കലാ സാംസകാരിക രംഗത്തുനിന്നും മണിചേട്ടൻ ഇപ്പോൾ നേരിടുന്നത് കടുത്ത അവഗണയാണ് ! സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങി; ചലച്ചിത്ര മേളകളും അവഗണിക്കുന്നു- സഹോദരൻ ആര്‍എല്‍വി രാമകൃഷ്ണൻ !

മലയാള സിനിമ രംഗത്ത് ഏറെ ആരാധകരുള്ള താരമാണ് നടൻ കലാഭവൻ മണി. മണിച്ചേട്ടൻ എന്ന് ഏറെ സ്നേഹത്തോടെ മലയാളികൾ വിളിക്കുന്ന അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞെന്ന സത്യം ഇപ്പോഴും അംഗീകരിക്കാൻ കഴിയാത്തവരാണ് ആരാധകരിൽ ഭൂരിഭാഗവും. ഇപ്പോഴിതാ കലാഭവൻ മണിയോട് സർക്കാർ അവഗണന കാണിക്കുന്നുവെന്ന് കുടുംബം. മണിയുടെ സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങിയെന്നും സഹോദരൻ ആർഎല്‍വി രാമകൃഷ്ണൻ ആരോപിച്ചു. ചാലക്കുടിയില്‍ പ്രഖ്യാപിച്ച സ്മാരകം വൈകുന്നതിലാണ് പ്രതിഷേധമെന്നും വേണ്ടിവന്നാല്‍ പ്രത്യക്ഷ സമരം ചെയ്യേണ്ടിവരുമെന്നും രാമകൃഷ്ണൻ പറഞ്ഞു.

ചേട്ടൻ നേരിടുന്നത് വലിയ അവഗണയാണ്. സ്മാരകത്തിനായി വിവിധ ബജറ്റുകളില്‍ 3 കോടി രൂപ വകയിരുത്തിയിട്ടും ഒന്നും നടപ്പിലായില്ല. സർക്കാരിന്റെ ചലച്ചിത്ര മേളകളും മണിയെ അവഗണിക്കുന്നുവെന്നും സ്മാരകം വരാതിരിക്കാൻ ആരൊക്കെയോ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്നും ആർഎല്‍വി രാമകൃഷ്ണൻ ആരോപിച്ചു.

ഇതിന് മുമ്പും സമാനയമായ രീതിയിൽ രാമകൃഷ്ണൻ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ചേട്ടന്റെ വേർപാടിന്റെ ദുഖത്തിൽ നിന്നും അദ്ദേഹത്തിന്റെ കുടുംബം ഇന്നും കരകയറിയിട്ടില്ല, നാലര സെന്റിലെ കുടുംബവീട്ടിലാണ് താനും ഒരു ചേച്ചിയും താമസിക്കുന്നത്. ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എല്ലാവരെയും സഹായിച്ചു. ചേട്ടൻ പോയതോടെ സഹായിക്കാൻ ആരുമില്ലാതായ അവസ്ഥ ആണെന്നും രാമകൃഷ്ണൻ  പറയുന്നു.

ചേട്ടൻ ജീവിച്ചിരുന്നപ്പോൾ  ഞങ്ങൾക്ക് എല്ലാവരും ഉണ്ടായിരുന്നു. എന്നാൽ ചേട്ടൻ ഞങ്ങളെ വിട്ടുപോയതോടെ ആർക്കും ഞങ്ങളെ വേണ്ടാതായി. ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ പോലും ആരും ഇല്ലാത്ത അവസ്ഥയായി. ഇപ്പോൾ ഞങ്ങൾ പഴയതുപോലെ വെറും ഏഴാംകൂലികളായി മാറി. ചേട്ടന്റെ മകൾ ലക്ഷ്മി, എം ബി ബി എസ് പൂർത്തിയാക്കി. ചേട്ടൻ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ഇപ്പോൾ  ജീവിക്കുന്നത്’ എന്നും രാമകൃഷ്ണൻ പറയുന്നു. നാടിനേയും വീടിനേയും ഇത്രയും സ്നേഹിച്ച ഒരു കലാകാരന്റെ കുടുംബം ഇത്തരത്തിൽ അവഗണിക്കപ്പെടുന്നതിൽ വേദനയുണ്ട് എന്നാണ് മണിയുടെ ആരാധകർ പറയുന്നത്….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *