
റെക്കോർഡുകൾ തിരുത്തികൊണ്ട് വീണ്ടും ഒന്നാമത് മമ്മൂട്ടി ! രണ്ടാം സ്ഥാനം നേടി പ്രണവും ! അവസാനമായി മോഹൻലാലും !
മലയാള സിനിമ മേഖല മറ്റു ഭാഷകളെ അപേക്ഷിച്ച് വളരെ ചെറുതായിരുന്നു. പക്ഷെ ഇപ്പോൾ മറ്റുഭാഷകൾ വളരെ അതിശയത്തോടെയും അസൂയയോടെയും നോക്കി കാണുന്ന മേഖലയായി മാറിക്കഴിഞ്ഞു. ചെറിയ ബഡ്ജറ്റിൽ മികച്ച ചിത്രങ്ങൾ തന്നെയാണ് ഏവരെയും അതിശയിപ്പിക്കുന്നത്. അത് കൂടാതെ ഇപ്പോൾ അന്തർദേശിയ തലത്തിൽ വരെ മലയാള സിനിമയെ എത്തിക്കാൻ പാകത്തിനുള്ള ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നു എന്നതും ഏറെ അഭിയമാനമായ കാര്യമാണ്.
കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് മലയാള സിനിമ വളരെ വലിയൊരു തിരിച്ചുവരവാണ് നടത്തിയത്. 2022 സിനിമ മേഖലക്ക് ഒരു മികച്ച വര്ഷം തന്നെ ആയിക്കരുന്നു എന്ന് പറയാം. വലിയ ചിത്രങ്ങൾ മുതൽ വളരെ ചെറിയ ചിത്രങ്ങൾ വരെ വിജയം കൈവരിച്ച വര്ഷം കൂടിയാണ്. ഈ വർഷത്തെ കണക്കിൽ മുന്നിൽ നിൽക്കുന്നത് മമ്മൂട്ടി തന്നെയാണ്. ഭീഷ്മ പർവ്വമാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം. 88.10 കോടി രൂപയാണ് അമൽ നീരദ് ചിത്രം നേടിയത്.

രണ്ടാം സ്ഥാനം നേടിയത് പ്രണവ് മോഹൻലാൽ ആണ്, വിനീത് ശ്രീനിവാസന്റെ ഹൃദയം മികച്ച കളക്ഷൻ നേടിയ ചത്രമാണ്. 55.25 കോടിയാണ് ഹൃദയം നേടിയത്. തൊട്ടുപിന്നാലെ പൃഥ്വിരാജിന്റെ ജനഗണമന ആണ് മൂന്നാം സ്ഥാനം 50 കോടിയാണ് ചിത്രം നേടിയത്. നാലാം സ്ഥാനം തല്ലുമാല. 47 .3 കോടിയാണ് നേടിയത്, ശേഷം കടുവ. 46 . 5 കോടിയാണ് നേടിയത്. റോഷാക്ക് 34 .2 കോടിയും. ന്നാ താൻ കേടുകൊട് 34 . 1 കോടിയാണ് നേടിയത്. പാപ്പാൻ 30 കോടിയും ഏറ്റവും പിന്നിൽ മോഹൻലാലിൻറെ ആറാട്ട് ആണ് ചിത്രം നേടിയത് 24 കോടിയുമാണ്…
മമ്മൂട്ടിയാണ് ഹട്രിക് വിജയം നേടിയിരിക്കുന്നത്, അദ്ദേഹത്തിന്റെ റോഷാക്ക്, സി ബി ഐ ദ ബ്രയിനും, ബീഷ്മയും 30 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രങ്ങളാണ്. ഒരു വർഷത്തിൽ തന്നെ ഈ വിജയം കൈവരിക്കുന്ന ആദ്യ നടനും ആയികൊണ്ട് ചരിത്രം കുറിച്ചിരിക്കുകയാണ് മമ്മൂക്ക. റോഷാക്ക് ഇപ്പോഴും മികച്ച പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കളക്ഷൻ ഇതിലും കൂടും എന്നതിൽ സംശയമില്ല.
Leave a Reply