
അദ്ദേഹത്തിന്റെ അവസാന ആഗ്രഹവും നിറവേറി ! ചിതാഭസ്മം മരത്തിന് വളമായി !
പ്രതാപ് പോത്തന്റെ വിയോഗം ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത ഒരുപാട് പേരുണ്ട്. അദ്ദേഹത്തിന്റെ അവസാന ആഗ്രഹം പോലെ തന്നെ എല്ലാ ചടങ്ങുകളും മകൾ പൂർത്തിയാക്കിയിരിക്കുകയാണ്. തന്റെ അന്ത്യ കർമ്മങ്ങളിൽ മതാചാര പ്രകാരമുള്ള ചടങ്ങുകൾ പാടില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതുപോലെ തന്നെയാണ് അന്ത്യ യാത്രയും. ശേഷം അദ്ദേഹം പറഞ്ഞിരുന്ന ആഗ്രഹം. തന്റെ ചിതാഭസ്മം ഒരു മരത്തിന് വളമായി നിക്ഷേപിക്കണം എന്നായിരുന്നു. പ്രതാപ് പോത്തന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ചു. മകൾ ഗയ ഒരു മാവിൻ തൈ നട്ട ശേഷം അതിന് ചുവട്ടിൽ ചിതാഭസ്മം നിക്ഷേപിക്കുകയായിരുന്നു. മരമായി വളരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

ഈ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹത്തിന്റെ തന്റെ ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അഭിനേതാക്കളിൽ ഒരാളാണ് പ്രതാപ് പോത്തൻ. അദ്ദേഹം ഒരു നടനനും, സംവിധായകനും, രചയിതാവും നിർമ്മാതാവുമായിരുന്നു. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാള ചിത്രങ്ങളിലും അതുപോലെ തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സംവിധാനം ചെയ്തിട്ടുണ്ട്. ഇന്നിതാ ഏവരെയും വിഷമിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വിയോഗ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. 69 വയസായിരുന്നു.
ഒരു സിനിമയെ വെല്ലുന്ന ജീവിത കഥ തന്നെയാണ് അദ്ദേഹത്തിന്റെയും. തി,രുവനന്തപുരത്തെ വളരെ സമ്പ,ന്നമായ കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഒരു പ്രയാസവും അറിയാതെ വളര്‍ന്ന പ്രതാപ് പോത്തന് എന്ന ജീനിയസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് കുടുംബ ബിസിനസിലെ തകര്‍ച്ചയായിരുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ പഠനകാലത്താണ് സാമ്പത്തിക ഭദ്രത മുഴുവന്‍ തകര്‍ന്ന് ബിസിനസുകള്‍ ഒന്നൊന്നായി തകരുക ആയിരുന്നു. ഒടുവിൽ അദ്ദേഹത്തിന്റെ പഠനം തുടരുന്നതു തന്നെ ഏറെ പ്രയാസമായി. ഒരു വിധത്തില്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിഎ പൂര്‍ത്തിയാക്കി മുംബൈയ്ക്ക് വണ്ടി കയറി. എം.സി.എം എന്ന പരസ്യക്കമ്പനയില്‍ പ്രൂഫ് റീഡറായി തുടക്കം. പിന്നെ കോപ്പി റൈറ്ററായി.
Leave a Reply