
ഇത് ആണാണോ, പെണ്ണാണോ ! ഞാന്‍ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ! എനിക്ക് തോന്നിയിട്ടുള്ളത് അങ്ങനെയാണ് ! ശ്രീനാഥ് ഭാസിയുടെ നായിക ദീപ പറയുന്നു !
ഇപ്പോൾ സമൂഹ മാധ്യമങ്ങൾ മുഴുവൻ ശ്രീനാഥ് ഭാസിയുടെ പുറകെയാണ്, അഭിമുഖത്തിനിടെ അവതാകയോട് മോശമായി സംസാരിച്ചു എന്ന കുറ്റത്തിന് നടനെതിരെ കേസ് കൊടുക്കുകയും, ഇന്ന് ഉച്ചകഴിഞ്ഞ് മരട് പോലീസ് സ്റ്റേഷനിൽ അദ്ദേഹം ഹാജരാക്കുകയും, ശേഷം പോൾസ് അറസ്റ്റ് രേഖപെടുത്തുകയുമായിരുന്നു. ഇപ്പോഴും ചോദ്യം ചെയ്യൽ തുടരുകയാണ്. ഇപ്പോഴിതാ സിനിമ രംഗത്ത് നിന്നും ശ്രീനാഥിന് പരസ്യമായ പിന്തുണ നൽകികൊണ്ട് നടി ദീപ തോമസ് രംഗത്ത് വന്നിരിക്കുകയാണ്.
ശ്രീനാഥിന്റെ നായികയായി ദീപ ഹോം എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ദീപയുടെ വാക്കുകൾ ഇങ്ങനെ, അഭിമുഖം എന്ന് പറഞ്ഞ് നടക്കുന്നത് റാഗിങ് ആണ് എന്നാണ് നടി പറയുന്നത്. ഒരു ആക്ഷേപ ഹാസ്യ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദീപ തന്റെ പ്രതിശേഷം അറിയിച്ചത്. രാഗ് വ്യൂ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്കിയിരിയ്ക്കുന്നത്. നിങ്ങള്‍ ആണാണോ പെണ്ണാണോ എന്ന ചോദ്യം ഉള്‍പ്പടെ, ഫോണുകള്‍ പോലും ഇഴകീറി പരിശോധിയ്ക്കുന്ന അഭമുഖങ്ങളാണ് നടക്കുന്നത്. എത്ര പേരെ തേച്ചിട്ടുണ്ട്, നിങ്ങളുടെ ജീവിതത്തിലെ ട്രോമ പറയൂ, നിങ്ങളുടെ വാട്സ് ആപ് ചാറ്റ് അവസാനം ആരുമായിട്ടായിരുന്നു, അവസാനം വിളിച്ച കോള്‍ എന്നിങ്ങനെയുള്ള ചോദ്യം എങ്ങിനെയാണ് ഇപ്പോൾ അഭിമുഖങ്ങളിൽ മുൻനിരയിലെ ചോദ്യങ്ങൾ എന്നും ദീപ വിഡിയോയിൽ പറയുന്നു.

കൂടാതെ നിങ്ങളുടെ മുന്നിൽ ഇരിക്കുന്ന അഭിനേതാക്കളുടെ ജീവിതം, സെന്‍സിറ്റീവ് കണ്ടന്റ്, സ്വകാര്യ ജീവിതം, ഇതൊക്കെ ഒരു തമാശയല്ല എന്നിങ്ങനെയാണ് ദീപ വീഡിയോയ്ക്ക് നല്‍കിയിരിയ്ക്കുന്ന ഹാഷ് ടാഗുകള്‍, വീഡിയോക്ക് വളരെ പോസിറ്റീവ് റെസ്പോൺസ് ആണ് ലഭിക്കുന്നത്. എന്നാൽ നടനെതിരെ പരാതി നൽകിയ അവതാരക തന്റെ പരാതിയുമായി മുന്നോട്ട് പോകുമെന്ന് ഇപ്പോഴും വ്യക്തമാക്കിയിരിക്കുകയാണ്. പരാതിയിൽ എഴുതാൻ പോലും കഴിയാത്ത അത്ര മോശം വാക്കുകളാണ് ശ്രീനാഥ് തന്നോട് ഉപയോഗിച്ചത് എന്നും മുന്നോട്ട് പോകാനാണ് തീരുമാനം എന്നും അവർ വ്യകത്മാക്കി.
അതേ സമയം താൻ ചെയ്തത് തെറ്റാണ് എന്നും, പറഞ്ഞത് മോശമായ വാക്കുകൾ ആണെന്നും ശ്രീനാഥ് കഴിഞ്ഞ ദിവസം ഏറ്റു പറയുകയും അവതാരകയോട് മാപ്പ് പറയാൻ താൻ തയ്യാറാണ് എന്നും അറിയിച്ചിരുന്നു. എനിക്ക് കുഴപ്പമില്ല, ഞാൻ തെറ്റുകാരനാണ്. ഞാൻ അപ്പോൾ തന്നെ സോറി പറയാനാണ് അവരെ വിളിച്ചത്. എനിക്ക് അവരുടെ ഓഫിസിൽ പോയിട്ട് സോറി പറയുന്നതിനും കുഴപ്പമില്ല. തെറി പറഞ്ഞതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ അസഭ്യ വാക്കുകളിലും ക്ഷമ പറയുന്നു. ഞാൻ അങ്ങനത്തെ പ്രെഷറിൽ നിന്ന് വന്നതു കൊണ്ട് സംഭവിച്ച തെറ്റുകളാണ്.. എന്നും ശ്രീനാഥ് പറഞ്ഞിരുന്നു.. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റവും നടനെതിരെ ആരോപിച്ചിട്ടുണ്ട്…
Leave a Reply