
ഒരച്ഛൻ എന്ന നിലയിൽ എന്റെ മകളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു ! ആ സന്തോഷ വാർത്ത പുറത്ത് വിട്ട് മോഹൻലാൽ ! ആശംസകൾ അറിയിച്ച് ആരാധകർ !
മലയാള സിനിമയുടെ അഭിമാന താരമാണ് നടൻ മോഹൻലാൽ, അദ്ദേഹത്തെ പോലെ തന്നെ നമുക്ക് ഏറെ പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ കുടുംബവും, ഭാര്യ സുചിത്രയും മകൻ പ്രണവും മകൾ വിസ്മയയും എല്ലാം മലയാളികളുടെ പ്രിയങ്കരരാണ്. മകൻ അഭിനയ രംഗത്ത് സജീവമായപ്പോൾ മകൾ വിസ്മയ ചിത്ര രചനയിലും എഴുത്തിലും അതീവ താല്പര്യമുള്ള താരം കഴിഞ്ഞ ഫെബ്രുവരിയില്‍, പ്രണയദിനത്തില്‍ വിസ്മയയുടെ കവിതാ സമാഹാരമായ ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ പുറത്തിറങ്ങിയിരുന്നു. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം. ഇത്രയും ചെറു പ്രായത്തില്‍ ഒരു പുസ്തകം ഇറക്കിയതില്‍ വിസ്മയെ പ്രശംസിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. ആയോധന കലയിലും താരത്തിന് നല്ല താൽപര്യമാണ്.. വിദേശ രാജ്യത്തുപോയി വിസ്മയ അത് പഠിച്ചിരുന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴതാ തന്റെ മകളെ കുറിച്ച് മോഹനലാൽ പങ്കുവെച്ച ആ സന്തോഷ വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എൻ്റെ മകൾ വിസ്മയ എഴുതി പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച ‘Grains of Stardust’ എന്ന കവിതാസമാഹാരത്തിൻ്റെ മലയാള പരിഭാഷ ‘നക്ഷത്രധൂളികൾ‘ ഓഗസ്റ്റ് 19 ന് തൃശ്ശൂരിൽ പ്രകാശനം ചെയ്യപ്പെടുകയാണ്. കവയിത്രി റോസ്മേരി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്ക്സ് പുറത്തിറക്കുന്ന ഈ സമാഹാരം, എൻ്റെ ആത്മ മിത്രങ്ങളും എൻ്റെ സിനിമാ ജീവിതത്തിലെ അവിഭാജ്യവ്യക്തിത്വങ്ങളുമായ ശ്രീ സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്ന് മാതൃഭൂമി ബുക്ക്സ്റ്റാളിൽ വെച്ചാണ് പ്രകാശനം ചെയ്യുന്നത്. യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും പങ്കെടുക്കുന്നു. ഒരച്ഛൻ എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്.. എന്നും ലാലേട്ടൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു…..

നിരവധിപേരാണ് വിസ്മയയെ അഭിനന്ദിച്ച് രംഗത്ത് വരുന്നത്, ഈ ചെറുപ്രായത്തിൽ ഇനിയും ഒരുപാട് നേട്ടങ്ങളും കൈവരിക്കാൻ ഇടയാകട്ടെ എന്നാണ് താരങ്ങൾ ആശംസിക്കുന്നത്. കൂടാതെ നിങ്ങൾ ഭാഗ്യം ചെയ്ത ഒരച്ഛൻ ആണെന്നും ചിലർ കുറിക്കുന്നു.. മോഹൻലാൽ എന്ന നടനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ രണ്ടു മക്കളും താര പരിവേഷത്തിന്റെ ആഡംബര ജീവിതത്തിൽ നിന്നും വിട്ടു നിന്ന് തങ്ങളുടേതായ ലോകം കണ്ടെത്താൻ ശ്രമിക്കുന്നവരാണ്. യാത്രകളും പുസതകങ്ങളും കുങ്ഫു പഠിക്കലുമൊക്കെയായി വിസ്മയ തന്റെ ലോകം ചെറുതാക്കി മാറ്റി. പ്രണവ് ആണെങ്കിലും എപ്പോഴും സിംപിളായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്..
Leave a Reply