
പതിനഞ്ചാമത്തെ വയസിലാണ് എനിക്ക് കാൽ നഷ്ടമായത് ! ഡോക്ടർമാരുടെ അനാസ്ഥ കാരണമാണ് എനിക്ക് ഈ ദുരവസ്ഥ ഉണ്ടായത് ! സുധാ ചന്ദ്രൻ പറയുന്നു !
ഇന്ത്യൻ സിനിമ അറിയപ്പെടുന്ന നടിയും നർത്തകിയുമാണ് സുധാ ചന്ദ്രൻ. 1982-ൽ നടന്ന ഒരു അപകടത്തിൽ സുധക്ക് അവരുടെ കാൽ നഷ്ടമായിരുന്നു. ഇരിഞ്ഞാലക്കുട സ്വദേശി കെ ഡി ചന്ദ്രന്റെയും പാലക്കാട് സ്വദേശിനി തങ്കത്തിന്റെയും മകളാണ് സുധാചന്ദ്ര. കഷ്ടപ്പാടുകളെ അവഗണിച്ച് മുന്നേറിയ ഈ താരം ഇന്നും എല്ലാവർക്കും ഒരു പ്രചോദനമാണ്. മൂന്നാം വയസ്സുമുതൽ നൃത്തം പഠിച്ചു തുടങ്ങിയ സുധ തന്റെ 7 വയസ്സിൽ അരങ്ങേറ്റം കുറിച്ചു. പതിനഞ്ചാമത്തെ വയസിൽ ഒരു അപകടത്തിൽ പെട്ട് കാലുകൾ മുറിച്ചുമാറ്റിയിട്ടും പ്രതിസന്ധികളിൽ തളരാതെ നൃത്തം തുടരുകയും, വെപ്പ് കാലുകൾ വെച്ച് നൃത്തം ചെയ്ത് ഏവരെയും ഞെട്ടിച്ച ആളുകൂടിയാണ് സുധ.
ഇപ്പോഴിതാ തന്റെ അപകടത്തെ കുറിച്ചും അതിജീവനത്തി കുറിച്ചും സുധ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ, ഒരു ക്ഷേത്ര ദർശനം നടത്തി തിരികെ വരുന്ന വഴിയിൽ ബസ് അപകടത്തിൽ തന്റെ വലതുകാൽ നഷ്ടമായി. എന്നാൽ ആ അപകടത്തിൽ തനിക്ക് നിസാരപരിക്കുകൾ മാത്രമേ സംഭവിച്ചുള്ളുവെങ്കിലും ഡോക്ടർമാരുടെ അനാസ്ഥ കാരണമാണ് എന്റെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്നത്. കാലിലെ ചെറിയൊരു മുറിവ് പഴുത്തു. അങ്ങനെയാണ് വലതുകാൽ മുറിച്ചു മാറ്റേണ്ടി വന്നത്. പതിനഞ്ചാം വയസ്സിൽ നടന്ന ഈ അപകടത്തോടെ നൃത്തം ചെയ്യാൻ പറ്റാതെ വന്നു.

അതോടെ മനസായികമായി തകർന്ന സുധയെ അച്ഛൻ കരുത്തായി മാറി. ഇനി അങ്ങോട്ടുള്ള കാലം നീ ജീവിക്കണം. ആ കാല് ഞാൻ ആണെന്ന് അച്ഛൻ പറഞ്ഞു. അവസാനമായി ഞാൻ പറഞ്ഞത് എന്റെ കാല് കാണണമെന്നായിരുന്നു. ഇപ്പോൾ എനിക്ക് ഉള്ളത് കൃത്രിമകാലാണെന്ന തോന്നൽ എനിക്കില്ല. അത് എന്റെ കാലുകൾ തന്നെയാണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. എനിക്ക് കൃത്രിമ കാൽ വെച്ചപ്പോൾ നിറയെ രക്തം വന്നു, പക്ഷെ അതൊന്നും എന്നെ തളർത്തിയില്ല.
ഞാൻ നൃത്തം ചെയ്തു. കൃത്രിമ കാലിൽ നിന്നുകൊണ്ട് ഞാൻ മതിമറന്ന് നൃത്തം ചെയ്തു, അപ്പോഴും കാലിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു, പക്ഷെ അതൊന്നും ഞാൻ അറിഞ്ഞില്ല. താൻ ഡാൻസ് ചെയ്തതിന്റെ പിറ്റേന്ന് ഇന്ത്യൻ എക്സ്പ്രസിൽ വന്ന വാർത്തയുടെ തലക്കെട്ട് ഇങ്ങനെ ആയിരുന്നു കാലുകൾ നഷ്ടപെട്ടാണ് മനസുകൊണ്ട് നടക്കാം എന്നായിരുന്നു. ആ രണ്ടര മണിക്കൂർ എനിക്ക് ഒന്നുമറിഞ്ഞില്ല. ഞാൻ ഒന്നും കേട്ടില്ല. അത് കഴിഞ്ഞതും എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു, സുധ യു ഡിഡ് ഇറ്റ് എന്നു പറഞ്ഞു. ഞാൻ നോക്കുമ്പോൾ കാണുന്നത് ദൂരെ നിന്ന് കരയുന്ന അമ്മയെയാണ്. അപകടത്തിന് ശേഷം പലറം പറഞ്ഞിരുന്നു സുധക്ക് ഇനി നൃത്തം ചെയ്യാൻ പറ്റില്ലെന്ന്. എന്നാൽ അതൊന്ന് കാണിച്ചുകൊടുക്കണം എന്നാണ് അപ്പോൾ തോന്നിയത്. അപകടത്തിന് ശേഷമാണ് ഞാൻ വളരെ കരുത്തയായത് എന്നും സുധ പറയുന്നു..
Leave a Reply