
‘മമ്മൂട്ടി പറഞ്ഞാൽ പിന്നെ അതിന് മറുവാക്ക് ഇല്ലായിരുന്നു’ ! നിഷ്കളങ്കമായ ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ ശ്രീരാമനോട് അന്ന് മമ്മൂട്ടി ചെയ്തത് ! സിദ്ദിഖ് പറയുന്നു !
മലയാള സിനിമ രംഗത്ത് നിരവധി സംഭാവനകൾ നൽകിയ അതുല്യ പ്രതിഭാശാലിയയായ സംവിധായകരിൽ ഒരാളായിരുന്നു സിദ്ദിഖ്. ഒരു സമയത്ത് സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ എല്ലാം വലിയ വിജയമായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമ രംഗത്ത് അനുഭവങ്ങൾ തുറന്ന് പറയുകയാണ് സിദ്ദിഖ്. ഹിറ്റ്ലർ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ നടന്ന ചില സംഭവങ്ങളാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടി കാരണം നടൻ ശ്രീരാമന് ഗൾഫിലേക്കുള്ള ഒരു അവസരം നഷ്ടമായി എന്നാണ് അദ്ദേഹം പറയുന്നത്. അതും വളരെ നിസ്സാരമായ ഒരു തമാശ ശ്രീരാമൻ പറഞ്ഞതാണ് കാരണം എന്നും അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം… ഹിറ്റ്ലര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ ആ ലൊക്കേഷനിൽ വെച്ചാണ് മമ്മൂട്ടിയുടെ കൂടെ ഗള്‍ഫിള്‍ ഒരു ഷോ തീരുമാനിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് ആണ് ഷോ സഘടിപ്പിക്കുന്നത്. ഹിറ്റ്ലറില്‍ നടന് ശ്രീരാമനും ഒരു വേഷം ചെയ്തിരുന്നു. അന്ന് മമ്മൂട്ടിയും ശ്രീരാമനും ഭയങ്കര സുഹൃത്തുക്കളാണ്. ഷോ യിലേക്ക് പോവുന്ന താരങ്ങളുടെ പേര് ലിസ്റ്റില്‍ ഇട്ട സമയത്ത് മമ്മൂക്ക ശ്രീരാമനും വരുന്നുണ്ടെന്ന് പറഞ്ഞു. മമ്മൂക്ക പറഞ്ഞാല്‍ പിന്നെ അതിന് മറുവാക്ക് ഉണ്ടായിരുന്നില്ല. അങ്ങനെ ശ്രീരാമന്റെ പേരും ഈസ്റ്റ് കോസ്റ്റ് വിജയന് ആ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.

ശ്രീരാമൻ ആണെങ്കിൽ ഇതുവരെ അങ്ങനെ ഒരു ഷോയിൽ പോയിട്ടുണ്ടായിരുന്നില്ല, കേട്ടപ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷമായി, ഷോ യില്‍ എന്ത് ചെയ്യണമെന്ന് അറിയില്ലെങ്കിലും അങ്ങനെ പോവുന്നത് ഇഷ്ടമാണെന്ന് ശ്രീരാമന് ഞങ്ങളോട് പറഞ്ഞു. അങ്ങനെ ഗള്‍ഫിലേക്ക് പോവുന്നവരുടെ ലിസ്റ്റില്‍ ശ്രീരാമനും ഫിക്സ് ആയി.ആ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ആ ഷോയിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. അങ്ങനെ അവിടെ വെച്ച് തന്നെ പല കാര്യങ്ങളും തീരുമാനിക്കുന്നതിനിടയില്‍ ഈ ഷോയ്ക്ക് വേണ്ടി ഒരു ട്രെയ്ലർ ഉണ്ടാക്കണമെന്ന് മമ്മൂക്ക പറഞ്ഞു. അതിനൊരു മ്യൂസിക് ചെയ്യിപ്പിക്കാമെന്ന് പറഞ്ഞ മമ്മൂക്ക അത് വിദ്യാസാഗറിനെ ഏല്‍പ്പിച്ചു.
അങ്ങനെ വിദ്യാസാഗർ സംഭവം ചെയ്ത് തന്നപ്പോൾ അതൊരു വെസ്റ്റേൺ സ്റ്റൈലിൽ ഉള്ള ഒരു പാട്ട് ആയിപോയി, ഈ ഷോ ആണെങ്കിൽ തനി നാടൻ പരിപാടിയും. നമ്മുടെ വിഷ്യുലും മ്യൂസിക്കും ചേരില്ലെന്ന് മനസിലായതോടെ മമ്മൂക്കയ്ക്ക് നീരസം വന്നു. അപ്പോഴാണ് ഇതൊന്നുമറിയാതെ ശ്രീരാമന് എത്തുന്നത്. മ്യൂസിക് ശ്രീരാമനെ കേള്‍പ്പിച്ചിട്ട് എങ്ങനെയുണ്ടെന്ന് ചോദിച്ചു. അദ്ദേഹം വെറ്റില മുറുക്കി കൊണ്ടാണ് ഇത് കേള്‍ക്കുന്നത്. ശേഷം മുറുക്കിയത് തൂപ്പി കൊണ്ട് വളരെ മലയാള തനിമയുള്ള സംഗീതമെന്ന് പറഞ്ഞു. ഇത് കേട്ടതും അവിടെ ഉണ്ടായിരുന്നവരെല്ലാം ചിരിച്ചു.
കുറച്ച് കഴിഞ്ഞ് അദ്ദേഹം വന്നുപറഞ്ഞു, എന്നോട് അത് ചോദിക്കേണ്ട കാര്യം ഉണ്ടായിരുന്നോ, എന്റെ ഷോ തെറിച്ചു എന്നും അദ്ദേഹം പറഞ്ഞു, കാര്യം തിരക്കിയപ്പോൾ മ്യൂസിക്കിനെ കളിയാക്കിയെന്ന് പറഞ്ഞ് മമ്മൂക്ക എന്നെ ഷോ യില്‍ നിന്നും പുറത്താക്കിയെന്നും ശ്രീരാമന് പറഞ്ഞു. അങ്ങനെ നിഷ്കളങ്കമായൊരു തമാശ പറഞ്ഞതിനാണ് ശ്രീരാമന് ഗള്‍ഫില്‍ ഷോ ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറയുന്നു..
Leave a Reply