എനിക്ക് അറിയാം. ഇത്തരത്തില്‍ ഗോസിപ്പുകൾ എഴുതുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ല. അവര്‍ മറുപടിയും നമ്മുടെ സമയവും അര്‍ഹിക്കുന്നില്ല. ഞാന്‍ നെഗറ്റീവ് കമന്റുകള്‍ നോക്കാറുമില്ല” എന്നാണ് ദിവ്യ ഉണ്ണി പറയുന്നത്.

ഈ വിഷയത്തെ കുറിച്ച് വന്നിരുന്ന വാർത്തകൾ ഇങ്ങനെ, വിനയൻ സംവിധാനം ചെയ്ത സൗഗന്ധികം എന്ന ചിത്രത്തിൽ നായിക ദിവ്യ ഉണ്ണി ആയിരുന്നു. ദിവ്യയുടെ മുറച്ചെറുക്കൻ ആയി എത്തിയത് കലാഭവൻ മണി ആയിരുന്നു. ചിത്രത്തിലെ ഇവർ ഒരുമിച്ചുള്ള ഒരു സ്വപ്ന ഗാന രംഗത്ത് മുറപ്പെണ്ണുമായി ഡാൻസ് കളിക്കുന്ന സീൻ ആയിരുന്നു ചിത്രീകരണം. ഗാന രംഗത്തിൽ മണിക്കൊപ്പം അഭിനയിക്കാൻ ആവശ്യപ്പെട്ടപ്പോൾ ‘ആ കറുമ്പനൊപ്പം അഭിനയിക്കാൻ കഴിയില്ല’ എന്നായിരുന്നു ദിവ്യ തുറന്നടിച്ച് പറഞ്ഞത്. പക്ഷെ ദിവ്യ ഉണ്ണിയുടെ ആ മറുപടി തനിക്ക് ഒട്ടേറെ മാനസിക സംഘർഷങ്ങൾ ഉണ്ടാക്കിയിരുന്നു എന്ന് പിന്നീട് മണി തുറന്ന് പറഞ്ഞിരുന്നു എന്നാണ് ചില വാർത്തകൾ.

അതുപോലെ അതിനു ശേഷം വിനയൻ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം ‘കരുമാടിക്കുട്ടൻ’ എന്ന ചിത്രത്തിൽ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് ദിവ്യ ഉണ്ണിയെ ആയിരുന്നു. എന്നാൽ ചിത്രത്തിൽ നായകൻ കലാഭവൻ മണി ആണെന്ന് അറിഞ്ഞപ്പോൾ ദിവ്യ ഉണ്ണി ആ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. ദിവ്യ ഉണ്ണി വളരെ പ്രശസ്തമായ തറവാട്ടിലെ അംഗമായതുകൊണ്ടാവാം താഴ്ന്ന ഗോത്രക്കാരനായ അദ്ദേഹത്തോടൊപ്പം അന്ന് അഭിനിയ്ക്കുനില്ല എന്ന തീരുമാനംഎടുത്തതെന്നും ചില ആരാധകർ അവകാശപ്പെട്ടിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *