
വിവാഹ ആലോചനകൾ നടക്കുന്നുണ്ട്, പക്ഷെ ഒന്നും ശെരിയാകുന്നില്ല ! തന്റെ വിവാഹത്തെ കുറിച്ച് നടി നന്ദിനി പറയുന്നു !
മലയാളികൾക്ക് വളരെ പരിചിതയായ അഭിനേത്രിയാണ് നടി നന്ദിനി, അവരുടെ യഥാർഥ പേര് കവിത ശിവശങ്കർ എന്നാണ്, തമിഴിൽ കൗസല്യ എന്നും അറിയപ്പെടുന്നു. മലയാള സിനിമയിലാണ് അവർ നന്ദിനി. ഒരു സമയത്ത് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ സൂപ്പർ സ്റ്റാറുകളുടെ നായികയായി മലയാള സിനിമയിൽ തിളങ്ങി നിന്ന നന്ദിനിക്ക് ഇപ്പോൾ 42 വയസാണ് പ്രായം. ഇപ്പോഴും അവിവാഹിതയായി തുടരുന്ന നന്ദിനി സിനിമ സീരിയൽ രംഗത്ത് വളരെ സജീവമാണ്.
മലയാളത്തിൽ അയാൾ കഥ എഴുതുകയാണ്, ലേലം, തച്ചിലേടത്ത് ചുണ്ടൻ, സുന്ദരപുരുഷൻ, നാറാണത്ത് തമ്പുരാൻ, കരുമാടി കുട്ടൻ തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നന്ദിനി സൗത്തിന്ത്യയിൽ തന്നെ അറിയപ്പെടുന്ന പ്രശസ്തയായ നടിയാണ്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് നന്ദിനി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
42 വയസായി വിവാഹം കഴിച്ചില്ല എന്നത് എനിക്കൊരു വലിയ പ്രശ്നമായി തോന്നുന്നില്ല, ഒരുപാട് സിനിമകൾ ചെയ്യാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷമുണ്ട്. 2018 മുതൽ വിവാഹ ആലോചനകൾ നടക്കുന്നുണ്ട്. പക്ഷെ ഒന്നും അങ്ങോട്ട് ശെരിയാകുന്നില്ല. എന്താണ് കാരണം എന്നത് അറിയില്ല, പക്ഷെ ഒന്നും വിവാഹത്തിലേക്ക് എത്തുന്നില്ല. ഭാവി വരനെ കുറിച്ച് തന്റെ സങ്കൽപ്പങ്ങളെ കുറിച്ചും നന്ദിനി പറയുന്നുണ്ട്, തന്റെ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്ന ഒരാളായിരിക്കണം പങ്കാളിയായി എത്തേണ്ടത്. കോടികളുടെ ആസ്തിയും വീടും എല്ലാം നേടി, ഇനി മനസിന് ഇണങ്ങിയ ഒരാളെ ഉടന്‍ തന്നെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താനെന്നും നന്ദിനി പറയുന്നു.

നന്ദിനി എന്ന അഭിനേത്രിയെ സംബന്ധിച്ച് അവർക്ക് അഭിച്ചിട്ടുള്ള സിനിമകളിൽ നായകനോടോപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് ലഭിച്ചിരിക്കുന്നത്. ദിവ്യ ഉണ്ണി നിരസിച്ച കരുമാടി കുട്ടനിലെ നായിക വേഷം മനോഹരമാക്കിയ ആളാണ് നന്ദിനി. ലേലം സിനിമ ചെയ്യുമ്പോൾ സുരേഷ് ഗോപി തന്നെ വളരെ അധികം സഹായിച്ചിട്ടുണ്ട് എന്നും. ഞാൻ കാരണം എത്ര റീടേക്കുകള്‍ പോയാലും സുരേഷ് ഗോപി സര് വളരെ ക്ഷമയോടെ നില്ക്കും.അതിന്റെ സെക്കൻഡ് പാർട്ടിലും താൻ ഉണ്ടാകുമെന്നും നന്ദിനി പറയുന്നു.
അതുപോലെ തന്റെ കരിയറിലെ തന്നെ ഏറ്റവും പ്രയാസമേറിയ ചിത്രമായിരുന്നു അയാൾ കഥ എഴുതുകയാണ് എന്നത്. നെഗറ്റീവും പോസിറ്റീവും ഒരുപോലെ പ്രകടമാകുന്ന കഥാപാത്രമായിരുന്നു അത്. ഭയങ്കര എനര്‍ജറ്റിക്ക് ആകുന്നതോടൊപ്പം തന്നെ വളരെ സോഫ്റ്റ് ആയും പെരുമാറേണ്ട കഥാപാത്രം. അത് ചെയ്യുമ്പോഴും മോഹന്‍ലാല്‍ സാര്‍ ഒരുപാട് ഹെല്‍പ്പ് ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ സാറിന്റെയും ശ്രീനിവാസന് സാറിന്റെയുമൊപ്പം മല്‍സരിച്ച് അഭിനയിക്കേണ്ട ഒരുപാട് മൂഹുര്ത്തങ്ങളുണ്ടായിരുന്നു ചിത്രത്തില്‍. അഭിമുഖത്തില്‍ നന്ദിനി പറഞ്ഞു. ഇപ്പോൾ തമിഴിലും തെലുങ്കിലും സിനിമ ചെയ്യുന്ന തിരക്കിലാണ് നന്ദിനി.
Leave a Reply