മണിചേട്ടൻ ഓർമ്മയായിട്ട് ഇന്നേക്ക് 8 വർഷങ്ങൾ ! പഠിച്ച് മിടുക്കിയായി മോൾ പാവങ്ങളെ നോക്കുന്ന ഒരു ഡോക്ടർ ആകണം എന്നാണ് എന്നോട് എപ്പോഴും പറഞ്ഞിരുന്നത്!
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നടന്മാരിൽ ഒരാളാണ് കലാഭവൻ മണി. ഇന്ന് അദ്ദേഹത്തിന്റെ എട്ടാമത് ചരമ വാർഷികമാണ്. ഒരു നടൻ എന്ന നിലയിൽ ഇത്രയും ആഴത്തിൽ പ്രേക്ഷക മനസ്സിൽ കയറിക്കൂടിയ മറ്റൊരു നടൻ സിനിമ ചരിത്രത്തിൽ തന്നെ ഉണ്ടോ എന്ന് സംശയമാണ്. എന്നിരുന്നാലും എഴുതി ഫലിപ്പിക്കാൻ കഴിയാത്ത അത്ര സ്നേഹവും ബഹുമാനവും അദ്ദേഹത്തോട് ഇന്നും നിലനിക്കുന്നു.. പ്രായ വ്യത്യാസമില്ലാതെ ഒരു ജനത മുഴുവൻ അദ്ദേഹത്തെ ഇന്നും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. നാടൻ, ഗായകൻ, മിമിക്രി കലാകാരൻ എന്നീ നിലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച നടൻ. മലയാളികളും മലയാള സിനിമയും നിലനിൽക്കുന്ന കാലത്തോളം കലാഭവൻ മണി എന്ന മനുഷ്യ സ്നേഹിയും നിലകൊള്ളും.
അദ്ദേഹത്തിന്റെ ,മകൾ ശ്രീലക്ഷ്മി ഇപ്പോൾ പാലക്കാട് മെഡിസിന് പഠിക്കുകയാണ്. അച്ഛനെ കുറിച്ച് മകളുടെ വാക്കുകൾ ഇങ്ങനെ, അച്ഛൻ ഇപ്പോഴും ഞങ്ങളോടൊപ്പം ഇല്ല എന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിക്കുന്നില്ല, എന്റെ പത്താം ക്ലാസ്സ് പരീക്ഷ തുടങ്ങൽ കുറച്ച് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ആ വേർപാട് സംഭവിക്കുന്നത്, പരീക്ഷക്ക് കുറച്ച് നാൾ മുമ്പ് അച്ഛൻ എന്നെ അടുത്ത് വിളിച്ചിരുത്തി പറഞ്ഞു, മോളെ എന്റെ സമയത്ത് എനിക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല, പിന്നെ കോപ്പിയടിച്ചിട്ടും പത്താം ക്ലാസ്സിൽ ഞാൻ ജയിച്ചതുമില്ല, പക്ഷെ മോൾ നന്നായി പഠിക്കണം, മിടുക്കി ആകണം, ഒരു ഡോക്ടർ ആകണം, എനിട്ട് അച്ഛൻ ചാലക്കുടിയിൽ ഒരു ആശുപത്രി ഇട്ടു തരും, പാവങ്ങളെ സൗജന്യമായി ചികില്സിക്കണം എനൊക്കെ…
എന്നെ മോനെ എന്നായിരുന്നു അച്ഛൻ വിളിച്ചിരുന്നത്. ആൺ കുട്ടിയെ പോലെ എല്ലാം ഒറ്റക്ക് നോക്കി നടത്തണം എന്നൊക്കെ പറയുമായിരുന്നു, വീട്ടിൽ വന്നാൽ അച്ഛൻ എപ്പോഴും പാട്ടായിരിക്കും. ഒന്നുകിൽ പാട്ടുപാടും. അല്ലെങ്കിൽ പാട്ടുകേൾക്കും. ചിലരു പറയുന്നതു കേട്ടിട്ടുണ്ട് മണിക്ക് കുടുംബത്തെക്കാൾ ഇഷ്ടം കൂട്ടുകാരെയാെണന്ന്. പക്ഷെ എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല . കുടുംബം കഴിഞ്ഞേയുള്ളു അച്ഛന് എന്തും ഉണ്ടായിരുന്നുള്ളു…
ഞാൻ കിടക്കുന്ന മുറി നിറയെ അച്ഛൻ ചിരിക്കുന്ന ചിത്രങ്ങളാണ്, ആ ചിരിക്കുന്ന മുഖം കണ്ട് ഉണരാനാണ് എനിക്കിഷ്ട്ടം. അച്ഛൻ പോയതിനു ശേഷം അമ്മ അങ്ങനെ വീട് വിട്ട് പുറത്തിറങ്ങിയിട്ടില്ല, ആരെങ്കിലും അച്ഛന്റെ പേര് ഒന്ന് പറഞ്ഞാൽ മതി അപ്പോൾ സങ്കടം തുടങ്ങും അമ്മക്ക്, ഇത്ര തിടുക്കത്തിൽ അച്ഛൻ ഞങ്ങളെ വിട്ട് എങ്ങോട്ടാണ് പോയത് എന്ന് എപ്പോഴും ഓർക്കും… എന്നും ശ്രീലക്ഷ്മി പറയുന്നു.
Leave a Reply