അദ്ദേഹത്തിന്റെ വിവാഹം തീരുമാനിച്ചു എന്ന വാർത്ത കേട്ടപ്പോൾ സത്യത്തിൽ ഞാൻ തകർന്നുപോയി ! ഇഷ്ടതാരത്തെ കുറിച്ച് മാളവിക പറയുന്നു !!
യുവ നായികമാരിൽ ഇന്ന് ഏറെ ശ്രദ്ധിക്ക പെട്ട താരമാണ് മാളവിക മേനോൻ. അനൂപ് മേനോൻ, ആസിഫ് അലി ചിത്രം ‘916’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് മാളവിക ചുവട് വെക്കുന്നത്. ചിത്രം അത്ര വിജയമായിരുന്നില്ല എങ്കിലും ഗാനങ്ങളും അതിലെ നായിക മാളവികയും ശ്രദ്ധിക്കപ്പെട്ടു. ശേഷം സിദ്ധാർത്ഥ് ഭരതന്റെ ആദ്യ സംവിധാന സംരംഭമായ നിദ്രയിൽ വളരെ മികച്ച പ്രകടനം കാഴ്ചവെച്ച മാളവിക തമിഴ് സിനിമ മേഖലയിലും വളരെ സജീവമാണ്.
ഇപ്പോഴിതാ തന്റെ ഇഷ്ട് താരത്തിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മാളവിക, അത് വേറെയാരുമല്ല നമ്മളുടെ പൃഥ്‌വിരാജാണ് നടിയുടെ ആരാധ്യ പുരുഷൻ. ഇവർ ഒരുമിച്ച് ഹീറോ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കട്ട ആരാധികയാണ്, അന്ന് ‘ഹീറോ’ രാജു ചേട്ടന്റെ സിനിമ ആയതുകൊണ്ടാണ് ആ ചിത്രം എന്നെ കൂടുതൽ ആകർഷിച്ചത്, മാത്രമല്ല സരയു ചേച്ചിയാണ് ആ വേഷത്തിലേക്ക് തന്നെ സജസ്റ്റ് ചെയ്തിരുന്നത് എന്നും മാളവിക പറയുന്നു.
ആ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് പോകുമ്പോൾ രാജു ചേട്ടനെ നേരിൽ കാണാമല്ലോ എന്ന സന്തോഷമായിരുന്നു മനസുനിറയെ എന്നും മാളവിക പറയുന്നു. പക്ഷെ അവിടെ ചെന്ന് കോളനിയുടെ ചുറ്റുപാടിൽ മുഖത്ത് കറിയൊക്കെ വാരി തേച്ച് നിൽക്കുന്ന ഒരു ലുക്കായിരുന്നു എനിക്ക് അതിൽ, അപ്പോൾ എനിക്ക് വലിയ വിഷമമായിരുന്നു, എന്തൊരു കഷ്ടമാ രാജു ചേട്ടൻ എന്നെ ആദ്യമായി കാണുന്നത് ഈ കോലത്തിലാണാല്ലോ എന്നോർത്ത് ഒരുപാട് വിഷമിച്ചു.
പിന്നെ ഷൂട്ടിംഗ് എല്ലാം കഴിഞ്ഞ് പോകും മുമ്പേ എന്റെ ഈ കറുപ്പിച്ച രൂപമൊക്കെ മാറ്റി ഒന്ന് വൃത്തിയായിട്ട് രാജുച്ചേട്ടന്റെ മുന്നില്‍ ചെന്ന് നില്‍ക്കാന്‍ പറ്റണേയെന്നായിരുന്നു അപ്പോഴത്തെ എന്റെ പ്രാർത്ഥന, ഏതായാലും എന്റെ ആ പ്രാര്‍ത്ഥന ഈശ്വരന്‍ കേട്ടു. പിന്നെ എന്റെ കൂടെ സ്‌കൂളില്‍ പഠിച്ച കുട്ടികള്‍ക്കെല്ലാം എൻ്റെ കടുത്ത പൃഥ്വിരാജ് ആരാധനയെ പറ്റി അറിയാം. പക്ഷെ ആ സമയത്തായിരുന്നു രാജുച്ചേട്ടന്റെ കല്യാണ വാർത്ത പുറത്തുവരുന്നത്.
അത് എന്നെ ആ സമയത്ത് ഒരുപാട് വിഷമിപ്പിച്ചു, അപ്രതീക്ഷിതമായ ആ വാര്‍ത്ത കേട്ടതോടെ സത്യത്തില്‍ ഞാൻ തകർന്നു പോയി എന്നുതന്നെ പറയാം. ഇതറിഞ്ഞ എന്റെ കൂട്ടുകാരൊക്കെ അതും പറഞ്ഞ് തന്നെ ഒരുപാട് കളിയാക്കുമായിരുന്നുവെന്നും, ഇപ്പോൾ തൊക്കെ ഓർക്കുമ്പോൾ ഏറെ രസകരമായി തോന്നാറുണ്ടെന്നും മാളവിക പറയുന്നു. നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, അൽ മല്ലു തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം മികച്ച വേഷങ്ങൾ മാളവിക കൈകാര്യം ചെയ്തിരുന്നു..
Leave a Reply