
‘എത്ര കോടി തരാമെന്ന് പറഞ്ഞാലും അഭിനയിക്കാൻ ഞങ്ങൾ ഇല്ല’ ! അല്ലു അർജുൻ വേണ്ടെന്ന് വെച്ചത് പത്ത് കോടി ! കൈയ്യടിച്ച് ആരാധകർ !
കോടികൾ കൊണ്ട് അമ്മാനം ആടുന്നവരാണ് സിനിമ രംഗത്ത് പ്രമുഖ താരങ്ങൾ, അവർക്ക് അഭിനയത്തിന് പുറമെ മറ്റുപല രീതിയിലും വരുമാന സ്ത്രോതസുകൾ ഉണ്ട്, പരസ്യങ്ങള്‍ക്ക് മോഡലാവാനും ബ്രാന്‍ഡുകളുടെ അംബാസിഡര്‍മാരാവാനുമൊക്കെ വലിയ ഓഫറുകളാണ് ഓരോ മുൻ നിര താരങ്ങൾക്കും ലഭിക്കാറുള്ളത്. അടുത്തിടെ പൊതുസമൂഹത്തെ വഴിതെറ്റിക്കുന്ന ഓൺലൈൻ റമ്മികളികളെ പിന്തുണച്ചുകൊണ്ട് പരസ്യവാചകം പങ്കുവെച്ച റിമി ടോമി, വിജയ് യേശുദാസ് നടൻ ലാൽ എന്നവർക്ക് എതിരെ വലിയ വിമർശനങ്ങൾ നടന്നിരുന്നു.
താരങ്ങൾക്ക് വലിയ രീതിയിലുള്ള വരുമാനം മാർഗം കൂടിയാണ് ഇത്തരം ബ്രാന്‍ഡുകളുടെ അംബാസിഡര്മാരാകുന്നതിലൂടെ ലഭിക്കുന്നത്. ബോളിവുഡ് താരം ഐശ്വര്യാ റായി മുതല്‍ മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യര്‍ വരെ ഇന്ന് പരസ്യ ചിത്രങ്ങളിലെ സജീവ സാന്നിധ്യമാണ്. അടുത്തിടെ കോടികൾ പ്രതിഫലം വാങ്ങിക്കൊണ്ട് നടൻ ഹിന്ദി നടന് അക്ഷയ് കുമാര്‍ പാന്‍മസാല ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിചിരുന്നത് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.
അതിനു ശേഷം അദ്ദേഹം മാപ്പ് അപേക്ഷിച്ചുകൊണ്ട് ആ പരസ്യത്തിൽ നിന്നും പിന്മാറിയിരുന്നു. ഇപ്പോഴിതാ സൗത്തിന്ത്യൻ സ്റ്റാർ അല്ലു അർജുന്റെ ഒരു വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. പത്ത് കോടി രൂപയുടെ ഓഫര്‍ ആണ് താരം നിരസിച്ചിരിക്കുന്നതെന്നാണ് വിവരം. താന്‍ ഈ പരസ്യത്തില്‍ അഭിനയിച്ചാല്‍ ആരാധകരില്‍ തെറ്റായ സ്വാധീനം ഉണ്ടാക്കുമെന്നതിനാലാണ് കോടികളുടെ ഓഫര്‍ അല്ലു വേണ്ടെന്ന് വച്ചിരിക്കുന്നത്. ഇതിനുമുമ്പും സമാനമായ പ്രവർത്തി അല്ലു ചെയ്തിരുന്നു. ഒരു പാന്‍ മസാല ബ്രാന്‍ഡിന്റെ പരസ്യത്തില്‍ നിന്നും അല്ലു അര്ജുന് പിന്മാറിയിരുന്നു. അതും കോടികളാണ് കമ്പനി അല്ലുവിന് വാഗ്ദാനം ചെയ്തത്. പക്ഷെ നടൻ നോ പറയുക ആയിരുന്നു.

അല്ലുവിനെ പോലെ തന്നെ കോടികൾ പ്രതിഫലം നൽകാമെന്ന് പറഞ്ഞാലും പരസ്യങ്ങളിൽ അഭിനയിക്കില്ല എന്ന നിലപടിൽ നിൽക്കുന്ന മറ്റു താരങ്ങളും സിനിമ രംഗത്തുണ്ട്. കെ.ജി.എഫിലൂടെ റോക്ക് സ്റ്റാറായ യാഷ് വേണ്ടെന്ന് വെച്ചതും കോടികളാണ്. കോടികള്‍ പ്രതിഫലം ലഭിച്ചേക്കാവുന്ന പാന്‍ മസാല പരസ്യമാണ് അദ്ദേഹം ചെയ്യാൻ തയ്യാറാകാത്തത്. അതുപോലെ മറ്റു ചില താരങ്ങളാണ് അവരില്‍ ചിലരാണ് രണ്‍ബീര്‍ കപൂര്‍, ഇമ്രാന് ഹാഷ്മി, സായ് പല്ലവി, അനുഷ്ക ശര്‍മ, സുഷാന്ത് സിംങ്, അഭിഷേക് ബച്ചന്, സണ്ണി ലിയോണ്‍ എന്നിവര്‍.
സായി പല്ലവിയുടെ പ്രവർത്തിക്ക് നിറഞ്ഞ കൈയ്യടി ലഭിച്ചിരുന്നു, കോടികള്‍ വാഗ്ദാനം ചെയ്ത ഫെയര്‍നെസ്സ് ക്രീം പരസ്യത്തിനോടാണ് മലയാളികളുടെ മലർ മിസ് നോ പറഞ്ഞത്. രണ്ട് കോടി രൂപയാണ് സായ് പല്ലവിക്ക് ഫെയര്‍നെസ്സ് ക്രീം പരസ്യത്തില്‍ അഭിനയിക്കാന്‍ പ്രമുഖ ബ്രാന്‍ഡ് ഓഫര്‍ ചെയ്തത്. എന്നാല്‍ ഈ പണം തനിക്ക് ആവശ്യമില്ലെന്ന് താരം വ്യക്തമാക്കുകയായിരുന്നു. അത്തരം ഒരു പരസ്യത്തില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ട് താന്‍ എന്താണ് ചെയ്യേണ്ടതെന്നായിരുന്നു സായ് പല്ലവിയുടെ ചോദ്യം. വീട്ടില്‍ ചെന്നാല്‍ മൂന്ന് ചപ്പാത്തിയോ ചോറോ ആണ് താന്‍ കഴിക്കാറുള്ളത്. ഇത് അല്ലാതെ മറ്റ് വലിയ ആവശ്യങ്ങളൊന്നും തനിക്കില്ല എന്നും, കറുത്ത നിറമുള്ളവർക്കും മുഖക്കുരു ഉള്ളവർക്കും എന്താണ് കുഴപ്പമെന്നും സായി പല്ലവി ചോദിക്കുന്നു…
Leave a Reply