
മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യർ ആണ് ! ആ ഒരു കാര്യം പരിഗണിച്ചാണ് പ്രതിഫലം തീരുമാനിക്കുന്നത് ! പൃഥ്വിരാജ് പറയുന്നു !
അടുത്തിടെ ഏറെ വിവാദമായ ഒരു കാര്യമായിരുന്നു നായികമാർക്ക് സിനിമയിൽ പ്രതിഫലം തുല്യമാക്കണം, നടന്മാരുടെ ഒപ്പം തന്നെ പ്രതിഫലം നൽകണം എന്ന്. സിനിമ രംഗത്തെ വനിതകളുടെ കൂട്ടായിമയാണ് WC C. അടുത്തിടെ WC C ആവശ്യപ്പെട്ട കാര്യമായിരുന്നു സിനിമയിൽ തുല്യ വേതനം എന്നത്. അതുപോലെ കഴിഞ്ഞ ദിവസം ഫിലിം ചേമ്പറും വിമർശനവുമായി എത്തിയിരുന്നു. താരങ്ങളുടെ അമിത പ്രതിഫലം കാരണം ഇപ്പോൾ സിനിമ മേഖല പ്രതിസന്ധിയിൽ ആണെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
ഇപ്പോഴിതാ ഇത്തരം കാര്യങ്ങളാലോട് നടൻ പൃഥ്വിരാജ് തന്റെ അഭിപ്രായം തുറന്ന് പറയുകയാണ്. താരമൂല്യം അനുസരിച്ചാണ് സിനിമയിൽ പ്രതിഫലം നൽകുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യരാണെന്ന് തന്റെ അറിവ്. ഒരുപക്ഷെ ചിലപ്പോൾ ഒരു സിനിമയിൽ മഞ്ജുവും ഒരു പുതുമുഖ നടനും ഒരുമിച്ചാണ് അഭിനയിക്കുന്നതെങ്കിൽ മഞ്ജുവിനായിരിക്കും കൂടുതൽ പ്രതിഫലം നൽകുക.അതുപോലെ ഞാൻ അഭിനയിച്ച രാവൺ എന്ന തമിഴ് ചിത്രത്തിൽ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലമല്ലായിരുന്നു ലഭിച്ചത്. എനിക്ക് കുറവും ഐശ്വരിക്ക് കൂടുതലുമാണ് ലഭിച്ചത്.

പ്രധാനമായും ഒരു സിനിമയിൽ ഒരു താരത്തിൻ്റെ പ്രതിഫലം നിശ്ചയിക്കുന്നത് അവരുടെ താരമൂല്യം കണക്കിലെടുത്താണ്. എല്ലാ താരങ്ങളും തങ്ങളുടെ പ്രതിഫലം വാങ്ങുന്നതും ഇതേ കാര്യത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ്. ഒരു നടൻ അല്ലെങ്കിൽ നടി അവരുടെ സാന്നിധ്യം സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യും എന്ന കാര്യം പരിഗമിച്ചായിരിക്കും പ്രതിഫലം നൽകുന്നതും. തീർച്ചയായും സ്ത്രീകൾക്കും സിനിമയിൽ തുല്യ വേതനം ലഭിക്കാൻ എല്ലാ അർഹതയും ഉണ്ട് പക്ഷെ ആ താരങ്ങളെ കൊണ്ട് സിനിമക്ക് എത്രത്തോളം ലാഭം അല്ലങ്കിൽ ഗുണം ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രതിഫലം തീരുമാനിക്കേണ്ടത് എന്നും രാജു പറയുന്നു.
അതുപോലെ തന്നെ ഈ വിഷയത്തിന് ഒരു പോം വഴിയും രാജു തന്നെ പറയുന്നുണ്ട്. താരങ്ങൾ അഭിനയിക്കുന്ന സിനിയിൽ അവരെയും കൂടി നിർമ്മാണത്തിൽ പങ്കാളികളാക്കിയാൽ കുറച്ച് കൂടി നല്ലതാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു. ഒരു സിനിമക്ക് വേണ്ടി തിരഞ്ഞെടുത്ത താരം പ്രിതിഫലം കൂടുതൽ ചോദിച്ചാൽ ആ താരത്തിനെ ചിത്രത്തിൻ്റെ പങ്കാളിയാക്കിയാൽ നല്ല കാര്യമാണ്. ചിത്രം വിജയിച്ചാലും ഇല്ലെങ്കിലും അതിനനുസരിച്ച് പ്രതിഫലം നൽകാൻ കഴിയുമെന്നാണ് താരം പറയുന്നത്. പൃഥ്വി അങ്ങനെയാണ് പരമാവധി സിനിമകളിലും ചെയ്യുന്നതെന്നും വെളിപ്പെടുത്തി.
Leave a Reply