
കടുത്ത ദാരിദ്ര്യം ആയിരുന്നു ! ആരും നിയന്ത്രിക്കാനില്ലാത്ത കുട്ടിക്കാലം ! തന്റെ ജീവിത ദുരിതത്തെ കുറിച്ച് ഷോബി തിലകൻ പറയുന്നു !
മലയാള സിനിമയുടെ അഭിനയ കുലപതി, നടൻ തിലകൻ, അദ്ദേഹം നമ്മെ വിട്ടുപോയെങ്കിലും ഇന്നും മറക്കാൻ കഴിയാത്ത ഒരുപാട് മികച്ച കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടാണ് അദ്ദേഹം യാത്രയായത്. തിലകൻ എന്ന സുരേന്ദ്രനാഥ തിലകൻ മലയാളം കൂടാതെ മറ്റു ഭാഷകളും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ആറു മക്കൾ ആയിരുന്നു, രണ്ടു വിവാഹം കഴിച്ചിരുന്നു. മകൻ ഷമ്മി തിലകൻ ഇന്ന് സിനിമ രംഗത്ത് വളരെ സജീവമാണ്, അതുപോലെ മറ്റൊരു മകനായ ഷോബി തിലകനും സിനിമ സീരിയൽ ഡബ്ബിങ് മേഖലകളിൽ വളരെ ആക്റ്റീവ് ആണ്.
ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, എന്റെ കുട്ടിക്കാലം കളർഫുൾ ആയിരുന്നില്ല. ദാരിദ്ര്യവും ഇൻസെക്യൂരിറ്റിയും നിറഞ്ഞതായിരുന്നു. ആരുമില്ലാത്ത അവസ്ഥ വരെ ഉണ്ടായിരുന്നു. നമ്മളെ പഠിപ്പിക്കാനും വളർത്താനും താൽപര്യമുള്ള ആരും എന്റെ ചുറ്റിലും ഉണ്ടായിരുന്നില്ല. എനിക്ക് നഴ്സറി പ്രായമായപ്പോൾ തന്നെ അച്ഛനും അമ്മയും വേർപിരിഞ്ഞിരുന്നു. ഞാൻ അമ്മയുടെ വീട്ടിലാണ് വളർന്നത്. പക്ഷെ അമ്മ ഒപ്പമുണ്ടായിരുന്നില്ല. അമ്മ നാടകം രംഗത്ത് ജോലി തിരക്കിൽ ആയിരുന്നു, അമ്മയുടെ അമ്മയ്ക്കൊപ്പമാണ് ജീവിച്ചത്. എന്നെ നിയന്ത്രിക്കാനും, സ്നേഹിക്കാനും, നോക്കാനും ശാസിക്കാനും ഒന്നും ആരും ഉണ്ടായിരുന്നില്ല.

കടുത്ത ദാരിദ്ര്യത്തിനാലാണ് ഞാൻ വളർന്നത്, ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിരുന്നു. എട്ടാം ക്ലാസ് കഴിഞ്ഞിട്ടാണ് അച്ഛന്റെ അടുത്ത് വരുന്നത്. അതുവരെ അച്ഛനെ കണ്ടിട്ട് പോലുമില്ല. അച്ഛന്റെ കൂടെ ഷമ്മി ചേട്ടനൊക്കെയാണ് ഉണ്ടായിരുന്നത്. ഞാനും മൂത്തചേട്ടനുമാണ് അമ്മയുടെ വീട്ടിൽ വളർന്നത്. അമ്മയോട് വിരോധമില്ല, അമ്മയോട് തങ്ങളെ നോക്കാതിരുന്നതെന്താണെന്ന് ഇതുവരെ ചോദിച്ചിട്ടില്ല. അമ്മയ്ക്ക് സാമ്പത്തീക ബുദ്ധിമുട്ടുണ്ടായിരുന്നു. സ്നേഹം അനുഭവിക്കേണ്ട സമയത്ത് ആരും എന്റെ അടുത്തില്ലായിരുന്നു. ചെറു പ്രായം തൊട്ടുതന്നെ വലിയ നിരാശ ബാധിച്ചിരുന്നു. കരഞ്ഞുകൊണ്ടാണ് കുട്ടിക്കാലം ജീവിച്ചത്. അതുകൊണ്ട് തന്നെ എനിക്ക് എന്റെ ഭാര്യ വീട്ടുകാരോട് വലിയ അടുപ്പമാണ്.
എനിക്ക് നഷ്ടപ്പെട്ടുപോയ എന്റെ ആ കുടുംബം അവരിലൂടെ എനിക്ക് തിരികെ കിട്ടി, ആ സ്നേഹം ഞാൻ ഇപ്പോൾ ആസ്വാധിക്കുന്നു, അച്ഛൻ അമ്മ സഹോദരങ്ങൾ അങ്ങനെ എല്ലാവരോടും എനിക്ക് വലിയ അടുപ്പമാണ് എന്നും ഷോബി തിലകൻ പറയുന്നു.
Leave a Reply