
‘അമ്മമാരുടെ സ്നേഹ ലാളനയിൽ മീനാക്ഷി ദിലീപ്’ ! കാവ്യയുടെ വസ്ത്രത്തിൽ എത്തിയ മീനാക്ഷിക്ക് ലൈക്ക് കൊടുത്ത് മഞ്ജു ! ചിത്രങ്ങൾ ശ്രദ്ധ നേടുന്നു !
ഇന്ന് താര പുത്രിമാരിൽ ഏറ്റവുമധികം ആരാധകരുള്ള ആളാണ് മീനാക്ഷി ദിലീപ്. ഒരു ഡോക്ടർ കൂടിയായ മീനാക്ഷി ഇപ്പോൾ അമ്മ കാവ്യയുടെ വസ്ത്ര വ്യാപാരത്തിന്റെ മോഡലായി മാറുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് കാവ്യ മാധവന്റെ ലക്ഷ്യ ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ അതി സുന്ദരിയായ മീനാക്ഷി ദിലീപിന്റെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആദ്യമായി ഒരു ബ്രാന്റിന്റെ മോഡലായി മീനാക്ഷി വന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രങ്ങള്‍ വൈറലായത്. ലക്ഷ്യയുടെ വസ്ത്രത്തിലുള്ള മീനാക്ഷിയുടെ ഭംഗിയെ പ്രശംസിച്ചും ആരാധകര്‍ എത്തി.
എന്നാൽ ചിത്രത്തിന്റെ ഭംഗിയേക്കാൾ അധികം ആരാധകരെ ആകർഷിച്ചത് മറ്റൊന്നാണ്, മീനാക്ഷിയുടെ ചിത്രങ്ങൾക്ക് ലൈക്കുമായി മഞ്ജു എത്തിയതാണ്, മീനാക്ഷിക്ക് ഇപ്പോൾ രണ്ടു അമ്മമാരുടെയും സ്നേഹ കരുതൽ ഉണ്ട് എന്നാണ് ആരാധകരുടെ കമന്റുകൾ, ചിത്രങ്ങളിൽ അതിസുന്ദരി ആയിട്ടാണ് മീനാക്ഷി എത്തിയിട്ടുള്ളത്. കാവ്യയുടെ സ്ഥിരം മേക്കപ് ആര്‍ട്ടിസ്റ്റായ ഉണ്ണി പിഎസ് ആണ് മീനാക്ഷിയെ ഈ ചിത്രങ്ങള്‍ക്ക് വേണ്ടിയും ഒരുക്കിയിരിക്കുന്നത്. രെഞ്ജി ഭാസ്‌കറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പ്രത്യേകിച്ച് ക്യാപ്ഷനുകളൊന്നും ഇല്ലാതെ ലക്ഷ്യയെ ടാഗ് ചെയ്ത് മീനാക്ഷിയും, മീനാക്ഷിയുടെ അഴികിനെ വര്‍ണിച്ച് ലക്ഷ്യയും ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

ഈ അടുത്തകാലത്താണ് അമ്മയും മകളും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തു തുടങ്ങിയത്, എന്നാൽ ഇത് വലിയ വാർത്തയായതോടെ മീനാക്ഷി അമ്മ മഞ്ജുവിനെ അൺഫോളോ ചെയ്യുകയായിരുന്നു. എന്നാൽ മഞ്ജു ഇപ്പോഴും മകളെ ഫോളോ ചെയ്യുകയും, മീനാക്ഷി പങ്കുവയ്ക്കുന്ന എല്ലാ പോസ്റ്റുകള്‍ക്കും മഞ്ജു ലൈക്കിലൂടെ പിന്തുണ അറിയിക്കാറുണ്ട്. അമ്മയും മകളും ഒന്നിച്ചുള്ള ചിത്രത്തിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്.
Leave a Reply