
അവരെപ്പോലെ ഇത്രയും കഴിവുള്ള മറ്റൊരു അഭിനേത്രിയെ ഞാൻ വേറെ കണ്ടിട്ടില്ല ! എന്റെ നായികമാരിൽ എനിക്ക് ഏറ്റവും പ്രിയങ്കരിയായിരുന്നവൾ !
മലയാള സിനിമയുടെ ഏറ്റവും മുതിർന്ന നടന്മാരിൽ ഒരാളാണ് മധു. അദ്ദേഹത്തിന്റെ യഥാർഥ പേര് മാധവൻ നായർ എന്നാണ്. തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തമകനായി ജനിച്ചു. മലയാള സിനിമയുടെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന ഈ നടൻ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. ഇടക്ക് നിർമ്മാണ, സംവിധാന മേഖലകളിലും സാന്നിധ്യമറിയിച്ചു. നിലവിൽ ഇപ്റ്റ സംസ്ഥാന പ്രസിഡന്റായും സാംസ്ക്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കുന്നു. 2013-ൽ ഇദ്ദേഹത്തിനു പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു.
ഇപ്പോഴിതാ സിനിമ രംഗത്തെ തന്റെ ഇഷ്ട നായികയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ശ്രീവിദ്യയാണ് ആ നടി. അവരെപ്പോലെ ഒരു ആർട്ടിസ്റ്റിന്റെ കൂടെ എന്റെ അറിവിൽ അഭിനയിച്ചിട്ടില്ല. അവർ ഒരു സകലകലാ വല്ലഫയാണ്, മനോഹരമായിട്ട് പാടും. നന്നായിട്ട് അഭിനയിക്കും. ഗംഭീരമായിട്ട് ഡാൻസ് ചെയ്യും. ഇത് കൂടാതെ അവർ എല്ലാ ഭാഷയും സംസാരിക്കും. മലയാളത്തിൽ അവരുടെ ശബ്ദം ഡബ്ബ് അല്ല. അവരുടെ അത്രയും മനോഹരമായി ഡബ് ചെയ്യാൻ ആരും തന്നെ ഇല്ല എന്ന് തന്നെ പറയാം. ഹിന്ദിയിലും, തെലുങ്കിലും കന്നഡയിലും വിദ്യക്ക് വിദ്യയുടെ തന്നെ ശബ്ദം ആണ്.

ആ കാലത്ത് അങ്ങനെ എല്ലാം ചെയ്യുന്ന ഒരു അഭിനേത്രി വേറെ ഇല്ലായിരുന്നു. അവർ ഒരു ബോൺ ആർട്ടിസ്റ്റ് ആണ്. തുടക്കകാലത്ത് എന്റെ നായികമാർ ഷീലയും ജയഭാരതിയും ആയിരുന്നു. പിന്നീടാണ് ശാരദ വന്നത്. ശാരദയും ഞാനുമായുള്ള കോംബിനേഷൻ ആളുകൾക്ക് ഇഷ്ടമായിരുന്നു. കുറേക്കഴിഞ്ഞപ്പോൾ നമ്മുടെ രൂപം ഒക്കെ മാറി. രൂപത്തിന് പറ്റിയ ഹീറോയിനായിരുന്നു ശ്രീവിദ്യ, എന്നും മധു പറയുന്നു. അതുപോലെ ശ്രീവിദ്യ ജോർജ് എന്ന ആളെ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ, അത് നടത്തരുത് അയാൾ ചതിയനാണ് നിർമാതാവ് ആണെന്ന് കള്ളം പറയുകയാണ് എന്ന് മധു ശ്രീവിദ്യയോട് നിരവധി തവണ പറഞ്ഞിരുന്നു.
പക്ഷെ മധുവിന്റെ വാക്കുകളെ ശ്രീവിദ്യ മുഖവിലയ്ക്ക് എടുത്തിരുന്നില്ല, ശേഷം ജോർജുമായി വിവാഹിതയായ വിദ്യ ആ ബന്ധം വേര്പെടുത്തുക ആയിരുന്നു എന്നും ശ്രീകുമാരൻ തമ്പി അടുത്തിടെ പറഞ്ഞിരുന്നു. അതുപോലെ തന്റെ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു പരീക്കുട്ടിയെ മാത്രം ആളുകൾ ഇന്നും ഓർത്തിരിക്കാനും ഇഷ്ടപ്പെടാനുമുള്ള കാരണവും അദ്ദേഹം പറയുന്നു. ആ കാരണം എന്താകുമെന്ന് ഞാൻ ഒരുപാട് ആലോചിച്ചു, അങ്ങനെ പലവട്ടം ഞാൻ ആലോചിച്ച് അതിനുള്ള ഉത്തരം കണ്ടെത്തി, പരീക്കുട്ടി സ്നേഹം മാത്രമാണ്, അയാൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ, ഒരു വിരലുകൊണ്ട് പോലും അയാൾ കറുത്തമ്മയെ തൊട്ടുനോക്കുനില്ല, ആ സ്നേഹം പരിശുദ്ദമാണ്, ‘നിഷ്കാമ കർമ്മം’, ഇങ്ങനെ ഒരു കാമുകനെ ഞാനും വേറെ കണ്ടിട്ടില്ല എന്നും മധു പറയുന്നു….
Leave a Reply