
ദേശിയ പുരസ്കാരം വാങ്ങി വരുമ്പോൾ കു,റ്റവാ,ളിയെ പോലെ എന്നെ എയര്‍പോര്‍ട്ടിൽ തടഞ്ഞ് നിര്‍ത്തി ! സുരഭി !
അഭിനയ മികവ് ഒന്ന് കൊണ്ട് മാത്രം മിനിസ്ക്രീനിൽ നിന്ന് സിനിമയുടെ മുൻനിരയിലേക്ക് എത്തിയ ആളാണ് നടി സുരഭി ലക്ഷ്മി. അതുപോലെ തന്നെ മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം വരെ നേടിയ സുരഭി ഇപ്പോഴതാ ആ അവാർഡ് വാങ്ങാൻ പോയപ്പോഴുള്ള രസകരമായ നിമിഷത്തെ കുറിച്ച് തുറന്ന് പറയുകയാണ്. ആ ദിവസം തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. പുരസ്കാരം വാങ്ങാൻ പോയപ്പോൾ അവിടുത്തെ ഏറ്റവും മികച്ച അനുഭവം തലേ ദിവസത്തെ ആയിരുന്നു.
അവാർഡ് നൽകുന്ന ദിവസത്തെ ചടങ്ങ് തലേദിവസം റിഹേഴ്സൽ ഉണ്ട്, നമ്മൾ വേദിയിലേക്ക് എങ്ങനെ എത്തണം എന്നൊക്കെയാണ് പഠിപ്പിക്കുന്നത്. സോനം കപൂർ സഹിതം എല്ലാവരും ഉണ്ടായിരുന്നു. അക്ഷയ് കുമാർ സാർ ഇല്ലായിരുന്നു. പ്രസിഡന്റ് അടക്കമുള്ളവരുടെ ഡ്യൂപ്പിനെ വച്ച് അതുപോലെ തന്നെയാണ് റീഹേഴ്സല്. അങ്ങനെ അതെല്ലാം കഴിഞ്ഞ് പിറ്റേ ദിവസം എല്ലാവരും ഒരുങ്ങി എത്തുകയാണ്. അപ്പോഴാണ് മാലയും കമ്മലുമൊന്നും ഞാന്‍ കൊണ്ട് വന്നിട്ടില്ലെന്ന് അറിയുന്നത്. ഉണ്ണിയാണ് മേക്കപ്പിന് വന്നത്. അങ്ങനെ ഞാൻ ഉണ്ണിയോട് കാര്യം പറഞ്ഞു. അങ്ങനെ അവന്റെ കൈയ്യില്‍ ഉണ്ടായിരുന്ന കമ്മലും ഒരു കാശു മാലയും എനിക്ക് തന്നു. ഇതോടെ തിരുവാതിരക്കളിയ്ക്ക് പോകുന്നൊരു ലുക്കായി എനിക്ക്.

അങ്ങനെ എന്റെ ഈ ലുക്ക് കണ്ടിട്ട് രാഷ്ട്രപതി പ്രണവ് മുഖര്‍ജി സാര്‍ എന്നോട് ചോദിച്ചു ബംഗാളിലെ ആണോ എന്ന്, അല്ല മലയാളി ആണെന്ന് ഞാൻ പറഞ്ഞു. അങ്ങനെ അതെല്ലാം കഴിഞ്ഞ് അവാര്‍ഡൊക്കെ വാങ്ങി തിരിച്ച് വരുന്ന വഴിയ്ക്ക് എയര്‍പോര്‍ട്ടില്‍ ഒരു കുറ്റവാളിയെ പോലെ എന്നെ പിടിച്ച് നിര്‍ത്തിയതിനെ കുറിച്ചും സുരഭി പറയുന്നുണ്ട്. തിരിച്ച് വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്നും ബാഗ് സ്കാന്‍ ചെയ്ത് നോക്കുമ്പോള്‍ റൗണ്ടില്‍ മെറ്റല്‍ പോലൊരു സാധനം കണ്ടു.
എന്റെ ഒപ്പം ഉണ്ടായിരുന്നവരൊക്കെ മുന്നില്‍ പോയി. ഞാനാണെങ്കില്‍ പിന്നിലും. അവരെന്റെ ബാഗ് തുറന്ന് നോക്കിയപ്പോള്‍ ദേ, നാഷണല്‍ അവാര്‍ഡ്. അന്നേരം ഒരു നോട്ടം നോക്കി. നിങ്ങള്‍ മഞ്ജു വാര്യരാണോന്ന് ചോദിച്ചു. അവര്‍ക്ക് മഞ്ജുവിനെയും അറിയില്ല, പക്ഷേ അങ്ങനൊരു നടി മലയാളത്തിലുണ്ടെന്ന് അറിയാം. ആദ്യം ഞാന്‍ മഞ്ജു വാര്യരാണെന്ന് പറയാമെന്ന് കരുതി. പിന്നെ അല്ലെന്ന് പറഞ്ഞു.
അപ്പോൾ ഈ ദേശിയ പുരസ്കാരം ലഭിച്ചവർക്ക് എയര്‍പോര്‍ട്ടില്‍ പ്രത്യേക പരിഗണന ഒന്നും കിട്ടാറില്ലേ എന്ന് സ്വാസിക ചോദിച്ചു. അങ്ങനെ ഒന്നും കിട്ടിയില്ലെന്നും മരിച്ച് കഴിഞ്ഞാല്‍ വെടി വെക്കുമെന്ന് മാത്രം അറിയാമെന്നും സുരഭി പറയുന്നു. ആ ഒരു നിമിഷത്തിന് വേണ്ടിയാണ് ഇനി താന്‍ കാത്തിരിക്കുന്നതെന്ന് ഏറെ രസകരമായി സുരഭി പറയുന്നു.
Leave a Reply