
മകൻ എത്ര നിർബന്ധിച്ചിട്ടും അവന്റെ ആ ആഗ്രഹം ഞാൻ നടത്തികൊടുത്തില്ല ! എല്ലാത്തിനും ലിമിറ്റേഷന്‍സ് ഉണ്ട് ! കുടുംബത്തെ കുറിച്ച് സലിം കുമാർ !
ഏവർക്കും എന്നും പ്രിയങ്കരനായ നടനാണ് സലിം കുമാർ. നമ്മൾക്ക് എന്നും ഓർത്ത് ചിരിക്കാൻ പാകത്തിലുള്ള ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ സമ്മാനിച്ച അദ്ദേഹം ദേശിയ പുരസ്‌കാരം വരെ നേടിയ ഒരു മികച്ച അഭിനേതാവ് കൂടിയാണ്. ഒരു നടൻ എന്നതിലുപരി അദ്ദേഹം വളരെ കഴിവുള്ള ഒരു സംവിധായകൻ കൂടിയാണെന്നു തെളിച്ചിരുന്നു, മൂന്ന് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിരുന്നു, ‘കംപാർട്മെന്റ്’, ‘കറുത്ത ജൂതൻ’, ‘ദൈവമേ കൈതൊഴാം കേൾക്കുമാറാകണം’ ഇതിൽ കറുത്ത ജൂതൻ എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച കഥക്കുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു.
ഇപ്പോഴിതാ അദ്ദേഹം ഇതിനുമുമ്പ് പറഞ്ഞ തന്റെ ചില കുടുംബ വിശേഷങ്ങളാണ് ഇപ്പോൾ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ.. എന്റെ വീടിന്റെ തുടിപ്പും താളവും എല്ലാം ഭാര്യ സുനിത ആണെന്നാണ് അദ്ദേഹം പറയുന്നത്, അവൾക്ക് പനി വരുമ്പോഴാണ് തന്റെ വീടിന്റെ താളം തെറ്റുന്നത്. താനും ഭാര്യയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്ന് കരുതി ജീവിതം മുഴുവൻ കാമുകി കാമുകന്മാരായിരിക്കാന്‍ കഴിയില്ലല്ലോ. നമ്മൾ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നമ്മുടെയുള്ളിലെ കുട്ടിയെയും കാമുകനെയുമൊക്കെ കൊല്ലേണ്ടി വരും. ഞാനിപ്പോളൊരു ഭര്‍ത്താവും അച്ഛനുമാണ് അവര്‍ ഒരു ഭാര്യയും അമ്മയുമാണ്, അതാണ് ജീവിതം നമ്മയുടെ ജീവിതം തന്നെയാണ് നമ്മുടെ ഗുരു…
ഭാര്യയാണ് വീട്ടിലെയും എന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്. എന്റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളെ കുറിച്ചോ എനിക്കറിയില്ല. എനിക്കിപ്പോൾ ആവിശ്യം വേണ്ടത് ഒരു ബീഡി മാത്രമാണ് അതും അവളാണ് വാങ്ങി തരുന്നത്, കൂടാതെ വർഷങ്ങളായി എന്റെ വീട്ടിൽ ആരെങ്കിലും വന്ന് ഭര്‍ത്താവ് എന്ത്യേ എന്ന് ചോദിച്ചാല്‍ അവൾക്ക് ആകെ ഒരു ഉത്തരമേ പറയാനുള്ളു ഷൂട്ടിങ്ങിനു പോയി എന്നത്….

പക്ഷെ വീണ്ടും മകൾ എന്തേ എന്ന് ചോദിക്കുമ്പോഴും വീണ്ടും ഒരു ജീവിതകാലം മുഴുവൻ അവൾ അതെ ഉത്തരം പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല, അവളും ഒരു സ്ത്രീയല്ലേ അവൾക്കും ഉണ്ടാകില്ലേ വ്യത്യസ്ത ഇഷ്ടപെടുന്ന ഒരു മനസ്, അതുകൊണ്ടുതന്നെ അമ്മയെ കൊണ്ട് മക്കൾ ഓഫീസിൽ പോയി എന്ന് പറയിപ്പിക്കാനാണ് എനിക്ക് ഇഷ്ടം, അതുകൊണ്ട് ഞാൻ എന്റെ രണ്ടു മക്കളയേയും നന്നായി പഠിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.. മൂത്തവന്‍ ചന്തു എംഎ ചെയ്യുന്നു. ഇളയവന്‍ ആരോമല്‍ ബികോം.
രണ്ടുപേർക്കും സിനിമ ഇഷ്ടമാണ്, മൂത്തവൻ സിനിമയിൽ ഒന്ന് തല കാണിച്ചിരുന്നു, പക്ഷെ അവരുടെ ആ ഇഷ്ടം അത്ര പ്രോത്സാഹിപ്പിക്കാറില്ല, ഒരു അച്ഛൻ എന്ന നിയലായിൽ അവരുടെ ചില ആഗ്രഹങ്ങളൊക്കെ ഞാൻ സാധിച്ചുകൊടുക്കാറുണ്ട്, മകന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയോട് ഞാനും ഭാര്യയും സംസാരിച്ചിട്ടുണ്ട്. എന്ന് കരുതി എല്ലാത്തിനും ഒരു ലിമിറ്റേഷന്‍സ് ഉണ്ട്. മകന്‍ അവന് ഒരു ബൈക്ക് വാങ്ങി കൊടുക്കണം എന്നുപറഞ്ഞ് ഒരുപാട് നിര്‍ബന്ധിച്ചിട്ടും ഞാനത് സമ്മതിച്ചില്ല. കാരണം ആണ്‍കുട്ടികള്‍ ബൈക്കില്‍ ചീറി പാഞ്ഞ് പോയി അപകടമുണ്ടാക്കുന്നത് പലതവണ ഞാൻ കണ്ടിട്ടുണ്ട്, ഒരു പക്വതയെത്തുന്ന പ്രായം വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി നല്‍കരുതെന്ന അഭിപ്രായക്കാരനാണ് താനെന്നും അദ്ദേഹം പറയുന്നു.
Leave a Reply