
ആ വേഷം മോഹൻലാലോ മമ്മൂട്ടിയോ ചെയ്താൽ അവർക്ക് ഒക്കെ ആയിരുന്നു ! പക്ഷെ എന്നെ വെച്ച് ആലോചിച്ചപ്പോൾ പൊട്ടിചിരിച്ചുപോയെന്നാണ് അദ്ദേഹം പറഞ്ഞത് ! സുരേഷ് ഗോപി പറയുന്നു !
നീണ്ടൊരു ഇടവേളക്ക് ശേഷം സുരേഷ് ഗോപി വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്, രണ്ടാം വരവിലെ ആദ്യ ചിത്രം കാവൽ മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു, അതിനു ശേഷം വന്ന പാപ്പാൻ സൂപ്പർ ഹിറ്റായി മാറുകയായിരുന്നു. ഇപ്പോഴിതാ തന്റെ അടുത്ത ചിത്രം ‘മേ ഹും മൂസ’. സുരേഷ് ഗോപി വളരെ വ്യത്യസ്തമായ ഒരു ഗെറ്റപ്പിൽ എത്തുന്ന ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സുരേഷ് ഗോപി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് തെങ്കാശിപ്പട്ടണം. എന്റെ അഭിനയ ജീവിതത്തിന് പുതിയൊരു മാറ്റം തന്ന ചിത്രം കൂടിയാണ്, അടുത്തിടെ ചിത്രത്തിന്റെ സംവിധായകൻ റാഫി മെക്കാർട്ടിൻ പറഞ്ഞ ഒരു സംഭവം ഞാൻ കേട്ടിരുന്നു. അദ്ദേഹം പറഞ്ഞത് സത്യത്തിൽ ആ കഥ എഴുതുമ്പോൾ സുരേഷ് ഗോപി എന്നൊരു നടൻ മനസിൽ പോലും ഇല്ലായിരുന്നു എന്നതാണ്.

കഥ എഴുതുന്ന സമയത്ത് മോഹൻലാലിനെ വെച്ച് സങ്കൽപ്പിച്ച് നോക്കി അത് നന്നായി തോന്നി, അതുപോലെ തന്നെ മമ്മൂട്ടിയെയും സങ്കൽപ്പിച്ച് നോക്കി അതും വളറെ നന്നായി ചേരുന്നത് പോലെ തോന്നി. പക്ഷെ ഇവർ രണ്ടുപേരും ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ഇതിനുമുമ്പും ചെയ്തിട്ടുണ്ട്. അതുകൊണ്ട് അതിനൊരു പുതുമ ഉണ്ടാകില്ല എന്ന കാരണം കൊണ്ട് അവരെ ഒഴിവാക്കി, ശേഷം അത് സുരേഷ് ഗോപിയെ വെച്ച് വെറുതെ ഒന്ന് ചിന്തിച്ച് നോക്കിയപ്പോൾ ചിരിയാണ് വന്നത് എന്നും, അത് സങ്കൽപ്പിച്ച് പൊട്ടിച്ചിരിച്ചു പോയി എന്നുമാണ് റാഫി മെക്കാർട്ടിൻ പറഞ്ഞത്…
എന്നാൽ അദ്ദേഹം അങ്ങനെ പറയാൻ കാരണമുണ്ട്, അന്ന് ഞാൻ ടിപ്പ് ടോപായിട്ട് പോലീസ് യൂണിഫോം ഒക്കെ ഇട്ട് ചുളുങ്ങാതെ ഭയങ്കര സ്ട്രിയിട്ട് ആയിട്ട് ഇൻസൈഡ് ഒക്കെ ചെയ്ത് ഡീസന്റായി നടക്കുന്ന ആളാണ്, ആ എന്നെ ഒരു പക്കാ ലോക്കൽ ആയി അടിവസ്ത്രം വരെ വെളിയിൽ കാണുന്ന രീതിയിൽ മുണ്ടും കുത്തി ഉടുത്ത് നിൽക്കുന്ന കണ്ണൻ മുതലായിയെ വെച്ച് സങ്കൽപ്പിച്ചപ്പോൾ ചിരിവന്നു പോകും അത് സ്വാഭാവികമാണ് എന്നും സുരേഷ് ഗോപി പറയുന്നു. അതുപോലെ ഉള്ളൊരു കഥാപാത്രമാണ് മേ ഹും മൂസയിലേത്. 18 വർഷം പാകിസ്താനി ജയിലിൽ കിടന്നതിന്റെ ഒരു അലമ്പത്തരം മൂസയുടെ കഥാപാത്രത്തിൽ ഉണ്ടെന്നും സുരേഷ് ഗോപി പറയുന്നു..
Leave a Reply