
‘യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലം ഈ താരപുത്രന്’ ! ഒരു സിനിമക്ക് വാങ്ങുന്നത് എട്ട് കോടി ! പുതിയ റിപ്പോർട്ട് !
ഇന്ന് പണവും പ്രശസ്തിയും ഒരുപോലെ കിട്ടുന്ന സിനിമ രംഗത്ത് താരപുത്രന്മാർ അരങ്ങുവാഴുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ന് മറ്റു ഭാഷകളെ അപേക്ഷിച്ച് കൂടുതൽ ചിത്രങ്ങൾ വിജയിക്കുന്നതും അതുപോലെ മികച്ച ചിത്രങ്ങളും മലയാളത്തിൽ നിന്ന് ഉണ്ടാകുന്നത് കൊണ്ട് തന്നെ ഇപ്പോൾ മലയാള സിനിമ നിർമ്മാണത്തിലേക്ക് മറ്റു ഭാഷയിൽ നിന്നും താരങ്ങൾ എത്തുന്ന കാഴചയാണ് കാണുന്നത്. ഇപ്പോഴതാ മലയാള താരങ്ങളുടെ പ്രതിഫലത്തിന്റെ കണക്കുകൾ ഐഎംഡിബി പുറത്ത് വിട്ടിരിക്കുകയാണ്.
അതിൽ യുവ താരങ്ങളുടെ പ്രതിഫലത്തിൽ അച്ഛനെക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കുന്ന മകനെ വരെ നമുക്ക് കാണാം. യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് നടൻ ദുൽഖർ സൽമാൻ ആണ് അദ്ദേഹം ലിസിറ്റിൽ മൂന്നാം സ്ഥാനത്താണ്. ഒന്നാമത് മോഹൻലാൽ ഒരു സിനിമയ്ക്ക് വേണ്ടി 8 കോടി മുതല്‍ 17 കോടി വരെയാണ് മോഹന്‍ലാല്‍ വാങ്ങിക്കുന്നത്. രണ്ടാമതായി മമ്മൂട്ടി നാല് കോടി മുതല്‍ 8.5 കോടി വരെയാണ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങുന്നത്.

മൂന്നാം സ്ഥാനത്ത് ദുൽഖർ സൽമാൻ. ഇന്ന് മറ്റു ഭാഷകളിൽ പോയി പടം ചെയ്ത് വമ്പൻ കളക്ഷൻ റെക്കോർഡ് നേടിയ ദുൽഖർ ഒരു സിനിമക്ക് 3 മുതല്‍ 8 കോടിയോളമാണ്. അടുത്തത് പൃഥ്വിരാജ് മൂന്ന് മുതല്‍ ഏഴ് കോടി വരെയാണ് പ്രതിഫലം. അഞ്ചാം സ്ഥാനത്തും താര പുത്രൻ തന്നെ ഫഹദ് ഫാസിൽ. 3.5 മുതല്‍ 6 കോടി വരെയാണ് വാങ്ങിക്കുന്നത്. ആറാം സ്ഥാനം നടൻ നിവിൻ പോളിയാണ്. മൂന്നിനും ആറിനും ഇടയിലാണ് നിവിന്‍ പോളിയുടെ പ്രതിഫലം. മൂന്ന് കോടി വാങ്ങിയാണ് ജനപ്രിയ നായകന് ദിലീപ് അഭിനയിക്കുന്നത്. അടുത്തത്, ടോവിനോക്ക് ഒന്നര കോടി മുതല്‍ 3 കോടി വരെയാണ് പ്രതിഫലം.
സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഒരു സിനിമക്ക് വാങ്ങുന്നത് 3 കോടി വരെയാണ്. ലിസ്റ്റില്‍ പത്താം സ്ഥാനം നടന് കുഞ്ചാക്കോ ബോബനാണ്. ഒന്നരക്കോടിയാണ് നടന്റെ പ്രതിഫലം. പിന്നെ മറ്റു താരങ്ങളായ ആസിഫ് അലി, ജയസൂര്യ, ബിജു മേനോന്, ഷെയിന്‍ നിഗം, പ്രണവ് മോഹന്‍ലാല്‍, ജയറാം, ഉണ്ണി മുകുന്ദന്, ഇന്ദ്രജിത്ത് സുകുമാരന്‍, ആന്റണി വര്‍ഗീസ്, ജോജു ജോര്‍ജ്, സണ്ണി വെയിന്‍, റോഷന് മാത്യൂ, കാളിദാസ് ജയറാം, മുകേഷ്, ലാല്‍, എന്നിങ്ങനെയുള്ള താരങ്ങൾ 25 ലക്ഷമാണ് പ്രതിഫലം വാങ്ങുന്നത്. സിനിമയിൽ സജീവമായ താര പുത്രന്മാരിൽ ഏറ്റവും കുറവ് പ്രതിഫലം ഇപ്പോൾ കാളിദാസ് ജയറാമിനാണ്.
Leave a Reply