ജയറാം, അഞ്ജലി മേനോൻ എന്നിവരുമായി പരസ്യമായ കലഹങ്ങൾ ! പരാതിയുമായി ജയറാം സമീപിച്ചത് അമ്മ സംഘടനയെ !

സിനിമ ലോകവും ആരാധകരും ഇപ്പോൾ പ്രതാപ് പോത്തൻ എന്ന നടന്റെ വിയോഗത്തിന്റെ ഞെട്ടലിൽ ആണ്. അദ്ദേഹത്തിന്റെ തന്നെ ചെന്നൈയിലെ ഫ്ലാറ്റിൽ മ,രി,ച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  അദ്ദേഹത്തിന്റെ ഫ്ലാറ്റിലെ ജോലിക്കാരൻ രാവിലെ  വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മ,രി,ച്ചു കിടക്കുന്നതായി കണ്ടെത്തിയത്. അദ്ദേഹത്തെ മലയാള സിനിമ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നത് സംവിധായകൻ ഭരതനാണ്. സിനിമ താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് വന്നിരുന്നു. നാളയെയാണ് അദ്ദേഹത്തിന്റെ സംസ്കാരം.

ഇപ്പോഴിതാ സിനിമ രംഗത്തെ ചില താരങ്ങളുമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന ചില അഭിപ്രായ വ്യത്യാസങ്ങളുമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ഏറെ വിവാദങ്ങൾക്ക് അദ്ദേഹം കാരണമായിരുന്നു. തിരിച്ചുവരവിന്റെ കാലത്ത് ജയറാം, അഞ്ജലി മേനോന്‍ എന്നിവരുമായി സിനിമയുടെ പേരില്‍ കലഹിക്കുകയും വിവാദങ്ങളില്‍ പെടുകയും ചെയ്തിരുന്നു പോത്തന്‍. ജയറാമിന്റെ മകന്‍ കാളിദാസനെ താന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിപ്പിക്കാനായി പ്രതാപ് പോത്തന്‍ സമീപിച്ചതില്‍ നിന്നാണ് അന്ന് ആ വിവാദങ്ങളുടെ തുടക്കം. ആ ചിത്രത്തിൽ  കാളിദാസനു അഭിനയിക്കാൻ  താല്‍പര്യമില്ലെന്നു ജയറാം അറിയിച്ചതിനെ തുടർന്ന്  ജയറാമിനെതിരെ പ്രതാപ് പോത്തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ജയറാമിന്റെ പേരു എടുത്ത്  പറഞ്ഞില്ലെങ്കിലും വ്യക്തമായ സൂചനകള്‍ നല്‍കിയുള്ള പോസ്റ്റ് വിവാദമായതോടെ പ്രതാപ് പോത്തന്‍ അതു പിന്‍വലിക്കുകയും ചെയ്തു.

വിഷയത്തില്‍ ജയറാം പരസ്യപ്രതികരണം നടത്തിയിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം താരസംഘടനയായ ‘അമ്മ’യില്‍ പരാതി നല്‍കി. പ്രശ്‌നം പരിഹരിക്കാന്‍ ‘അമ്മ’ നടന്‍ നെടുമുടി വേണുവിനെ ചുമതലപ്പെടുത്തി. അനാവശ്യമായി തനിക്കെതിരെ പോസ്റ്റ് ഇട്ട പ്രതാപ് പോത്തനെതിരെ സംഘടനാതലത്തില്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു ജയറാമിന്റെ ആവശ്യം. അതിനു ശേഷം വീണ്ടും സിനിമയിലേക്ക് സജീവമാകാൻ ഒരുങ്ങുന്ന സമയത്താണ് അടുത്ത ഒരു വിവാദം ഇണ്ടാകുന്നത്.

അദ്ദേഹത്തിന്റെ ആ ചിത്രത്തിന്റെ തിരക്കഥ ഒരുക്കാനിരുന്നത് അഞ്ജലി മേനോൻ ആയിരുന്നു. ഈ ചിത്രത്തിൽ നായകൻ ദുല്‍ഖര്‍ സല്‍മാന്‍ ആയിരിക്കും എന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. എന്നാല്‍ താന്‍ ആഗ്രഹിച്ച പോലൊരു ഒരു തിരക്കഥയല്ലാത്തതിനാല്‍ പിന്‍മാറുന്നുവെന്ന സംവിധായകന്‍ പ്രതാപ് പോത്തന്റെ പ്രഖ്യാപനം അടുത്തൊരു  വിവാദത്തിന് വഴി തുറന്നു.

എന്നാൽ വെറും   മൂന്നോ നാലോ ദിവസമാണു ആ  ചിത്രത്തെക്കുറിച്ചു ചര്‍ച്ച ചെയ്തത്. ഓരോ ഘട്ടത്തിലും എന്താണ് എനിക്കു വേണ്ടതെന്നു വ്യക്തമായി അഞ്ജലി മേനോനെ അറിയിച്ചിരുന്നു. എന്നാല്‍ അവ ഉള്‍ക്കൊള്ളാനോ തിരക്കഥയില്‍ ഉള്‍പ്പെടുത്താനോ തയാറായില്ല. ക്ലൈമാക്‌സിലും മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സാധ്യമല്ലെന്ന നിലപാടിലായിരുന്നു. അത്തരമൊരു തിരക്കഥ വെച്ചു സിനിമയെടുക്കുന്നതില്‍ അര്‍ഥമില്ല. എനിക്കു നഷ്ടമായത് ഒരു വര്‍ഷവും നാലു സിനിമകളുമാണ്.

ഞാൻ സമ്പാദിക്കണം എന്ന ആഗ്രഹത്തോടെയാണ് സിനിമകൾ ചെയ്തത്, എനിക്ക് ഒന്നും തെളിയിക്കാനില്ല. മാജിക്കല്‍ റിയലിസത്തിന്റെ ടച്ചുകളുള്ള ഒരു കഥയാണ് ഉദ്ദേശിച്ചിരുന്നത്. നമ്മള്‍ ഉദ്ദേശിച്ച രീതിയിലുള്ള കഥയല്ലാത്തതിനാല്‍ ചെയ്യുന്നില്ല അത്രമാത്രം എന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *