
നീയൊരു അത്ഭുത മനുഷ്യനാണ് ! നിന്റെ ധൈര്യവും നിശ്ചയദാര്‍ഢ്യവും വിശ്വാസവും അത്ഭുതപ്പെടുത്തുന്നതാണ് ! ഭർത്താവിന് ആശംസകൾ അറിയിച്ച് അനുഷ്ക ! ഒപ്പം താരങ്ങളും !
ഇപ്പോൾ ഇന്ത്യ ആനന്ദത്തിലാണ്. ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ഉജ്ജ്വല ജയവും വിരാട് കോഹ്‌ലിയുടെ അതിഗംഭീര പ്രകടനവും ആരാധകര്‍ക്കുള്ള ദീപാവലി സമ്മാനമാണ്. ഇപ്പോഴിതാ ലോകം മെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ വിരാടിനെ ആശംസകൾ കൊണ്ടും അഭിനന്ദനം കൊണ്ടും മൂടുകയാണ്. ആ കൂട്ടത്തിൽ ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മ പങ്കുവെച്ച അഭിനന്ദന കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ അനുഷ്ക തന്റെ സന്തോഷം പങ്കുവെച്ചത്.അനുഷ്കയുടെ വാക്കുകൾ ഇങ്ങനെ, യൂ ബ്യൂട്ടി…യൂ ഫ്രീക്കിങ് ബ്യൂട്ടി… ഈ രാത്രി നീ ആളുകളുടെ ജീവിതത്തില്‍ ഒരുപാട് സന്തോഷം കൊണ്ടുവന്നു… അതും ദീപാവലിയുടെ തലേന്ന്.. മൈ ലവ്, നീയൊരു അത്ഭുത മനുഷ്യനാണ്. നിന്റെ ധൈര്യവും നിശ്ചയദാര്‍ഢ്യവും വിശ്വാസവും അത്ഭുതപ്പെടുത്തുന്നതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മാച്ചാണ് ഇപ്പോള്‍ കണ്ടതെന്ന് എനിക്ക് പറയാന്‍ കഴിയും. അമ്മ റൂമില്‍ നൃത്തം ചെയ്യുന്നതും ആവേശത്തോടെ നിലവിളിക്കുന്നതും എന്തു കൊണ്ടാണെന്ന് മനസിലാക്കാന്‍ മാത്രം നമ്മുടെ മകള്‍ വളർന്നിട്ടില്ല,
പക്ഷെ അവൾ വളരെ ചെറുതാണെങ്കിലും ഒരു ദിവസം അവള്‍ക്ക് ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാകും, ഏറെ പ്രയാസം നിറഞ്ഞ ഒരു കാലഘട്ടത്തെ അതിജീവിച്ച് മുമ്പത്തേക്കാൾ ശക്തനായി അച്ഛന്‍ കളിച്ച ഏറ്റവും മികച്ച ഇന്നിങ്സ് പിറന്ന രാത്രിയാണ് ഇതെന്ന് തിരിച്ചറിയും. നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു… നിന്റെ കരുത്ത് ആളുകളിലേക്ക് പടരുന്നതാണ്. നിന്നോടുള്ള എന്റെ പ്രണയത്തിന് പരിധിയില്ല, ലവ് യൂ ഫോറെവര്‍ എന്നും അനുഷ്ക കുറിച്ചു.

തന്റെ പ്രിയപ്പെട്ട ഭാര്യയുടെ അഭിനന്ദനത്തിന് അതികം വൈകാതെ തന്നെ കോഹ്ലി മറുപടിയുമായി എത്തി “ഓരോ നിമിഷത്തിലും എന്റെ കൂടെ നിന്നതിന് നന്ദി, മൈ ലവ്. എനിക്ക് വളരെ നന്ദി തോന്നുന്നു, ലവ് യൂ സോ മച്ച്” എന്നായിരുന്നു കോഹ്‌ലിയുടെ മറുപടി. നിരവധിപ്പേരാണ് അനുഷ്‌കയുടെ കുറിപ്പില്‍ സന്തോഷം പങ്കുവെച്ച് എത്തിയത്. “നിങ്ങള്‍ മൂന്ന് പേരെ കുറിച്ചോര്‍ത്ത് ഒരുപാട് സന്തോഷവും അഭിമാനവും. എനിക്കറിയാം നിങ്ങള്‍ക്ക് ഇത് എന്താണെന്ന്… ഇനിയും ഒരുപാട് കാര്യങ്ങള്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു” എന്നാണ് നടന്‍ മാധവന്‍ കുറിച്ചത്…
അതോടൊപ്പം നമ്മുടെ മലയാളത്തിൽ നിന്നും മോഹൻലാൽ, മമ്മൂട്ടി, മഞ്ജുവാര്യർ അങ്ങനെ എല്ലാ താരങ്ങളും ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ മിന്നും ജയം സ്വന്തമാക്കിയ ഇന്ത്യന് ടീമിന് അഭിനന്ദനവുമായി എത്തിയിരുന്നു. മോഹൻലാൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു. ഇതിലും നല്ല ദീപാവലി സമ്മാനം ഇന്ത്യ ആഗ്രഹിച്ചിട്ടില്ല. ഇത് ശരിക്കും ആവേശകരമാണ്. നിശ്ചയദാര്‍ഢ്യമുള്ള കോഹ്‌ലി അത് അവന്റെ വണ്‍മാന്‍ ഷോയാക്കി മാറ്റി എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഒരു സമ്പൂര്‍ണ്ണ ക്ലാസിക്കിന് സാക്ഷ്യം വഹിച്ചു. മഹാനായ മനുഷ്യനെ ഏറ്റവും മികച്ച രീതിയില്‍ കാണുന്നത് എന്തൊരു സന്തോഷമാണ്. ഈ തകര്‍പ്പന്‍ വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍” എന്നാണ് കോഹ്‌ലിയുടെ ചിത്രം പങ്കുവച്ച് മമ്മൂട്ടി കുറിച്ചിരിക്കുന്നത്.
Leave a Reply