
മോഹൻലാലിൻറെ അനിയത്തിയായി അഭിനയിക്കാൻ വിളിപ്പിച്ചിട്ട്, ആ സംവിധായകൻ എന്നോട് പറഞ്ഞത് ഇന്നും മറക്കാൻ കഴിഞ്ഞിട്ടില്ല ! വെളിപ്പെടുത്തലുമായി നടി സരിത !
മിനിസ്ക്രീൻ രംഗത്തും കോമഡി വേദികളിലും അതുപോലെ കുക്കറി ഷോകളിലും വളരെ സജീവമായ താരമാണ് നടി സരിത ബാലകൃഷ്ണന്‍. നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായിരുന്ന സരിത നടത്തുന്ന കൗമുദി ടിവിയിലെ കുക്കറി ഷോ സമൂഹ മാധ്യമങ്ങളിൽ വരെ വളരെ സജീവമാണ്. അതുപോലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലും വളരെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അഭിനേത്രിയാണ് സരിത. ഇപ്പോഴിതാ കരിയറിന്റെ തുടക്ക കാലത്ത് തനിക്ക് നേരിട്ട ഒരു ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.
സരിതയുടെ വാക്കുകൾ ഇങ്ങനെ, ഈ സംഭവം എന്റെ സിനിമയുടെ തടക്കകാലത്ത് ആയിരുന്നു. മോഹന്‍ലാല്‍ സര്‍ അഭിനയിക്കുന്ന ഒരു സിനിമയ്ക്ക് വേണ്ടി, അദ്ദേഹത്തിന്റെ അനിയത്തിയായി അഭിനയിക്കാന്‍ വേണ്ടിയാണ് എന്നെ വിളിച്ചത്. ഞാന്‍ ഒരു പുതുമുഖം ആയത് കൊണ്ട് പലരും എന്നെ റെക്കമെന്റ് ചെയ്തത് അനുസരിച്ച് ആണ് ഞാന്‍ സംവിധായകനെ കാണാനായി പോയത്.
ആദ്യമായി ഒരു സംവിധായകനെ കാണാൻ പോകുന്നത് കൊണ്ട് തന്നെ ഞാൻ വളരെ നന്നായി ഒരുങ്ങിയിട്ട് ഒക്കെയാണ് ഞാന്‍ പോയത്. കണ്ടതും അദ്ദേഹം എന്നെ അടിമുടി നോക്കി. എന്നിട്ട് പറഞ്ഞു, ‘ഞാന്‍ മോഹന്‍ലാലിന്റെ അനിയത്തിയായിട്ടുള്ള ഒരു കുട്ടിയെയാണ് നോക്കുന്നത്. താന്‍ ഒരു കാര്യം ചെയ്യ് പോയിട്ട് ഫേഷ്യലും ബ്ലീച്ചും ഒക്കെ ചെയ്തിട്ട് കുറച്ച് നിറമൊക്കെ വെപ്പിച്ചിട്ട് വാ’.. ഈ വേഷം ചെയ്യാൻ താൻ യോഗ്യയല്ല എന്ന് അദ്ദേഹം പറഞ്ഞു. സത്യത്തിൽ അതോടെ എന്റെ ആത്മവിശ്വാസം എല്ലാം പോയി. എനിക്ക് ഭയങ്കര സങ്കടം തോന്നി..

ഇന്നും ആ സംഭവം എന്നെ വല്ലാതെ വേദനിപ്പിക്കുന്ന ഒരു അനുഭവമാണ്. എന്നെ കൊണ്ട് ഒന്നും ചെയ്യിപ്പിയ്ക്കുക പോലും ചെയ്തില്ലല്ലോ കണ്ടപാടെ തന്നെ നിറമില്ല എന്ന് പറഞ്ഞതോടെ എനിക്ക് സങ്കടമായി. സിനിമയില്‍ അഭിനയിക്കാന്‍ ഈ നിറം ഒന്നും മതിയാവില്ലായിരിയ്ക്കും എന്ന് തോന്നി. അതോടെ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹവും പോയി. ആ സിനിമ പിന്നീട് മറ്റൊരു പെണ്‍കുട്ടിയാണ് ചെയ്തത്. ആ കുട്ടിയ്ക്കും എന്റെ അത്രയും നിറം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നും സരിത പറയുന്നു.
അതുപോലെ തന്നെ നടി തെസ്‌നിഖാന്‍ വഴിയാണ് താരത്തിന് സിനിമാമേഖലയില്‍ അവസരം ലഭിച്ചത്. വില്ലത്തിയായും സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റായും കോമഡി റോളിലും താരം തിളങ്ങിയിരുന്നു. സ്ത്രീജന്മം എന്ന സീരിയലിലെ വാറ്റുചാരായക്കാരി സുജയാണ് തന്റെ ഇഷ്ടപ്പെട്ട കഥാപത്രമെന്ന് സരിത പറഞ്ഞിരുന്നു. എഞ്ചിനീയറായ അനുരാഗാണ് സരിതയുടെ ഭര്‍ത്താവ്. ദമ്പതികളുടെ മകന്‍ കൃഷ്ണമൂര്‍ത്തിക്ക് ഒമ്പതുവയസാണ്. മകനും അഭിനയ രംഗത്ത് വളരെ സജീവമാണ്.
Leave a Reply