
‘എന്റെ സ്വന്തം’, മക്കളെ ചേർത്ത് പിടിച്ച് സന്തോഷ നിമിഷം ആഘോഷമാക്കി സുരേഷ് ഗോപി ! ആശംസകളുമായി ആരാധകർ !
സുരേഷ് ഗോപി എന്നും മലയാളികളുടെ സ്വാകാര്യ അഹങ്കാരമാണ്. ഒരുപാട് ഹിറ്റ് സിനിമകൾ നമുക്ക് സമ്മാനിച്ച് എന്നതിലുപരി അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന നന്മ നിറഞ്ഞ ഒരു മനസിന് ഉടമ കൂടിയാണ്. അദ്ദേഹത്തെ പോലെ തന്നെ നമുക്ക് ഏറെ പ്രിയങ്കരരാണ് അദ്ദേഹത്തിന്റെ കുടുംബവും. നാല് മക്കളാണ് അദ്ദേഹത്തിന്, ഭാഗ്യ, ഭാവ്നി, മാധവ് ഗോകുൽ എന്നിങ്ങനെ അദ്ദേഹത്തിന്റെ നാല് മക്കളും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്.
അദ്ദേഹവും കുടുംബവും വളരെ അപർവമായി മാത്രമാണ് കുടുംബ ചിത്രങ്ങൾ പുറത്ത് വിടുന്നത്, ഇപ്പോഴിതാ കുടുംബത്തിൽ മറ്റൊരു സന്തോഷ വാർത്ത കൂടി എത്തിയിരിക്കുക ആണ്. മകൾ ഭാഗ്യയുടെ പിറന്നാൾ ആണ്, ഇ സന്തോഷ നിമിഷം കേക്ക് മുറിച്ച് ക്ഷേത്ര ദർശനം നടത്തി ആഘോഷിക്കുകയാണ് സുരേഷ് ഗോപിയും കുടുംബവും. ഇപ്പോഴിതാ ഇവർ ഒരുമിച്ചുള്ള ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. ഗോകുലും ഇതേ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ‘എന്റേത്’ എന്ന അടിക്കുറിപ്പോടെയാണ് സുരേഷ് ഗോപി മക്കളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

മക്കളെ കുറിച്ചും തന്റെ ഭാര്യയെ കുറിച്ചും പറയുമ്പോൾ നൂറു നാവാണ് അദ്ദേഹത്തിന്, എന്നിരുന്നാലും അദ്ദേഹത്തിന്റെ ആദ്യ മകൾ ലക്ഷ്മി ഒരു അപകടത്തിൽ മരിച്ചുപോയിരുന്നു. ആ വിഷമം ഇപ്പോഴും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ആ മകളെ കുറിച്ച് അദ്ദേഹം അടുത്തിടെയും പറഞ്ഞിരുന്നു. ആ വാക്കുകൾ ഇങ്ങനെ… എന്റെ മകളിപ്പോ ഉണ്ടായിരുന്നെങ്കില്‍ 32 വയസ് ഉണ്ടായേനെ. ഇപ്പോൾ 32 വയസായ ഏതൊരു പെണ്‍കുട്ടിയേയും കണ്ടുകഴിഞ്ഞാല്‍ കെട്ടിപ്പിടിച്ച് അവളെ ഉമ്മ വെക്കാന്‍ കൊതിയാണ്. ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയില്‍ വെച്ച് കഴിഞ്ഞാല്‍ ആ ചാരത്തിന് പോലും ആ വേദനയുണ്ടാവും, ഒരു നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും എന്റെ കരിയറില്‍ ഒരുപാട് കാര്യങ്ങള്‍ സമ്മാനിച്ചയാളാണ് ലക്ഷ്മിയെന്ന് പറഞ്ഞ് കരയുകയായിരുന്നു സുരേഷ് ഗോപി.
അതുപോലെ തന്റെ മക്കളിൽ തന്നോട് ഏറ്റവും കൂടുതൽ അടുപ്പം മകൾ മാധവന് ആണെന്നും, അവൻ എന്റെ തലയിൽ കയറി ഇരിക്കുക ആണെന്നും, പക്ഷെ ഗോകുൽ എന്നെ എപ്പോഴും വളരെ ബഹുമാനത്തോടെ ദൂരെ നിന്ന് നോക്കികാണാനാണ് ഇഷ്ടമെന്നും. തന്റെ രണ്ടു കുട്ടികളും തന്റെ ഭാഗ്യമാണ് എന്നും സുരേഷ് ഗോപി പറയുന്നു… മക്കളുടെ അടുത്ത് സ്ട്രിക്ടായ അച്ഛനല്ല ഞാന്‍. എല്ലാ സ്വാതന്ത്ര്യവും കൊടുക്കാറുണ്ട്. മാധവ് എന്നെ കൂട്ടുകാരനെപ്പോലെയാണ് കാണുന്നത്. ഇനി അവൻ എപ്പോഴാ എന്നെ അളിയാ എന്ന് വിളിക്കുന്നത് പോലും എനിക്കറിയില്ല. പെണ്മക്കള്ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. ഒരു മകള്‍ അത് ശരിക്കും ഉപയോഗിക്കുന്നുണ്ടെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. അതുപോലെ താര കുടുംബത്തിൽ നിന്നും മകൾ ഭാവ്നി അഭിനയത്തിലേക്ക് എത്തുന്ന എന്ന സന്തോഷ വാർത്തയും പുറത്ത് വരുന്നുണ്ട്.
Leave a Reply