
കരുത്തിന്റെ പ്രതീകമാണവൾ ! എന്റെ ജീവിതത്തിൽ അവൾക്കുള്ള സ്ഥാനം ഇതാണ് ! അതിജീവനം എന്ന വാക്കിനയെ ഉത്തമ ഉദാഹരണം ! മഞ്ജു വാര്യർ പറയുന്നു !
മലയാള സിനിമയുടെ മുൻ നിര നായികയാണ് നടി മഞ്ജു വാര്യർ. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച മഞ്ജു ഒരു നീണ്ട ഇടവേളക്ക് ശേഷം തിരിച്ചെത്തിയപ്പോൾ നിരവധി സിനിമകൾ ചെയ്തിരുന്നു എങ്കിലും അതിൽ വിജയ ചിത്രങ്ങൾ കുറവായിരുന്നു. ഇപ്പോൾ തമിഴിൽ അജിത്തിനൊപ്പം പുതിയ സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്ന മഞ്ജു ഇപ്പോഴിതാ ഭാവനയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മഞ്ജുവിന്റെ ജീവിതത്തിൽ വളരെ വലിയൊരു സ്ഥാനമാണ് ഭാവനക്ക് ഉള്ളത് എന്ന് പലപ്പോഴും താരം തുറന്ന് പറഞ്ഞിരുന്നു.
ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്തിട്ടില്ല, വിവിധ കാലഘട്ടങ്ങളിലായാണ് രണ്ടു പേരും സിനിമ രംഗത്തെത്തിയത്. പക്ഷേ ഓഫ് സ്ക്രീനിൽ രണ്ടുപേരും അടുത്ത ബന്ധം സൂക്ഷിക്കുന്നു. ഭാവനക്ക് സ്വന്തം ചേച്ചിയെ പോലെയാണ് മഞ്ജു. തന്നെ വഴക്കു പറയാൻ അധികാരമുള്ളവരിലൊരാളാണ് മഞ്ജുവെന്ന് മുൻപോരിക്കൽ ഭാവന പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കൊച്ചിയിൽ സ്വകാര്യ സ്ഥാപനം നടത്തിയ ക്യാൻസർ ബോധവത്കരണ ക്യംപെയ്ൻ പരിപാടിയിൽ വെച്ച് ഭാവനയെ കുറിച്ച് മഞ്ജു പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

മഞ്ജു പറയുന്നത് കരുത്തിന്റെ പ്രതീകമാണ് ഭാവനയെന്നാണ്. അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണമാണ് ഭാവന. തന്റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന വ്യക്തിത്വം ആണ് അതെന്നും, അവളെ പോലെ അവൾ മാത്രമേ ഉള്ളു എന്നും മറ്റുള്ളവർക്ക് ഒരു മാതൃക തന്നെയാണ് ഭാവന എന്നും മഞ്ജു പൊതു വേദിയിൽ പറയുകയായിരുന്നു. സിനിമയിലും അല്ലാതെയും എല്ലാവരുമായി വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന ആളായിരുന്നു ഭാവന. സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, പൂർണ്ണിമ, രമ്യ നമ്പീശൻ, തുടങ്ങി ഒരു വലിയ സൗഹൃദ വലയം തന്നെ ഭാവനക്ക് ഉണ്ട്…
മഞ്ജുവിന്റെയും ദിലീപിന്റെയും വേർപിരിയലിന് കാരണം ഭാവന ആയിരുന്നു എന്നും, ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് മഞ്ജുവിന് വിവരം നൽകിയത് ഭാവന ആയിരുന്നു എന്നും ആ വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ദിലീപ് നടിയെ ആക്രമിച്ചത് എന്നുമാണ് ഇപ്പോൾ കേ,സ് നടക്കുന്നത്. എന്നാൽ തന്റെ കുടുബ പ്രശ്നങ്ങളിൽ സുഹൃത്തുക്കൾക്ക് യാതൊരു പങ്കുമില്ലെന്നും, ഭാവന പറഞ്ഞട്ടില്ല ദിലീപ് കാവ്യാ ബന്ധം താൻ അറിഞ്ഞതെന്നും, കാവ്യയും ദിലീപേട്ടനും തമ്മിലുള്ള മെസേജുകൾ നേരിൽ കണ്ടതിന് ശേഷമാണ് താൻ വിവരങ്ങൾ തിരക്കി സുഹൃത്തുക്കളെ സമീപിച്ചത് എന്നും മഞ്ജു പലപ്പോഴായി തുറന്ന് പറഞ്ഞിരുന്ന്.
Leave a Reply