
ഞാന്‍ ധരിച്ചത് നൈറ്റി അല്ല, അതൊരു ട്രെന്റിങ് കോസ്റ്റിയൂം ആണ് ! തന്റെ വിവാദമായ ഫോട്ടോ ഷൂട്ടിൽ സംഭവിച്ചത് ഇതാണ് ! മാളവിക പറയുന്നു !
ഇന്നത്തെ യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ നടിയാണ് മാളവിക മേനോൻ. മിക്ക സിനിമകളിലും ചെറിയ വേഷങ്ങളിലാണ് മാളവിക എത്തുന്നത് എങ്കിലും അതെല്ലാം ശ്രദ്ദേയ കഥാപാത്രങ്ങൾ തന്നെ ആകും. അനൂപ് മേനോൻ, ആസിഫ് അലി ചിത്രം ‘916’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് മാളവിക ചുവട് വെക്കുന്നത്. ചിത്രം അത്ര വിജയമായിരുന്നില്ല എങ്കിലും ഗാനങ്ങളും അതിലെ നായിക മാളവികയും ശ്രദ്ധിക്കപ്പെട്ടു. ശേഷം സിദ്ധാർത്ഥ് ഭരതന്റെ ആദ്യ സംവിധാന സംരംഭമായ നിദ്രയിൽ വളരെ മികച്ച പ്രകടനം കാഴ്ചവെച്ച മാളവിക തമിഴ് സിനിമ മേഖലയിലും വളരെ സജീവമാണ്.
സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് മാളവിക, തന്റെ ഗ്ലാമർ ചിത്രങ്ങൾ സഹിതം മാളവിക സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഒരിക്കൽ മാളവിക പങ്കുവെച്ച ഒരു വിഡിയോ വലിയ രീതിയിൽ വൈറൽ ആകുകയും, ഒപ്പം വിവാദമാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് മാളവിക പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഇന്ത്യഗ്ലിഡ്സിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മാളവിക തുറന്ന് പറഞ്ഞത്.

ഞാൻ ഒരുപാട് ചിത്രങ്ങൾ പങ്കുവെക്കാറുള്ള ആളാണ്, അതിൽ അടുത്തിടെ ഒരു മഞ്ഞ വസ്ത്രം ധരിച്ചുള്ള ഫോട്ടോഷൂട്ടിന് എതിരെ പല രീതിയിലും വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഞാന്‍ നൈറ്റിയാണ് ഇട്ടത്, അടിയില്‍ വേറെ ഒന്നും ധരിച്ചില്ല എന്നൊക്കെയായിരുന്നു കമന്റുകള്‍. പക്ഷെ ഞാന്‍ ധരിച്ചത് നൈറ്റി അല്ല. അതൊരു ട്രെന്റിങ് കോസ്റ്റിയൂം ആണ്. ഞാന്‍ അടിയില്‍ എന്തെങ്കിലും ധരിച്ചോ എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ല. ആ വസ്ത്രത്തില്‍ എന്റെ സ്ട്രാപ് വരെ കാണാമായിരുന്നു.
ഞാൻ എന്റെ കുടുംബത്തിനൊപ്പം മൂന്നാറിലേക്ക് പോയപ്പോള്‍ എടുത്ത ചിത്രങ്ങളും വിഡിയോകളുമാണ് അത്. അത് മാത്രമല്ല വേറെയും വസ്ത്രം ധരിച്ചുകൊണ്ടുള്ള ഒരുപാട് ഫോട്ടോസ് എടുത്തിരുന്നു. അതെല്ലാം ഇതുപോലെ ഞാൻ പോസ്റ്റ് ചെയ്തിരുന്നു. പക്ഷെ വൈറലായത് ആ ഒരു ചിത്രം മാത്രമാണ്. അതെല്ലാം കഴിഞ്ഞ് കുറച്ച് കഴിഞ്ഞാണ് ഞാൻ യുട്യൂബ് ചാനൽ തുടങ്ങിയത്. അന്ന് മൂന്നാറില്‍ നിന്നും എടുത്ത ഫോട്ടോസും വീഡിയോസും എല്ലാം ചേര്‍ത്ത് വച്ച് ഞാന്‍ തന്നെ എഡിറ്റ് ചെയ്ത് ആ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തു.
അതായിരുന്നു എന്റെ ആദ്യത്തെ വീഡിയോ. പിറ്റേന്ന് ഉച്ചയായപ്പോഴേക്കും ഫോണില്‍ നിരന്തരം മെസേജുകളും കോളുകളും വരാന്‍ തുടങ്ങി. എടുത്ത് നോക്കുമ്പോള്‍, ഞാന്‍ എഡിറ്റ് ചെയ്ത വീഡിയോ മറ്റുള്ളവര്‍ അവരുടെ സൗകര്യത്തിന് എഡിറ്റ് ചെയ്ത് ഇട്ടിരിയ്ക്കുകയായിരുന്നു. അത് അവരുടെ കാഴ്ചപാടിന്റെ പ്രശ്നമാണ്, എന്റെ കുഴപ്പമല്ല- മാളവിക പറയുന്നു.
Leave a Reply