എന്റെ ഈ അവസ്ഥ വളരെ മോശമാണ് ! ഓരോ തവണയും കൃത്രിമക്കാല്‍ ഊരിമാറ്റി കാണിക്കേണ്ട അവസ്ഥയാണ് ! ഇത് മനുഷ്യ സാധ്യമാണോ മോദിജീ ! സുധ ചന്ദ്രൻ പറയുന്നു !
മലയാളികൾ വളരെ സുപരിചിതയായ അഭിനേത്രിയാണ് സുധ ചന്ദ്രൻ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കാറപകടത്തെ തുടര്‍ന്നാണ് സുധയ്ക്ക് കാല്‍ നഷ്ടമാകുന്നത്. പിന്നീട് കൃത്രിമ കാലുമായി സുധ നൃത്തത്തിലേക്കും അഭിനയ രംഗത്തേക്കും വളരെ ശക്തമായി തിരിച്ചെത്തുകയായിരുന്നു. ശേഷം സിനിമകളിലും സീരിയലുകളായിലും സിനിമയിലും നിറ സാന്നിധ്യമായിരുന്നു സുധ ചന്ദ്രൻ. ഇപ്പോൾ തനിക്കുണ്ടാകുന്ന ഒരു വലിയ വിഷമം തുറന്ന് പറഞ്ഞിരിക്കുകയാണ് സുധ ചന്ദ്രൻ.
ഓരോ തവണയും താൻ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോൾ ഓരോ തവണയും കൃത്രിമക്കാല്‍ ഊരിമാറ്റി വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നുണ്ടെന്ന് പറയുകയാണ് സുധ ചന്ദ്രൻ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടിയുടെ വിമര്‍ശനം. താൻ
അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ വളരെ വലുതാണ്, ഈ അവസ്ഥയിൽ ഓരോ തവണയും ഇങ്ങനെ തന്റെ കൃത്രിമക്കാല്‍ ഊരിമാറ്റി കാണിക്കേണ്ടി വരുന്നത് വളരെ വേദനാജനകവും ബുദ്ധിമുട്ടുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുളോടുമുള്ള അപേക്ഷയായിട്ടാണ് സുധ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കൃത്രിമ കാൽ കൊണ്ട് നൃത്തം ചെയ്ത് ചരിത്രം സൃഷ്ട്ടിച്ച സുധ രാജ്യത്തിന് അഭിമനമാകുകയും ചെയ്ത വ്യക്തിയാണ്. ഓരോ തവണയും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എയര്‍പോര്‍ട്ടില്‍ പോകുമ്പോൾ അവിടെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി തന്റെ ക്രിത്രിമ കാല്‍ അഴിപ്പിക്കുകയാണ്’ എന്ന് വളരെ വേദനയോടെയാണ് സുധ വീഡിയോയില്‍പറയുന്നത്.
ഇത് ഇങ്ങനെ എപ്പോഴും ചെയ്യുക എന്നത് സാധ്യമാണോ മോദിജി, ഇതാണോ സ്ത്രീകള്‍ക്ക് ലഭിക്കേണ്ട മര്യാദ, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നല്‍കുന്ന പ്രത്യേക കാര്‍ഡ് പോലും ദയവ് ചെയ്ത് പരിശോധന ഒഴിവാക്കുന്നതിനായി പ്രത്യേക കാര്‍ഡ് തങ്ങള്‍ക്കും അനുവദിക്കാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്, നടി വീഡിയോയില്‍ പറയുന്നു.
പ്രമുഖര്‍ അടക്കമുള്ള നിരവധി പേരാണ് സുധയുടെ വീഡിയോ ഷെയർ ചെയ്‌തിരിക്കുന്നത്. രാജ്യം അംഗീകരിച്ചൊരു കലാകാരിയുടെ ആവശ്യങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് പലരും അഭ്യര്‍ത്ഥിക്കുന്നത്. ഇപ്പോൾ സുധക്ക് നീതി കിട്ടിയിരിക്കുകയാണ്, ഉദ്യോഗസ്ഥർ സുധയെ വിളിച്ച് ക്ഷമാപണം നടത്തി എന്നാണ് പുതിയ റിപ്പോർട്ടിൽ പറയുന്നത്. മോദിജിയോട് നന്ദി പറഞ്ഞുകൊണ്ട് സുധ പുതിയ പോസ്റ്റും ഇട്ടിരുന്നു. നിമിഷ നേരംകൊണ്ടാണ് നടിക്ക് തന്റെ വിഷമത്തിന് പരിഹാരം ഉണ്ടായത്…
തനിക്ക് ഉണ്ടായ അപകടത്തെ കുറിച്ച് സുധ പറഞ്ഞ വാക്കുകൾ ഇങ്ങനെ, 1981 ലായിരുന്നു ആ ബസ് അപകടം. തിരുച്ചിറപ്പിള്ളിയിലെ ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്നു ഞങ്ങള്‍. അന്ന് എനിക്ക് ഈ കാണുന്ന മനക്കരുത്തും വാശിയുമൊന്നും ഇല്ലായിരുന്നു. അപകടത്തില്‍ ഏറ്റവും പരിക്ക് കുറവ് എനിക്കായിരുന്നുവെന്ന് തോന്നുന്നു. ജീവിതത്തിന്റെ ഏറ്റവും വികൃതമായ മുഖം കണ്ട നിമിഷം എന്ന് തന്നെ പറയാം.
ആ പതിനഞ്ച് വര്‍ഷം വരെ എന്റെ അച്ഛനും അമ്മയും എന്നെ അത്രയും കരുതലോടെയാണ് വളര്‍ത്തിയത്. അവരുടെ ദുഃഖങ്ങളും കഷ്ടപ്പാടുകളും എന്നെ അറിയിച്ചിരുന്നില്ല. കുമിളയ്ക്കുള്ളിലായിരുന്നു എന്റെ ജീവിതം. അ പകടം സംഭവിച്ച രാത്രയില്‍ ആ കുമിള പൊട്ടി. അപ കടത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു കാര്യം എനിക്ക് പറയാതിരിക്കാന്‍ സാധിക്കില്ല. ഡല്‍ഹി സ്വദേശികളായ വന്ന നാല് യുവാക്കള്‍.
അവരാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ നേതൃത്വം നല്‍കിയത്. അവര്‍ ആരാണെന്ന് എനിക്കറിയില്ല. എല്ലാ അഭിമുഖങ്ങളിലും ഞാന്‍ പറയാറുണ്ട്. അവരില്‍ ആര്‍ക്കെങ്കിലും അത് ഓര്‍മയുണ്ടെങ്കില്‍ എനിക്ക് ഒന്ന് കാണണം എന്നുണ്ട്. നന്ദി അറിയിക്കണമെന്നുണ്ട്. അവര്‍ കാരണമാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. എന്നും സുധ ചന്ദ്രൻ പറയുന്നു.
Leave a Reply