ഇവിടെ സൂപ്പർ താരങ്ങൾ മാത്രം ജീവിച്ചാൽ മതിയോ ! സിനിമ പരാജയപ്പെട്ടാലും സൂപ്പര്‍താരങ്ങള്‍ പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നു ! രൂക്ഷ വിമർശനവുമായി സുരേഷ് കുമാർ !

ഇതിനുമുമ്പും നിരവധി തവണ ചർച്ചചെയ്യപ്പെട്ട വിഷയമാണ് മലയാള താരങ്ങളുടെ പ്രതിഫലം വര്ധിപ്പിക്കുന്നതും അതോടൊപ്പം സിനിമ വ്യവസായം തകരുന്നു എന്നതും, ഇപ്പോഴിതാ സൂപ്പർ താരങ്ങളെ രൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നിർമാതാവ് സുരേഷ് കുമാർ. അദ്ദേഹം പറയുന്നത് ഇങ്ങനെ, മലയാള സിനിമ കടുത്ത പ്രതിസന്ധിയിലാണ്. സിനിമ പരാജയപ്പെട്ടാലും സൂപ്പര്‍താരങ്ങള്‍ പ്രതിഫലം വര്‍ദ്ധിപ്പിക്കുകയാണ്. ഇവിടെ അവർക്ക് മാത്രം ജീവിച്ചാൽ പോരെന്നും സുരേഷ് കുമാർ പറയുന്നു.

ഇവിടെ കണ്ടുവരുന്നത് സിനിമ പരാജയപ്പെട്ടാലും സൂപ്പര്‍താരങ്ങള്‍ പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നു. അതൊരു നല്ല പ്രവണതയല്ല അവര്‍ക്ക് മാത്രം ജീവിച്ചാല്‍ പോരല്ലോ. ഒരു വിഭാഗം മാത്രം പണമുണ്ടാക്കുന്നത് നീതിയല്ല’.

സൂപ്പര്‍താരങ്ങള്‍ 5 മുതല്‍ 15 കോടിയാണ് വാങ്ങുന്നത്. നായികമാര്‍ 50- 1 കോടി. യുവതാരങ്ങള്‍ 75 ലക്ഷം മുതല്‍ 3 കോടിവരെ. പ്രധാനസഹതാരങ്ങള്‍ 15- 30 ലക്ഷം. കോവിഡാനന്തരം റിലീസ് ചെയ്ത മലയാള സിനിമകള്‍ ഭൂരിഭാഗവും പരാജയപ്പെട്ടു. തിയേറ്ററുടമകളും വിതരണക്കാര്‍ നിര്‍മാതാക്കള്‍ എല്ലാവരും കടുത്ത പ്രതിസന്ധിയിലാണ്. ഇതൊരു വ്യവസായം ആണ്. അതിൽ എല്ലാവരും ഒരുപോലെ സഹകരിച്ചാൽ മാത്രമേ അത് വിജയകരമായി മുന്നോട്ട് പോകാൻ കഴിയുകയുള്ളു.

ഈ രീതി ഇങ്ങനെ  തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കില്ല’. വലിയതാരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഒടിടിയില്‍ വന്‍തുക ലഭിച്ചേക്കാം. പക്ഷെ ഇവിടെ ചെറിയ സിനിമകള്‍ക്ക് ഒടിടിയില്‍ നിന്ന് കാര്യമായ വരുമാനം ലഭിക്കില്ല. സമീപകാലത്ത് റിലീസ് ചെയ്ത സിനിമകളില്‍ വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമാണ് തിയേറ്ററില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. പ്രതിഫലം കുറക്കുന്നതിനെക്കുന്നതിനെക്കുറിച്ച്‌ താരങ്ങള്‍ ഗൗരവകരമായി ആലോചിച്ചില്ലെങ്കില്‍ സിനിമ വ്യവസായം തകരും എന്ന കാര്യത്തിൽ സംശയമില്ല എന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ സഹിതം ഒരുപോലെ പറയുന്നു.

ഇങ്ങനെ ഒരു വാർത്ത വന്ന സാഹചര്യത്തിൽ ഇപ്പോഴിതാ താരങ്ങളുടെ പ്രതിഫലത്തിന്റെ കണക്കും ഏറെ ശ്രദ്ധ നേടുകയാണ്. ഐഎംഡിബി പുറത്ത് വിട്ട കണക്ക് പ്രകാരം മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഭലം വാങ്ങുന്നത് മോഹൻലാൽ ആണ് ഒരു സിനിമയ്ക്ക് വേണ്ടി 8 കോടി മുതല്‍ 17 കോടി വരെയാണ് മോഹന്‍ലാല്‍ വാങ്ങിക്കുന്നത്. അതുപോലെ മമ്മൂട്ടി ഒരു ചിത്രത്തിന് നാല് കോടി മുതല്‍ 8.5 കോടി വരെയാണ് വാങ്ങുന്നത്.

പിന്നെ സുരേഷ് ഗോപിയും ഒട്ടും പുറകിലല്ല, അദ്ദേഹം ഏറ്റവും കൂടുതൽ 3 കോടി വരെയാണ് വാങ്ങുന്നത്. ശേഷം യുവ താരങ്ങളിൽ ദുൽഖർ സൽമാൻ ആണ് ഏറ്റവും മുന്നിൽ, 3 മുതല്‍ 8 കോടിയോളമാണ് ഡിക്യു ഒരോ സിനിമകള്‍ക്കും വാങ്ങിക്കുന്നത്. പൃഥ്വിയ്ക്ക് മൂന്ന് മുതല്‍ ഏഴ് കോടി വരെയാണ് പ്രതിഫലം. അതുപോലെ ഫഹദ് ഫാസിൽ ഒരു സിനിമയ്ക്ക് വേണ്ടി 3.5 മുതല്‍ 6 കോടി വരെയാണ്. മൂന്നിനും ആറിനും ഇടയിലാണ് നിവിന്‍ പോളിയുടെ പ്രതിഫലം. മൂന്ന് കോടി വാങ്ങിയാണ് ജനപ്രിയ നായകന്‍ ദിലീപ് അഭിനയിക്കുന്നത്. അതുപോലെ ടോവിനോ ഒന്നര കോടി മുതല്‍ 3 കോടി വരെയാണ്. കുഞ്ചാക്കോ ബോബൻ ഒന്നരകോടിയാണ് പ്രതിഫലം വാങ്ങുന്നത്.

പിന്നെ മറ്റു താ,രങ്ങളായ ആസിഫ് അലി, ജയസൂര്യ, ബിജു മേനോന്‍, ഷെയിന്‍ നിഗം, പ്രണവ് മോഹന്‍ലാല്‍, ജയറാം, ഉണ്ണി മുകുന്ദന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ആന്റണി വര്‍ഗീസ്, ജോജു ജോര്‍ജ്, സണ്ണി വെയിന്‍, റോഷന്‍ മാത്യൂ, കാളിദാസ് ജയറാം, മുകേഷ്, ലാല്‍, എന്നിങ്ങനെയുള്ള താരങ്ങൾ 25 ലക്ഷമാണ് പ്രതിഫലം വാങ്ങുന്നത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *