
എനിക്ക് പ്രണയം തോന്നിയ ആൾ ഇതാണ് ! ‘ഐ ലവ് യൂ’ നരേന്‍ എന്നെഴുതിയത് ഞാൻ അദ്ദേഹത്തിന് അയച്ചുകൊടുത്തിരുന്നു ! തുറന്ന് പറച്ചിൽ ശ്രദ്ധ നേടുന്നു !
തന്റെ അഭിനയ മികവ്കൊണ്ട് സീരിയൽ രംഗത്തിനും സിനിമയിൽ എത്തി ദേശിയ തലത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ നടിയാണ് സുരഭി ലക്ഷ്മി. സംസഥാന തലത്തിൽ നിരവധി പുരസ്കാരങ്ങളും സൗരഭി സ്വന്തമാക്കിയിരുന്നു. എന്നാൽ പുരസ്‍കാരങ്ങൾ വാരിക്കൂട്ടി എങ്കിലും അതൊന്നും സുരഭിക്ക് സിനിമ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നില്ല. നായിക പ്രാധാന്യമുള്ള ചിത്രങ്ങളൊന്നും സുരഭിയെ തേടി വന്നിരുന്നില്ല. ഇതിന്റെ പരാതികളും പരിഭവങ്ങളും സുരഭിയെ പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ തനിക്ക് പ്രണയം തോന്നിയിട്ടുള്ള നടനെ കുറിച്ച് സുരഭി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, തനറെ പ്രണയം ഞാൻ ഇതുവരെ ആ ആളോട് നേരിട്ട് പപറഞ്ഞിരുന്നില്ല, പക്ഷെ ഒരു ബുക്ക് നിറയെ ആ ഇഷ്ടം എഴുതി വെച്ചിരുന്നു. ബൈ ദ പീപ്പിള്‍ എന്ന സിനിമ ഇറങ്ങിയ സമയത്ത്. നരേന്‍ പൊലീസ് ഓഫീസറായിരുന്നല്ലോ ആ സിനിമയില്‍. അന്ന് നരേനെ ഒന്നും അറിയില്ല, ഇത് ആരാ എന്നൊന്നും അറിയില്ലല്ലോ. പക്ഷെ അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെ അന്ന് ഞാന്‍ ഒരു ഡയറി മുഴുവന്‍ ഐ ലവ് യൂ, ഐ ലവ് യൂ എന്ന് എഴുതിയിട്ടുണ്ട്. ഈ അടുത്തിടെഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.

ആ സമയത്ത് ഞാൻ അദ്ദേഹത്തെ നേരിൽ കണ്ടപ്പോൾ ഈ കാര്യം പറഞ്ഞിരുന്നു, നിങ്ങളോട് പണ്ട് എനിക്ക് ഭയങ്കര പ്രേമ,മായിരുന്നു, എന്നിട്ട് ഒരു ഡയറി മുഴുവന്‍ ഞാന്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്, എന്ന് പറഞ്ഞു. എന്നിട്ട് ഞാന്‍ അത് അദ്ദേഹത്തിന് നേരിട്ട് തന്നെ അയച്ചുകൊടുത്തു. ഐ ലവ് യൂ നരേന്‍ എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. അന്ന് സുനില്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പക്ഷെ അങ്ങനെ എഴുതാന്‍ പറ്റാത്തത് കൊണ്ടാണ് ഞാന്‍ നരേന്‍ എന്നെഴുതിയത്.സുനിൽ ഐ ലവ് യൂ എന്നെഴുതാൻ പറ്റില്ലായിരുന്നു. കാരണം എന്റെ തൊട്ടടുത്ത വീട്ടിലെ ചേട്ടന്റെ പേരും സുനിൽ എന്നായിരുന്നു. ഇനി അമ്മയെങ്ങാനും ഡയറി കണ്ടുപിടിച്ചിട്ട് ഇനി അതൊരു പ്രശ്‌നമാവേണ്ട എന്ന് വിചാരിച്ചാണ് നരേന്‍ എന്ന് തന്നെ എഴുതിയത്.
അന്ന് ഞാൻ പ്ലസ് വണ്ണിലാണ് പഠിക്കുന്നത് എന്നും നടി പറയുന്നു.. അതുപോലെ ഞാൻ ഈ കോമഡി വേഷങ്ങൾ കൂടുതലും ചെയ്യുന്നത്കൊണ്ട് ഞാൻ പൊതുവെ അങ്ങനെ ഒരു കോമഡിയാണ് എന്നാണ് പലരും വിചാരിച്ചിരിക്കുന്നത് എന്നും, എന്നാൽ സത്യം അതെല്ലാനും വീട്ടില്‍ ഭയങ്കര സീരിയസ് ആയിട്ടുള്ള ആളാണെന്നും, അമ്മയൊക്കെ എന്നോട് എന്തെങ്കിലും പറയുന്നത് തന്നെ പേടിച്ചിട്ടാണ് എന്നും സുരഭി പറയുന്നു.
Leave a Reply