എനിക്ക് വന്ന അതേ അസുഖം തന്നെയാണ് മണിക്കും വന്നത് ! പക്ഷെ അവന്‍ ചികിത്സിയ്ക്കാന്‍ തയ്യാറായില്ല, അതിനൊരു കാരണവുമുണ്ട് ! സലിം കുമാർ !

മലയാള സിനിമ ലോകത്തിന് തന്നെ ഒരു തീരാ നഷ്ടം സംഭവിച്ച വിടവാങ്ങലായിരുന്നു കലാഭവൻ മണിയുടേത്. ഇപ്പോഴും മലയാളികൾക്കും ഒരു തീരാ നോവാണ് കലാഭവൻ മണി എന്ന നമ്മുടെ സ്വന്തം മണിചേട്ടൻ. ഇപ്പോഴിതാ കലാഭവൻ മണിയെ കുറിച്ച് നടൻ സലിം കുമാർ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. തനിക്ക് വന്ന അതേ അസുഖം തന്നെയായിരുന്നു അന്തരിച്ച നടന്‍ കലാഭവന്‍ മണിക്കും ഉണ്ടായിരുന്നതെന്ന് സലിം കുമാര്‍. എന്നാല്‍ മണി ചികിത്സയ്ക്ക് തയാറായിരുന്നില്ല. രോഗി ആണെന്നറിഞ്ഞാല്‍ ആളുകള്‍ എന്ത് കരുതുമെന്നും സിനിമയില്‍ നിന്ന് പുറത്താക്കുമോ എന്ന ഭയവും മണിക്ക് ഉണ്ടായിരുന്നു എന്നാണ് സലിം കുമാര്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, മണിയുടെ മരണം അപ്രതീക്ഷിതം ആയിരുന്നു. അസുഖമുണ്ട് എന്നറിയാമെങ്കില്‍ പോലും പെട്ടെന്ന് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കുറച്ചൊക്കെ മണിയും സൂക്ഷിക്കേണ്ടതായിരുന്നു. ഡോക്ടറെ കണ്ട് ചികിത്സിച്ചിരുന്നില്ല. ഡോക്ടര്‍ എന്നെ വിളിച്ചിട്ട് മണിയോട് ഒന്നു വന്ന് ചികിത്സ എടുക്കാന്‍ പറയെന്ന് പറഞ്ഞു, എനിക്ക് വന്ന അതേ അസുഖം തന്നെയാണ് അവനും വന്നത്. സിംപിള്‍ ആയി മാറ്റാന്‍ പറ്റുമായിരുന്നു. അവന്‍ പേടി കാരണം അതും കൊണ്ടുനടന്നു. അപ്പോഴും കസേരയില്‍ ഇരുന്നു പോലും സ്റ്റേജ് ഷോകള്‍ ചെയ്തിരുന്നു. അസുഖമുണ്ടെന്ന കാര്യം മണി അംഗീകരിക്കാന്‍ തയാറായിരുന്നില്ല.

അവനു ആവശ്യമില്ലാത്ത ഒരു തരം ഭയമായിരുന്നു, ജനങ്ങള്‍ എന്തു വിചാരിക്കും, സിനിമാക്കാര്‍ അറിഞ്ഞാല്‍ അവസരങ്ങള്‍ നഷ്ടമാകുമോ, എന്നെല്ലാമുള്ള ഭയമായിരുന്നിരിക്കാം. യാഥാര്‍ഥ്യത്തിന്റെ പാതയില്‍ പോയിരുന്നെങ്കില്‍ മണി ഇന്നും ജീവിച്ചിരുന്നേനെ എന്നും സലിം കുമാർ പറയുന്നു. കലാഭവൻ മണി നമ്മെ വിട്ടുപിരിഞ്ഞിട്ട് എട്ട് വർഷമായി, ഒരു നടൻ എന്ന നിലയിൽ ഇത്രയും ആഴത്തിൽ പ്രേക്ഷക മനസ്സിൽ കയറിക്കൂടിയ മറ്റൊരു നടൻ സിനിമ ചരിത്രത്തിൽ തന്നെ ഉണ്ടോ എന്ന് സംശയമാണ്.

എന്നി,രുന്നാലും എഴുതി ഫലിപ്പിക്കാൻ കഴിയാത്ത അത്ര സ്നേഹവും ബഹുമാനവും അദ്ദേഹത്തോട് ഇന്നും നിലനിക്കുന്നു.. പ്രായ വ്യത്യാസമില്ലാതെ  ഒരു ജനത മുഴുവൻ അദ്ദേഹത്തെ ഇന്നും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. നാടൻ, ഗായകൻ, മിമിക്രി കലാകാരൻ എന്നീ നിലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച നടൻ. മലയാളികളും മലയാള സിനിമയും നിലനിൽക്കുന്ന കാലത്തോളം കലാഭവൻ മണി എന്ന മനുഷ്യ സ്നേഹിയും നിലകൊള്ളും.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *