മത്തങ്ങാ മോന്തയുള്ള മോഹൻലാലിനെ നായകനാക്കാൻ പറ്റില്ലെന്ന് നിർമാതാവ് പറഞ്ഞു ! വെളിപ്പെടുത്തലുമായി സംവിധായകൻ !

മലയാള സിനിമയുടെ അഭിമാനമാണ് നടൻ മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സിനിമയിലൂടെ അദ്ദേഹം നടന്ന് കയറിയത് മലയാള സിനിമയുടെ നെറുകയിലേക്ക് ആയിരുന്നു. തുടക്കം വില്ലനായിട്ടാണ് എങ്കിലും ശേഷം അദ്ദേഹം തന്റെ നായക സ്ഥാനം ഉറപ്പിച്ചു. എന്നാൽ ആദ്യ ചിത്രത്തിൽ വില്ലനായെത്തിയ താരത്തിന്റെ മൂല്യം അറിയാതെ പോയ ചില നിർമാതാക്കളും സംവിധായകരും ഉണ്ടെന്നതാണ് സത്യം. അത്തരത്തിലുള്ള ഒരു നിർമാതാവിനെ കുറിച്ച് പറയുകയാണ് ഇപ്പോൾ സംവിധായകനും കലാസംവിധായകനുമായ രാധാകൃഷ്ണൻ. തന്റെ സിനിമയിൽ നായകനാക്കാൻ തീരുമാനിച്ചപ്പോൾ നിർമ്മാതാവ് അനുവദിച്ചില്ലെന്നും മോഹൻലാലിനെ മോശമാക്കി പറഞ്ഞെന്നുമാണ് രാധകൃഷ്ണൻ പറയുന്നത്. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.

രാധാകൃഷ്ണന്റെ വാക്കുകളിലേക്ക്… മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ചിത്രീകരണം നടക്കുമ്പോഴാണ് കൂടുതൽ പേരും മോഹനലാലിനെ തിരിച്ചറിയുന്നത്. അങ്ങനെ അദ്ദേഹത്തെ എന്റെ സിനിമയിലേക്ക് കൊണ്ടുവരാൻ ഞാൻ ഒരുഓഡ് ആഗ്രഹിച്ചിരുന്നു. പക്ഷെ എന്റെ ആ ആഗ്രഹത്തെ നിർമാതാവ് എതിർക്കുക ആയിരുന്നു. മോഹൻലാലിനെ ഞാൻ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്ത് കൊണ്ടിരിക്കുമ്പോൾ ഒരു നിർമാതാവ് എന്നെ മാറ്റി നിർത്തി എന്നോട് വ്യക്തിപരമായി പറഞ്ഞ ഒരു കാര്യം എന്നെ വല്ലാതെ വിഷമിപ്പിച്ചു.

അന്ന് ആം നിർമാതാവ് പറഞ്ഞത് താനൊരു കലാകരനല്ലേ ഇതുപോലെ മത്തങ്ങ മോന്തയുള്ള ഒരാളെ സിനിമയിൽ അഭിനയിപ്പിക്കാൻ പറ്റുമോ എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത്. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു എല്ലാവരും സുന്ദരൻ ആവണമെന്നില്ലലോ എന്ന്… ആ സമയത്ത് പ്രിയദർശൻ ഒന്നും സിനിമയിൽ എത്തിയിട്ടില്ല. വില്ലനായി തുടങ്ങിയത് കൊണ്ട് ലാൽ അങ്ങനെ തന്നെ മുന്നോട്ട് പോകും എന്നാണ് ഞാൻ കരുതിയത്.. അദ്ദേഹം ഹീറോ ആകുമെന്ന് ഞാനും വിചാരിച്ചിരുന്നില്ല. എന്തായാലും അടൂർ ഭാസിക്ക് മുകളിൽ എത്തുമെന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു.

എല്ലാവരുടെയും പ്രവചങ്ങളെ തെറ്റിച്ചുകൊണ്ട് മഞ്ഞിൽ വിരിഞ്ഞ പൂവിന് ശേഷവും ലാലിന് നല്ല ഒരുപാട് ചിത്രങ്ങൾ ലഭിച്ചു, പ്രിയദർശൻ വന്നു… അങ്ങനെ പിന്നീടങ്ങോട്ട് അവരുടെ സമയമായിരുന്നു എന്നും രാധാകൃഷ്ണൻ പറയുന്നു…  ഇന്ന് മലയാളികളുടെ സ്വാകാര്യ അഹങ്കാരമാണ് മോഹൻലാൽ, നടന വിസ്മയം, ദി കംപ്ലീറ്റ് ആക്ടർ. കണ്ണുകൾ കൊണ്ടും വിരലുകൾ കൊണ്ടും വരെ അഭിനയിക്കുന്ന മോഹൻലാലിനെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുള്ളവരാണ് പല സംവിധായകരും…..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *