മോഹൻലാലിനൊപ്പം ഒരു സിനിമ ഇനി ഉണ്ടാകില്ല ! അത് ഒരിക്കലും നടക്കാത്ത ഒരു സ്വപ്നമാണ് ! ഷമ്മി തിലകന്റെ ആ വാക്കുകൾക്ക് പിന്നിൽ !

മലയാള സിനിമയിൽ തന്റെ സ്ഥാനം നേടിയെടുത്ത നടനാണ് ഷമ്മി തിലകൻ. അതുല്യ കലാകാരൻ തിലകന്റെ മകൻ എന്നതിനപ്പുറം അദ്ദേഹം ഇന്ന് തന്റേതായ ഒരു സ്ഥാനം സിനിമ രംഗത്ത് നേടിയെടുത്ത ആളുകൂടിയാണ്.  ഒരു നടൻ എന്നതിലുപരി പല ശക്തമായ തുറന്ന് പറച്ചിലുകളും വെളിപ്പെടുത്തലുകളും കൂടാതെ അദ്ദേഹം കൈകൊണ്ട ശക്തമായ തീരുമാനങ്ങൾ കൊണ്ടും അദ്ദേഹം മലയാള സിനിമ ലോകത്ത് ഏറെ അടിച്ചമർത്തപ്പെട്ടിരുന്നു. അച്ഛന്റെ അതേ പാത പിന്തുടരുന്ന മകൻ ഷമ്മി തിലകനും മുഖം നോക്കാതെ പല കാര്യങ്ങളും തുറന്ന് പാറയാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഒരു ആരാധകന്റെ ചോദ്യവും അതിന് ഷമ്മി തിലകൻ നൽകിയ മറുപടിയുവുംന് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

തന്റെ പുതിയ ചിത്രവുമായി ബന്ധപെട്ട് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിന് ചുവടെ ഒരു ആരാധകന്റെ ചോദ്യം ഇങ്ങനെ ആയിരുന്നു, ‘എന്നാണ് മോഹൻലാലുമായി അടുത്ത സിനിമ’ എന്നായിരുന്നു, ഇതിന് ഷമ്മി നൽകിയ മറുപടി ഇങ്ങനെ, ഒരിക്കലും നടക്കാത്ത മനോഹരമായ ഒരു സ്വപ്നം എന്നാരുന്നു… അമ്മ താര സംഘടനയുമായി ബന്ധപ്പെട്ട് തിലകനും മകൻ ഷമ്മി തിലകനും മോഹൻലാലുമായി  ഏറെ അഭിപ്രായ  വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.

 

മോഹൻലാലും ഷമ്മിയും ഒന്നിച്ചുള്ള കോമ്പിനേഷന്‍ സീനുകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. പ്രജ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്‍റെ സക്കീര്‍ ഹുസൈന്‍ എന്ന നായക കഥാപാത്രവും ഷമ്മി തിലകന്‌റെ ബലരാമന്‍ എന്ന വില്ലനും ആരാധകര്‍ ഇന്നും ആഘോഷിക്കുന്ന കഥാപാത്രങ്ങളാണ്. അതുപോലെ തന്നെ മോഹന്‍ലാല്‍ പ്രസിഡന്‌റായ താര സംഘടനയായ അമ്മയില്‍ നിന്ന് ഷമ്മി തിലകനെ പുറത്താക്കിയിരുന്നു. ജനറല്‍ ബോഡി യോഗം അനുവാദമില്ലാതെ മീറ്റിംഗ് ദൃശ്യങ്ങൾ മൊബൈലില്‍ ചിത്രീകരിച്ചു എന്നായിരുന്നു ഷമ്മിക്കെതിരായ ആരോപണം.

സമൂഹ മാധ്യമങ്ങൾ വഴി ആരാധകരോട് സംവദിക്കുന്ന ഒരാളുകൂടിയാണ് ഷമ്മി തിലകൻ. അത്തരത്തിൽ ഒരു ആരാധകൻ അദ്ദേഹത്തോട് ചോദിച്ചിരുന്നു, ‘ആത്മകഥ എഴുതാൻ താൽപ്പര്യമുണ്ടോ എന്ന് തിലകൻ സാറിനോട് അഭിമുഖത്തിൽ ഒരാൾ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതോർമ്മ വരുന്നു: “ഞാൻ സത്യസന്ധമായി ആത്മകഥ എഴുതിയാൽ പലതും എഴുതേണ്ടി വരും. ഇവിടെയുള്ള പല പ്രമുഖ സിനിമാക്കാരുടെയും കുടുംബ ജീവിതം തകരും.. അതുകൊണ്ട് തന്നെ തൽക്കാലം ഞാനതുദ്ദേശിക്കുന്നില്ല ” എന്നായിരുന്നു’ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.

ഈ ചോദ്യത്തിന് ഷമ്മി നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.. ‘എന്നാൽ, അവസാന നാളുകളിൽ അദ്ദേഹം അതിനുള്ള തയ്യാറെടുപ്പിൽ തന്നെയായിരുന്നു. കുറച്ച് എഴുതിയിരുന്നു. യാത്രയിലെല്ലാം അതിൻ്റെ ഫയലുകൾ കൊണ്ടുനടന്നിരുന്നു. എന്നാൽ അച്ഛൻ മ,രി,ക്കുന്നതിന് ഒരാഴ്ചമുമ്പ് ആ രേഖകളെല്ലാം ഏതോ ‘അജ്ഞാതകേന്ദ്ര’ത്തിലേക്ക് ചില തൽപരകക്ഷികൾ ഒളിച്ചുകടത്തി എന്നുമാണ് ഷമ്മി തിലകൻ മറുപടി പറഞ്ഞത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *