
അതൊരു ബോണ്‍ ആക്ടര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ് ! മോഹൻലാൽ എന്ന നടന്റെ പകര്‍ന്നാട്ടമല്ല അത് എരിഞ്ഞാട്ടമാണ് ആ കഥാപാത്രം ! അന്ന് ജോൺ പോൾ പറഞ്ഞത് !
മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച അതുല്യ പ്രതിഭ ആയിരുന്നു തിരക്കഥാകൃത്ത് ജോൺ പോൾ. 1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ജോൺപോൾ മലയാള സിനിമ രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ജോൺപോൾ ആയിരുന്നു. സിനിമ രംഗത്തെ സാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ സ്ഥാപക സെക്രട്ടറിയാണ് ജോൺപോൾ.
അദ്ദേഹം മോഹൻലാലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ഒരുപാട് വേഷങ്ങള്‍ മോഹന്‍ലാല്‍ ചെയ്തതില്‍ പ്രത്യേകിച്ച് പാടിയാടി തിമിര്‍ത്ത് അഭിനയിക്കുന്ന കഥാാത്രങ്ങള്‍ നമ്മുടെ മുന്നില്‍ തരാന്‍ മലയാളത്തില്‍ മോഹന്‍ലാല്‍ കഴിഞ്ഞേ അന്നും ഇന്നും ആരെങ്കിലുമുള്ളു. പക്ഷെ എന്നെ അദ്ദേഹം ഞെട്ടിച്ചുകളഞ്ഞ ഒരു ചിത്രമുണ്ട്. എന്റെ പ്രിയപ്പെട്ട സുഹൃത്ത് ലോഹിതദാസ് എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ തന്നെ നിര്‍മ്മിച്ച ഭരതം.

നെടുമുടി വേണുവും മോഹൻലാലും കൂടി മത്സരിച്ച് അഭിനയിച്ച ചിത്രം, ചില അഭിനേതാക്കള്‍ അഭിനേതാക്കളായി തന്നെ ജനിക്കുന്നവരാണ്. അവരെ ബോൺ ആക്ടർ എന്ന് പറയും. എന്നാല്‍ ചിലര്‍ അഭിനയത്തോടുള്ള അദമ്യമായ ആഗ്രഹംകൊണ്ട് സ്വയം ശിക്ഷണം നല്‍കി കള്‍ട്ടിവേറ്റ് ചെയ്ത് കഠിനാധ്വാനത്തിലൂടെ അത്രയും എഫേര്‍ട്ട് എടുത്തുകൊണ്ട് അഭിനയത്തിന്റെ വലിയ തലങ്ങളില്‍ എത്തിയവരാണ്. ഇത് രണ്ടിനും വളരെ എളുപ്പത്തില്‍ ചൂണ്ടിക്കാണിക്കാന്‍ പറ്റിയ രണ്ട് ഉദാഹരണങ്ങള്‍ മമ്മൂട്ടിയും മോഹന്‍ലാലും ആണ്. മമ്മൂട്ടി ഒരു കള്‍ട്ടിവേറ്റഡ് ആക്ടറാണ്. നേരെ മറിച്ചാണ് മോഹന്‍ലാല്‍. ഏറ്റവും ഭാവ തീവ്രമായി അഭിനയിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു രംഗമാണെങ്കിലും തൊട്ട് മുമ്പ് വരെ ഇതുമായി ഒന്നും ബന്ധമില്ലാതെ ചിരികളി തമാശകള്‍ പറഞ്ഞ്‌കൊണ്ട് ആ നിമിഷംകൊണ്ട് ആരും ഓര്‍മിപ്പിക്കാതെ കഥാപാത്രമായി മാറും. അതൊരു ബോണ്‍ ആക്ടര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഒരു സിനിമയുടെ എഴുത്തുകാരനും സംവിധായകനും മനസ്‌കൊണ്ട് എന്ത് കാണാന്‍ ആഗ്രഹിക്കുച്ചുവോ, അതിൽ നിന്ന് ഒരു അണുവിടപോലും കുറയാതെ അതിനെ ജ്വലിപ്പിച്ചെടുക്കുന്നതിന് വേണ്ടി ആത്മസമര്‍പ്പണം നടത്തുന്ന ഒരു നടനെ നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. “മോഹന്‍ലാലിന്റേത് പകര്‍ന്നാട്ടമല്ല അത് എരിഞ്ഞാട്ടമാണ്”. ഒരു കഥാപാത്രം എത്ര മനസിലാക്കിയാലും മനസിലാക്കുന്നതിന്റെ അപ്പുറത്താണ് എന്ന് അഭിനയിച്ച് വരുമ്പോഴാണ് ഓരോ ഭാവപ്രകാശനത്തിലും ഞാന്‍ ആ കഥാപാത്രത്തിന്റെ ആഴങ്ങളിലെ ചൂടേറ്റ് വീണ്ടും വീണ്ടും എന്നെ പൊള്ളിക്കുകയാണ്. അതിന്റെ ഒരു സാക്ഷ്യമാണ് ഭരതത്തിലെ മോഹന്‍ലാലിന്റെ അഭിനയമെന്നും ജോണ്‍പോള്‍ വ്യക്തമാക്കുന്നു.
Leave a Reply