ആ കാൽ തൊഴുത് മാധവ് സുരേഷ് ഗോപി തുടക്കം കുറിക്കുന്നു ! മനസ് നിറഞ്ഞ് അനുഗ്രഹിച്ച് മമ്മൂട്ടി ! കൈയ്യടി !

ഇന്ന് മലയാളികൾ ഏറ്റവും കൂടുതൽ ആരാധിക്കുന്ന നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തെ പോലെ തന്നെ നമ്മൾ ഒരുപാട് ഇഷ്ടപെടുന്ന ഒന്നാണ് അദ്ദേഹത്തിന്റെ കുടിബവും. നാല് മക്കളും മലയാളികൾക്ക് പ്രിയപെട്ടവരാണ്. അതിൽ മകൻ ഗോകുൽ സുരേഷ് നേരത്തെ തന്നെ സിനിമ ലോകത്ത് എത്തിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഇളയ മകൻ മാധവ് സുരേഷ് ഗോപിയും സിനിമയിൽ തുടക്കം കുറിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഗോകുൽ ചെയ്തത് പോലെ തന്നെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് മാധവും  മലയാള സിനിമയിലേക്ക് ചുവട് വെക്കുന്നത്. സുരേഷ് ഗോപി നായകനായി കോസ്മോസ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ പ്രവീൺ നാരായണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സുപ്രധാന കഥാപാത്രത്തെ മാധവ് അവതരിപ്പിക്കും. പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അനുപമ പരമേശ്വരൻ ആണ് ചിത്രത്തിലെ നായിക.

പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ചിത്രം കൂടിയാണിത്.   ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ  ചിത്രത്തിനുണ്ട്. പ്രവീൺ നാരായണനാണ് ചിത്രത്തിന്റെ സംവിധായകൻ, ലൈൻ പ്രൊഡ്യൂസർ സജിത് കൃഷ്ണ എന്നിവർക്കൊപ്പമാണ് മമ്മൂട്ടിയെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിലെത്തി മാധവ് കണ്ടത്. മാധവിന് എല്ലാ അനുഗ്രഹങ്ങളും അതുപോലെ  ചിത്രത്തിനും മമ്മൂട്ടി വിജയാശംസകൾ നേർന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *