
മമ്മൂട്ടിയെ കല്ലെറിഞ്ഞ ആ പയ്യൻ ഇന്ന് ഈ യുവ നടിയുടെ ഭർത്താവാണ് ! മറവത്തൂർ കനവ് സിനിമക്ക് പിന്നിലെ സന്തോഷം പങ്കുവെച്ച് ലാൽജോസ് !
ലാൽജോസ് എന്ന സംവിധായകന്റെ ആദ്യ ചിത്രം ഒരു മറവത്തൂർ കനവ് സൂപ്പർ ഹിറ്റായിരുന്നു. ചിത്രം ഇന്നും മിനിസ്ക്രീനിൽ ഹിറ്റാണ്, മമ്മൂട്ടി നായകനായ ചിത്രത്തിൽ ദിവ്യ ഉണ്ണിയാണ് നായികയായി എത്തിയത്. ഇവരെ കൂടാതെ മമ്മൂട്ടിയുടെ അനിയനായി ബിജുമേനോനും ബിജുവിന്റെ ഭാര്യയായി മോനിയുമാണ് എത്തിയത്. എന്നാൽ ഇപ്പോഴിതാ ഈ ചിത്രത്തിൽ ബാലതാരമായി എത്തിയ ഒരു നടന്റെ വിശേഷമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. വിഷ്ണു ഗോപാൽ ആയിരുന്നു അന്ന് ചിത്രത്തിൽ ബിജു മേനോന്റെ മകനായി എത്തിയത്.
ഇന്ന് വിഷ്ണു ഒരു ഡോക്ടറും അതുപോലെ ഒരു ഭർത്താവും അച്ഛനുമാണ്. സീ കേരളം ചാനലിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് ലാല്‍ ജോസ് ഈ സത്യം തിരിച്ചറിയുന്നത്. 1994 ലാണ് മറവത്തൂര്‍ കനവ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ബിജു മേനോന്റെ മൈക്കിള്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയുടെ ചാണ്ടി എന്ന കഥാപാത്രം കൊ,ന്ന,തായി എല്ലാവരും തെറ്റിദ്ധരിക്കുന്നുണ്ട്. അങ്ങനെ കരുതിയ വിഷ്ണുവിന്റെ കഥാപാത്രം മമ്മൂട്ടിയെ കല്ല് വെച്ച് എറിയുകയും അടിക്കുകയുമൊക്കെയാണ് ചിത്രത്തിലെ പ്രധാനപ്പെട്ട രംഗം.

അന്ന് ആ ചിത്രത്തിന് ശേഷം വിഷ്ണു എന്ന താരത്തെ അതികം ആരും ശ്രദ്ധിച്ചിരുന്നില്ല എങ്കിലും ഇപ്പോഴിതാ വിഷുവിനെ തിരിച്ചറിയുകയും ആ സന്തോഷം പങ്കുവെക്കുകയുമാണ് ലാൽജോസും മറ്റു താരങ്ങളും. സീ കേരളം പരിപാടിയുടെ അവതാരകയും നടിയുമായ ശിൽപ ബാലയാണ് വിഷ്ണുവിന്റെ ഭാര്യ. ഡാന്‍സ് കേരള ഡാന്‍സ് എന്ന റിയാലിറ്റി ഷോ യില്‍ ലാല്‍ ജോസ് അതിഥിയായി എത്തിയിരുന്നു. ഇതിന്റെ അവതാരകരായ ആര്‍ജെ അരുണും ശില്പ ബാലയും ചേര്‍ന്നാണ് വിഷ്ണുവിനെ കുറിച്ച് പറയുന്നത്. സാറിന്റെ ആദ്യ സിനിമയിയില്‍ അഭിനയിച്ച പുതുമുഖത്തിന്റെ ഭാര്യയാണിതെന്ന് പറഞ്ഞ് അരുണ്‍ ശില്പയെ പരിചയപ്പെടുത്തി കൊടുക്കുക ആയിരുന്നു.
എന്നാൽ അതിൽ ഏറ്റവും രസകരമായ മറ്റൊരു കാര്യം ഏതാണ് ആ പുതുമുഖമെന്ന് ചിന്തിച്ച ലാൽജോസ് ഉടന്‍ വിഷ്ണുവിന്റെ പേര് പറയുകയും. വിഷ്ണുവിനെയാണോ നീ കല്യാണം കഴിച്ചിരിക്കുന്നതെന്ന് ലാല്‍ ജോസ് ശില്പയോട് ചോദിക്കുകയുമായിരുന്നു. അതെനിക്ക് അറിയില്ലായിരുന്നു. ആദ്യത്തെ സിനിമയും അതിലെ കഥാപാത്രങ്ങളും എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്. വിഷ്ണു മെഡിസിന് ചേര്‍ന്നതൊക്കെ ഞാന്‍ അറിഞ്ഞിരുന്നു. പക്ഷേ കല്യാണം കഴിച്ചത് ആരെയാണെന്ന് അറിയില്ലായിരുന്നു. വിഷ്ണു നന്നായി ഡാന്‍സ് ചെയ്യും. ഇപ്പോഴും ആ ഡാന്‍സൊക്കെ ഉണ്ടോ എന്നൊക്കെ ലാല്‍ ജോസ് ശില്പയോട് ചോദിക്കുകയും ചെയ്യുന്ന വിഡോസ് ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.
Leave a Reply