
ദിലീപിന് പിന്നാലെ കാവ്യയും ! പുതിയ മേക്കോവറിൽ കാവ്യാ മാധവൻ ! ആഘോഷമാക്കി ആരാധകർ ! ചിത്രങ്ങൾ വൈറൽ !
മലയാള സിനിമയിൽ ഒരു സമയത്ത് തിളങ്ങി നിന്ന മികച്ച അഭിനേത്രി ആയിരുന്നു കാവ്യാ മാധവൻ. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ കാവ്യ ദിലീപിന്റെ നായികയായി ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ കൂടിയാണ് നായികയായി അരങ്ങേറിയത്. കാവ്യയുടെ സൗന്ദര്യത്തെ വാഴ്ത്താത്ത മലയാളികൾ കുറവായിരിക്കും. മലയാള സിനിമയുടെ മുൻ നിര നായികയായി തിളങ്ങുകയും ചെയ്ത് കാവ്യ പക്ഷെ വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികളെ തരണം ചെയ്യുകയും, നിരവധി വിമർശനങ്ങൾ നേരിടുകയും ചെയ്തിരുന്നു.
ദിലീപുമായുള്ള വിവാഹ ശേഷം കാവ്യ സിനിമ ലോകത്തുനിന്നും വിടപറഞ്ഞ് മകളുടെ കാര്യങ്ങളുമായി തിരക്കിലായിരുന്നു. മകൾ മഹാലക്ഷ്മിക്ക് ഇപ്പോൾ മൂന്നര വയസ് കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദിലീപ് തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജ നടത്തിയിരുന്നു. തമന്ന നായികയായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ഗോപി ആണ്. ദിലീപും കാവ്യയും സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്തതുകൊണ്ട് തന്നെ ഇവരുടെ കുടുംബ ചിത്രങ്ങളോ വിശേഷങ്ങളോ ആരാധകരുമായി പങ്കുവെക്കാറില്ല.
ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം കാവ്യാ മാധവന്റെ ഒരു പുതിയ ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള കാവ്യയുടെ പുതിയ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കറുത്ത ഷര്‍ട്ടും ജീന്‍സുമണിഞ്ഞ് മോഡേണായുള്ള കാവ്യയുടെ ചിത്രമാണ് വൈറലായത്. പതിവ് പോലെ തന്നെ ചിരിച്ച മുഖത്തോടെയാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

ചെന്നൈ നെയ്ല്‍ ആര്ടിസ്റ്ററിയില് നിന്നുള്ള ഫോട്ടോയാണ് സോഷ്യല്‍മീഡിയയിലൂടെ വൈറലായി മാറിയത്. ഫാന്‍സ് പേജുകളിലൂടെയായാണ് ഫോട്ടോ പ്രചരിച്ചത്. സോഷ്യല്‍മീഡിയയില്‍ കാവ്യ മാധവന് അത്ര സജീവമല്ലെങ്കിലും വിശേഷങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. കാവ്യ വീണ്ടും സിനിമ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ് എന്നാണ് ഇവരുടെ ആരാധകർ പറയുന്നത്.
ദിലീപും കാവ്യയും വീണ്ടും പഴയത് പോലെ സിനിമയിൽ സജീവമാകണം എന്നാഗ്രഹിക്കുന്ന മലയാളികൾ ഇവർ ഒരുമിച്ചുള്ള ഒരു ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരങ്ങളുടെ ആരാധകർ. ഇവരുടെ ഫാൻസ് പേജുകൾ ഇവരുടെ ഓരോ വിശേഷങ്ങളും വലിയ ആഘോഷമാക്കി മാറ്ററുണ്ട്. അടുത്തിടെ നടന്ന അഭിമുഖത്തിൽ കാവ്യാ പറഞ്ഞിരുന്നു മകളും യേട്ടനുമാണ് ഇപ്പോൾ തന്റെ ലോകമെന്നും, എന്റെ പ്രസവ സമയത്തും ഏട്ടൻ ലേബർ റൂമിൽ ഉണ്ടായിരുന്നു. മകളെ കൈയ്യിൽ കിട്ടിയതോടെ അദ്ദേഹം മഹാലക്ഷ്മി എന്ന പേര് വിളിക്കുക ആയിരുന്നു.
അദ്ദേഹം മകളുമായി വലിയ അടുപ്പമാണ്, എത്ര ദേഷ്യം വന്നാലും മകളെ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ദിലീപേട്ടന് നല്ല വശമുണ്ട്. തനിക്ക് അത് കഴിയില്ല. ദേഷ്യം വന്നാൽ താൻ പുറത്തുകാണിക്കും. ദിലീപേട്ടൻ വേണ്ട എന്ന് പറയുന്ന കാര്യങ്ങൾ മകൾ ചെയ്യാറില്ല എന്നാൽ താൻ എത്ര പറഞ്ഞ് പുറകെ നടന്നാലും അത് മകൾ അനുസരിക്കാറില്ല എന്നും കാവ്യാ പറയുന്നുണ്ട്.
Leave a Reply