എനിക്ക് സഹതാപമാണ് അവരോട് തോന്നുന്നത് ! അത്തരം അനുഭവങ്ങൾ ഉണ്ടായവർക്ക് മാത്രമേ ആ അവസ്ഥ മനസിലാകൂ ! സ്വാസികയുടെ വാക്കുകളെ വിമർശിച്ച് നടി ദീപ !
മലയാള സിനിമയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന യുവ താരമാണ് ദീപ തോമസ്. കരിക്ക് എന്ന വെബ് സീരിസിൽ കൂടി അഭിനയ രംഗത്ത് എത്തിയ ദീപയുടെ കരിയറിൽ വഴിത്തിരിവായത് ‘ഹോം’ എന്ന ചിത്രമാണ്. കരിക്ക് ടീമിന്റെ റോക്ക് പേപ്പര്‍ സിസര്‍ എന്ന വെബ് സീരിസിലൂടെയാണ് ദീപയുടെ കരിയര്‍ തുടങ്ങുന്നത്. അതോടൊപ്പം ഇന്‍സ്റ്റഗ്രാമിലും സജീവമായതോടെ ദീപയുടെ ആരാധകര്‍ പെട്ടന്ന് വളരുകയായിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം.
ചെറിയ ഒരു ഇടവേളക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് ദീപ ഇപ്പോൾ, ഇപ്പോഴിതാ സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സെലിബ്രിറ്റികളുടെ പ്രൈവസിയെ കുറിച്ചും സിനിമയിൽ ഉണ്ടാകുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ചും ദീപ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിൽ ഇപ്പോഴും ഈ രീതി നിലനിൽക്കുന്നുണ്ട് എന്നും, ഒരുപാട് സ്ത്രീകൾ തന്റെ അനുഭവം തുറന്ന് പറഞ്ഞ് രംഗത്ത് വരുന്നുണ്ട് എന്നും ദീപ പറയുന്നു.
അതുപോലെ തന്നെ അടുത്തിടെ ഈ വിഷയത്തെ കുറിച്ച് നടിമാരായ സ്വാസികയും സാനിയ ഇയ്യപ്പനും സംസാരിച്ചിരുന്നു, അതിൽ സ്വാസികയുടെ വാക്കുകൾ ഇങ്ങനെ, നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് വന്ന് നിര്‍ബന്ധിച്ച് ഒന്നും ചെയ്യില്ല. നമ്മള്‍ ലോക്ക് ചെയ്ത മുറി നമ്മള്‍ തന്നെ തുറന്ന് കൊടുക്കാതെ മറ്റൊരാളും അതിനുള്ളിലേക്ക് കടന്നുവരില്ല. നമ്മളെ ബലം പ്രയോഗിച്ച് റൂമിലേക്ക് വലിച്ച് കയറ്റി ഒരാള്‍ റേപ്പ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മളോട് അവര്‍ ചോദിക്കുകയാണ് ചെയ്യുക. അതിനെ എതിര്‍ക്കാനുള്ള കഴിവ് എല്ലാ പെണ്ണുങ്ങള്‍ക്കുമുണ്ട്. വേറെ ഏത് സ്ഥലത്ത് ജോലി ചെയ്യുന്നതിനേക്കാളും ഏറ്റവും സുരക്ഷിതമായി നമുക്ക് ജോലി ചെയ്യാന്‍ സാധിക്കുന്ന സ്ഥലം സിനിമയാണ്, എന്നാണ് സ്വാസിക പറഞ്ഞത്.
അതുപോലെ സാനിയയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, ചില ആളുകൾ ഇത്തരം കാര്യങ്ങൾക്ക് റെഡിയായതുകൊണ്ടാണ് മറ്റുള്ള ആളുകളെ സമീപിക്കുമ്പോഴും ഇത്തരം കാര്യങ്ങൾ അവർ പ്രതീക്ഷിക്കുന്നത്. അവർക്ക് ചെയ്യാമെങ്കിൽ നിങ്ങൾക്ക് എന്തുകൊണ്ട് ചെയ്തുകൂടാ എന്നുള്ള ചോദ്യം പോലും കേട്ടിട്ടുണ്ടെന്നാണ്’, സാനിയ പറഞ്ഞിരുന്നത്. ഇതിനെ കുറിച്ച് ദീപ തോമസ് പറഞ്ഞത് ഇങ്ങനെ, രണ്ട് നടിമാരുടെയും ഇന്റർവ്യൂസ് താൻ കണ്ടിരുന്നുവെന്നും അങ്ങനെ അവർ പറയുന്നത് കേട്ടപ്പോൾ തനിക്ക് സഹതാപമാണ് തോന്നിയത്.
സത്യത്തിൽ അവർ എന്താണ് ലോജിക്കലി ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായിട്ടില്ല. അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളവരുടെ ലൈഫിലൂടെ കടന്നുപോയാൽ മാത്രമെ അവർക്കുണ്ടായ ഫിസിക്കൽ, മെന്റർ ബ്രേക്ക് ഡൗൺ മനസിലാകൂ. അത് അയാൾക്ക് മാത്രമെ അറിയൂ. പുറത്തിരുന്ന് ചിരിക്കാനും കളിയാക്കാനും കമന്റ് പറയാനുമൊക്കെ ആളുകൾ എന്നുമുണ്ടാകും. ആ നടി അങ്ങനെ പറഞ്ഞപ്പോൾ സഹതാപമാണ് തോന്നിയത് എന്നും ദീപ തോമസ് പറയുന്നു.
Leave a Reply