
പ്രിയദർശൻ ഇത് എന്തിന് ഇങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല ! ഇത്രയും വർഷങ്ങൾ കഴിഞ്ഞും ആ ചിത്രം പ്രേക്ഷകർ കാണുമ്പോൾ ഒരു മാറ്റം ഫീൽ ചെയ്യേണ്ടേ ! മധു പറയുന്നു !
മലയാള സിനിമയുടെ ഇപ്പോഴത്തെ കാരണവർ എന്ന് വിശേഷിപ്പിക്കാവുന്ന ആളാണ് നടൻ മധു അദ്ദേഹം ഒരുപാട് മികച്ച കഥാപാത്രങ്ങളിൽ കൂടി നമ്മെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയാണ്. മലയാള സിനിമയുടെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന ഈ നടൻ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. ഇടക്ക് നിർമ്മാണ, സംവിധാന മേഖലകളിലും സാന്നിധ്യമറിയിച്ചു. നിലവിൽ ഇപ്റ്റ സംസ്ഥാന പ്രസിഡന്റായും സാംസ്ക്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കുന്നു. 2013-ൽ ഇദ്ദേഹത്തിനു പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി കൂടി 1970-ല്‍ എം.ടിയുടെ തിരക്കഥയില്‍ മധുവിനെ നായകനാക്കി സംവിധായകനായ പി.എന്‍ മേനോന് ഒരുക്കിയ ചിത്രമായ ഓളവും തീരുവും വർഷങ്ങൾക്ക് ശേഷം വീണ്ടും പുനർജനിക്കുകയാണ്.
ആ ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്. നടന വിസ്മയം മോഹൻലാൽ ആണ് മധു ചെയ്ത ബാപ്പൂട്ടി ആയി സ്ക്രീനിൽ എത്തുന്നത്. അൻപത് വർഷങ്ങൾക് ശേഷമാണ് ചിത്രം വീണ്ടും വെള്ളിത്തിരയിൽ എത്താൻ പോകുന്നത്. നടി ദുര്‍ഗാ കൃഷ്ണയാണ് നായിക. ജോസ് പ്രകാശ് അവതരിപ്പിച്ച കഥാപാത്രമായ കുഞ്ഞാലിയായി എത്തുന്നത് നടന് ഹരീഷ് പേരടിയാണ്. മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടക്കെട്ടിലൊരുക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹകന്‍ സന്തോഷ് ശിവനാണ്. ചിത്രം പുറത്തിറങ്ങുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിലാണ് എന്ന പ്രത്യേകതയും ഉണ്ട്. ഇപ്പോഴിതാ ആ ചിത്രത്തെ കുറിച്ച് മധു പറയുന്നത് ഇങ്ങനെ…
എനിക്ക് ഏറെ ഇഷ്ടമുള്ള മോഹൻലാൽ തന്നെ ബാപ്പൂട്ടി ആയി എത്തുന്നത് എന്നെ സംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യമാണ്, ഏത് കഥാപാത്രവും അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള ലാൽ തന്നെയാണ് അതിന് അനുയോജ്യൻ, സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് മോഹന്‍ലാല്‍ എന്നെ കാണാന്‍ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ലൊക്കേഷേനില്‍ പോകാനായില്ല’. എന്നാല്‍ പ്രിയദർശൻ ഈ ചിത്രത്തെ വീണ്ടും ബ്ലാക് ആന്‍ഡ് വൈറ്റില്‍ എടുക്കുന്നത് എന്തിനാണ് എന്നെനിക്ക് മനസിലാകുന്നില്ല. പ്രിയദര്‍ശനെ പോലെ അസാമാന്യ കഴിവുളള ഒരു സംവിധായകന് എന്തുകൊണ്ടാണ് ചിത്രം വീണ്ടും ബ്ലാക്ക് ആന്‍ വൈറ്റില്‍ എടുക്കുന്നതെന്ന് മനസിലാകുന്നില്ല.

ഞാൻ ചെയ്തപ്പോൾ ആ സിനിമ എടുത്തിരിക്കുന്നത് ബ്ലാക്ക് ആന്‍ വൈറ്റില്‍ ആണ്. കാരണം അന്ന് അതെ ഉള്ളായിരുന്നു, അന്നത്തെ പ്രകൃതിയും മനുഷ്യരുമൊന്നും കറുപ്പിലും വെളുപ്പിലുമുളളമരായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം പുനരാവിഷ്കരിക്കുമ്പോള്‍ കളറില്‍ തന്നെ എടുക്കണമായിരുന്നു. അങ്ങനെ ചെയ്തെങ്കില്‍ സിനിമ പ്രേമികള്‍ക്ക് അത് ഒരു പുതിയ അനുഭവമാകുമായിരുന്നു എന്നും മധു പറയുന്നുണ്ട്. അതുപോലെ ഞാൻ ഒരുപാട് അഭിനയ പ്രാധാന്യമുളള കഥാപാത്രങ്ങ ചെയ്തിട്ടുണ്ട്, പക്ഷെ ഇന്നത്തെ പുതുതലമുറ പോലും ചെമ്മീനിലെ ദുരന്ത കാമുകനായ പരികുട്ടിയെ മാത്രമാണ് എല്ലാവരും ഇപ്പോഴും ഓർക്കുന്നതും, ഇഷ്ടപ്പെടുന്നതും.
അതുപോലെ എന്റെ കഥാപാത്രങ്ങളിൽ പരീക്കുട്ടിയെ മാത്രം ആളുകൾ ഇപ്പോഴും ഓർത്തിരിക്കാൻ കാരണം എന്താകുമെന്ന് ഞാൻ ഒരുപാട് ആലോചിച്ചു, അങ്ങനെ പലവട്ടം ഞാൻ ആലോചിച്ച് അതിനുള്ള ഉത്തരം കണ്ടെത്തി, പരീക്കുട്ടി സ്നേഹം മാത്രമാണ്, അയാൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ, ഒരു വിരലുകൊണ്ട് പോലും അയാൾ കറുത്തമ്മയെ തൊട്ടുനോക്കുനില്ല, ആ സ്നേഹം പരിശുദ്ദമാണ്, ‘നിഷ്കാമ കർമ്മം’, ഇങ്ങനെ ഒരു കാമുകനെ ഞാനും വേറെ കണ്ടിട്ടില്ല എന്നും മധു പറയുന്നു
Leave a Reply